ന്യൂഡല്‍ഹി;കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചു വരുന്ന ഓണ്‍ലൈന്‍ പഠന ക്ളാസുകളില്‍ യോഗ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള ഉത്തമമാര്ഗങ്ങളിലൊന്നാണ് യോഗ.
അന്താരാഷ്ട്രയോഗ ദിനത്തിന്റെ ഭാഗമായി, യോഗയും ധ്യാനവും എന്നവിഷയത്തില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ലോകത്തിനു നല്കിയ അമൂല്യ സമ്മാനമായ യോഗ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജീവിതങ്ങളെ വിജയകരമായി പരിവര്‍ത്തനപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് യോഗ പരിചയപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.’യുനിസെഫ് കിഡ് പവര്‍ ‘ പരിപാടിയില്‍, കുട്ടികള്‍ക്കായി 13 യോഗാമുറകളും അഭ്യാസങ്ങളും ഉള്‍പ്പെടുത്തിയതില്‍ നായിഡു സന്തുഷ്ടി പ്രകടിപ്പിച്ചു.
കോവിഡ് മഹാമാരി ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യാവസ്ഥയില്‍ സൃഷ്ട്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി സംസാരിക്കവെ, ലോകം വലിയൊരു വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും, എന്നാല്‍ നമുക്കുമേല്‍ അധിപത്യം ഉറപ്പിക്കാന്‍ ഈ മഹാമാരിയെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഒന്നിച്ചുനിന്നുകൊണ്ട്, ഈ രോഗത്തിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ നമുക്കാവണം, അതെ സമയം തന്നെ ശാരീരികപരമായും, മനസികപരമായും നാം ആരോഗ്യമുള്ളവരാണെന്നും ഉറപ്പാക്കേണ്ടതുണ്ട്’ കോവിഡ് മഹാമാരി ജനങ്ങള്‍ക്കിടയില്‍ സൃഷ്ഠിച്ചിരിക്കുന്ന പിരിമുറുക്കങ്ങള്‍ക്കുള്ള ഉത്തമപരിഹാരമായി മാറാന്‍ യോഗയ്ക്ക് സാധിക്കുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
ലോകജനതയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ആരോഗ്യപ്രതിസന്ധി കോവിഡ് മാത്രമല്ലെന്ന് ഓര്‍മ്മിപ്പിച്ച നായിഡു, ജീവിതശൈലി രോഗങ്ങളുടെ വര്‍ദ്ധനയില്‍ ആശങ്ക പ്രകടിപ്പിച്ചു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പ്രകാരം, 2016 ല്‍ ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 63 ശതമാനവും പകര്‍ച്ചാവ്യാധികളല്ലാത്ത രോഗങ്ങള്‍ മൂലമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുവാനുള്ള ലളിതവും ശക്തവുമായ ആയുധമായി മാറാന്‍ യോഗയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ആധുനികലോകത്തെ പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും നേരിടാനാകാതെ യുവാക്കള്‍ ജീവിതം അവസാനിപ്പിക്കുന്നതില്‍ ഉപരാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക ജീവിത രീതികളെ തുടര്‍ന്നുണ്ടാകുന്ന വിഷാദം, ആശങ്ക, പിരിമുറുക്കങ്ങള്‍ തുടങ്ങിയ പ്രശ്നനങ്ങളെ ഫലപ്രദമായി പരിഹരിക്കാന്‍ യോഗയ്ക്കാകുമെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
യോഗ വിദഗ്ദ്ധര്‍ക്കായുള്ള വോളന്ററി സെര്‍ട്ടിഫികേഷന്‍ പദ്ധതി നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. ഇതിലൂടെ അംഗീകാരമുള്ള യോഗ പരിശീലകരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുമെന്നും, അതുവഴി യോഗ അഭ്യസിക്കുന്നവരുടെ എണ്ണം കൂടുമെന്നും രാജ്യത്ത് യോഗയ്ക് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആഗോളതലത്തില്‍, ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന മുന്നേറ്റമായി യോഗ മാറിക്കഴിഞ്ഞതായി വിലയിരുത്തിയ ഉപരാഷ്ട്രപതി, അതിനെ സജീവമായി നിലനിര്‍ത്തേണ്ട ചുമതല നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: