Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ദേവരാജ കളരിയില്‍നിന്ന്…

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്ഫുടത എന്നിവയൊക്ക ദേവരാജ കളരിയില്‍ നിന്ന് വന്ന സുദീപിന്റെ മികവുകളാണ്. യേശുദാസിനു മാത്രം പാടാന്‍ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങള്‍ സ്റ്റേജുകളില്‍ നീതിപൂര്‍വമായി പാടാന്‍ കഴിയുന്നു എന്നതും സുദീപിന്റെ ജനപ്രീതിക്ക് പ്രധാന കാരണമാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 23, 2020, 05:33 pm IST
in Music

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം.  മലയാള സംഗീത ലോകത്തെ പിതാമഹന്‍ ദേവരാജന്‍ മാസ്റ്റര്‍ സിനിമാ രംഗമൊക്കെ വിട്ട് ലളിതഗാനങ്ങളും ശക്തിഗാഥ കൊയര്‍ ഗാനങ്ങളുമായി മുന്നോട്ട് പോകുന്ന സമയം. പുതിയ കാലത്തിന് ഞാന്‍ അഞ്ച് ഗായകരെ ശുപാര്‍ശ ചെയ്യുന്നുവെന്ന് ഒരുനാള്‍ അദ്ദേഹം പറഞ്ഞു. അതില്‍ ഒരാളുടെ പേര് സുദീപ് കുമാര്‍  

ദേവരാജന്‍ മാസ്റ്റര്‍ നയിക്കുന്ന ഗാനമേളകളിലും ശക്തിഗാഥ കൊയറിലും സജീവ സാന്നിധ്യമായിരുന്നു സുദീപ് കുമാര്‍. 1975 മെയ് 25ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ച അദ്ദേഹം നന്നേ ചെറുപ്പത്തില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 90കളുടെ ഒടുവില്‍ ട്രാക്കുകള്‍ പാടിയാണ് സിനിമാ മേഖലയില്‍ വരുന്നത്. അതില്‍ ചിലത് ഫില്ലര്‍ ഗാനങ്ങളായി കാസറ്റുകളില്‍ ഇടംപിടിച്ചു. ഒപ്പം ചില ആല്‍ബങ്ങളിലും നാടകങ്ങള്‍ക്ക് വേണ്ടിയും പാടി.  

2003ല്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ ‘ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍’ എന്ന ചിത്രത്തിലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ സുദീപ് കുമാറിന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച ഒരു ഹിറ്റ് ഗാനത്തിനു വേണ്ടി പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു സുദീപിന്. എം. ജയചന്ദ്രന്‍ ആണ് നിര്‍ണ്ണായക ബ്രേക്കും തുടര്‍ഹിറ്റുകളും നല്‍കിയ സംഗീത സംവിധായകന്‍. മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു വേണ്ടി ശബ്ദം പകര്‍ന്ന ‘എന്റെ ശാരികേ…’ ആണ് സുദീപിന്റെ ആദ്യ സൂപ്പര്‍ ഹിറ്റ്. പുറകെ ‘മധുരം ഗായതി…’ (ബനാറസ്), എന്തെടി എന്തെടി പനംകിളിയെ…’ (ശിക്കാര്‍), കായാമ്പൂവോ ശ്യാമമേഘമോ (നിവേദ്യം), ചെമ്പകപ്പൂം കാട്ടിലെ.. (രതിനിര്‍വേദം 2), വെള്ളാരം കുന്നിലേറി.. (സ്വപ്‌നസഞ്ചാരി), നിലാവേ നിലാവേ… (ചട്ടക്കാരി), അര്‍ത്തുങ്കലെ പള്ളിയില്‍ (റൊമാന്‍സ്), ലാലീ ലാലീലെ (കളിമണ്ണ്), കൊണ്ടൊരാം കൊണ്ടോരാം… (ഒടിയന്‍) എന്നിവയാണ് എം. ജയചന്ദ്രനു വേണ്ടി സുദീപ് കുമാര്‍ പാടിയ ശ്രദ്ധേയ ഗാനങ്ങള്‍. ഇതില്‍ തന്നെ ചെമ്പകപ്പൂം കാട്ടിലെ… എന്ന ഗാനം 2011 ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്ഫുടത എന്നിവയൊക്ക ദേവരാജ കളരിയില്‍ നിന്ന് വന്ന സുദീപിന്റെ മികവുകള്‍ ആയിരുന്നു. യേശുദാസിനു മാത്രം പാടാന്‍ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങള്‍ സ്റ്റേജുകളില്‍ നീതിപൂര്‍വമായി പാടാന്‍ കഴിയുന്നു എന്നതും സുദീപിന്റെ ജനപ്രീതിക്ക് പ്രധാന കാരണമാണ്.

ബിജിബാല്‍ (ഒരുപോലെ ചിമ്മും.., തെളിവെയിലഴകും.., ആകാശം പന്തല് കെട്ടി…, കരിങ്കള്ളിക്കുയിലേ), ഔസേപ്പച്ചന്‍ (ആരാണ് ഞാന്‍.., ഒരു കണ്ണീര്‍ക്കണം..), എം.ജി. ശ്രീകുമാര്‍ (മനസ്സ് മയക്കി ആളെ..), ബേണി-ഇഗ്‌നേഷ്യസ് (നാലമ്പലമണയാന്‍…), ഗോപി സുന്ദര്‍ (സദാ പാലയ…), ദീപാങ്കുരന്‍ (മംഗളകാരക…) എന്നീ പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്കുവേണ്ടി സുദീപ് കുമാറിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തമിഴ്‌നാട്ടില്‍ ദീപാവലി, കേരളത്തില്‍ ശബരിമല’; ട്വന്റി-ട്വന്റി ക്ലൈമാക്‌സില്‍ ജയറാം ശരിക്കും എവിടെ?ജയറാം എയറില്‍

India

ടിവികെ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു, പീഡന പരാതി ഞെട്ടിക്കുന്നതെന്ന് നൈനാര്‍ നാഗേന്ദ്രന്‍

India

തുടക്കത്തിലേ ഇങ്ങനെ! ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ട് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

News

പേടി, നാണക്കേട്; ടിഎംസി പ്രവർത്തകർ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുത്തുതുടങ്ങി, ബംഗാളിലെ വിസ്മയം ഇങ്ങനെ

Kerala

40 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ സ്ഥിരീകരണം; കൊല്ലപ്പെട്ടത് ഇരിട്ടി സ്വദേശിയായ മോഹനൻ

പുതിയ വാര്‍ത്തകള്‍

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.