ബത്തേരി :എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.നൂല്‍പ്പുഴ സ്വദേശിയായ ഓമന (47 വയസ്സ്) ആണ് വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനിയും ശരീര വേദനയുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും വിദഗ്ധ ചികിത്സക്കായി ബത്തേരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എലിപ്പനി ലക്ഷണങ്ങളോടെ മൂന്ന് പേര് കൂടി വിംസ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.രോഗം സ്ഥിരീകരിച്ച് ഈ മാസം ഇത് വരെ ഒരാളും, രോഗ ലക്ഷണങ്ങളോടെ 22 പേരും ചികിത്സ തേടിയിട്ടുണ്ട്. മെയ് മാസത്തില്‍ 10 സ്ഥിരീകരിച്ച രോഗികളും, 14 പേര് രോഗ ലക്ഷണങ്ങളോടെയും ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ 2 പേര് മരിച്ചിരുന്നു.ഈ വര്‍ഷം ഇത് വരെ ചികിത്സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും ഒരാള്‍ മരിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയ 211 പേരില്‍ 4 പേരും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: