Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാലുമാസത്തെ കൊറോണ പോരാട്ടം; അഭിമാനമായി മലയാളി ഡോക്ടര്‍

ഏകദേശം മുന്നൂറില്‍പ്പരം രോഗികളെ എയിംസിലെ കൊറോണ ഐസിയുകളില്‍ ജെയ്‌ബെന്‍ അടക്കമുള്ള സംഘം ഇതുവരെ പരിചരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇരുപതോളം പേര്‍ വരെ ഒരേസമയം ഇവിടെ ഐസിയുകളിലുണ്ടാകും. തുടര്‍ച്ചയായി ആറു മണിക്കൂര്‍ പിപിഇ ധരിച്ചുള്ള സേവനം. ഇതു മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍. കൊറോണ ബാധ ഗുരുതരമായവരുമായുള്ള അടുത്ത സമ്പര്‍ക്കം തുടങ്ങി നാലു മാസമായി നേരിടുന്ന വെല്ലുവിളികളേറെയാണ്. എന്നാല്‍, ഇതിനിടെയിലും ചികിത്സ തേടിയെത്തുന്നവരെ കുറിച്ചാണ് ഇദ്ദേഹമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രധാന ഉത്കണ്ഠ.

ജിനു ഗിരിപ്രകാശ്byജിനു ഗിരിപ്രകാശ്
Jun 21, 2020, 05:22 pm IST
inKerala

കൊച്ചി: മാര്‍ച്ച് അവസാനം മുതല്‍ കൊറോണ രോഗികളെ പരിചരിക്കുകയാണ് ദല്‍ഹി എയിംസിലെ പിജി വിദ്യാര്‍ഥിയും ചങ്ങനാശേരി സ്വദേശിയുമായ ഡോ. ജെയ്ബെന്‍ ജോര്‍ജ്. എല്ലാം പഠനത്തിന്റെ ഭാഗമാണെങ്കിലും ഓര്‍ത്തോപീഡിക്സ് കുറച്ച് കാലത്തേക്ക് മാറ്റിവച്ച് കൊറോണ ബാധിതരെ ശുശ്രൂഷിക്കുകയാണ് ജെയ്‌ബെന്നും. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരെ കൈകാര്യം ചെയ്യുന്ന രാജ്യത്തെ ആശുപത്രികളിലൊന്നായ ദല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കൊറോണ ഐസിയുവില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം മലയാളികളിലൊരാളാണ് ജെയ്‌ബെന്‍.

ഏകദേശം മുന്നൂറില്‍പ്പരം രോഗികളെ എയിംസിലെ കൊറോണ ഐസിയുകളില്‍ ജെയ്‌ബെന്‍ അടക്കമുള്ള സംഘം ഇതുവരെ പരിചരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇരുപതോളം പേര്‍ വരെ ഒരേസമയം ഇവിടെ ഐസിയുകളിലുണ്ടാകും.

തുടര്‍ച്ചയായി ആറു മണിക്കൂര്‍ പിപിഇ ധരിച്ചുള്ള സേവനം. ഇതു മൂലമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍. കൊറോണ ബാധ ഗുരുതരമായവരുമായുള്ള അടുത്ത സമ്പര്‍ക്കം തുടങ്ങി നാലു മാസമായി നേരിടുന്ന വെല്ലുവിളികളേറെയാണ്. എന്നാല്‍, ഇതിനിടെയിലും ചികിത്സ തേടിയെത്തുന്നവരെ കുറിച്ചാണ് ഇദ്ദേഹമടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രധാന ഉത്കണ്ഠ.  

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്താറുള്ള മറ്റ് രോഗികള്‍ക്ക് പഴയതു പോലെ ശസ്ത്രക്രിയകളടക്കമുള്ളവ ലഭ്യമാക്കാന്‍ കൊറോണ മൂലം നിലവില്‍ സാധിക്കുന്നില്ല. പല പരിശോധനകള്‍ക്കും നിര്‍ദേശിച്ച് പറഞ്ഞയച്ച രോഗികള്‍ ലോക്ഡൗണിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ പോലും പ്രയാസമാകുന്നു. ഡോക്ടര്‍ എന്ന നിലയില്‍ തനിക്ക് ഏറ്റവും ദുഃഖമുണ്ടാക്കുന്നതും ഇതാണെന്ന് ജെയ്‌ബെന്‍ പറയുന്നു.  

കൊറോണ വന്നതോടെ മറ്റു രോഗങ്ങള്‍ ഇല്ലാതായതല്ല. ആളുകള്‍ വൈറസ് ബാധ ഭയന്ന് ആശുപത്രികളിലേക്കെത്താത്തതോ ഇവര്‍ക്ക് എത്തിപ്പെടാനാകാത്തതോ ആണ്. ഇത്തരക്കാര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്തു കൊടുക്കാന്‍ അധികാരികള്‍ തയാറാകണമെന്നും ഡോ. ജെയ്‌ബെന്‍ ജന്മഭൂമിയോട് പറഞ്ഞു.  

ദല്‍ഹിയില്‍ രോഗികളുടെ എണ്ണം അമ്പതിനായിരത്തോടടുത്തെങ്കിലും വൈറസ് വ്യാപനം അതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയെന്ന് പറയാറായിട്ടില്ല. ഇനിയും മാസങ്ങളോളം ഈ രീതിയില്‍ മുന്നോട്ടു പോകേണ്ടി വരും. എയിംസില്‍ അതിനുള്ള എല്ലാ തയാറെടുപ്പുകളും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഡോ. ജെയ്‌ബെന്‍ പറഞ്ഞു. നിലവില്‍ നൂറില്‍ താഴെ മാത്രം രോഗികളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ട സമയമായി. പുറത്തു നിന്നെത്തുന്നവരെ മാത്രമല്ല ആഭ്യന്തര വ്യാപനമുണ്ടോ എന്നറിയാന്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

രോഗബാധയുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന്് തെല്ലും പുറകോട്ടില്ലെന്നും ദല്‍ഹിയില്‍ തന്നെ തുടരുമെന്നും ജെയ്‌ബെന്‍ പറയുന്നു.

Tags: doctorവാര്‍ത്തMalayaliCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

Kerala

ശ്രീലങ്കയിലെ ജയിൽ കലാപം: കൊല്ലപ്പെട്ടവരിൽ മലയാളിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥരീകരണം

പുതിയ വാര്‍ത്തകള്‍

ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കരുത് : പാറ്റാ പാർട്ടി നേതാക്കളെ കോടതി വിട്ടയച്ചത് കർശന വ്യവസ്ഥയിൽ

ഹൂത്തികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന : യുദ്ധത്തിൽ അമേരിക്ക പങ്കുചേർന്നേക്കും

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്താൽ കർശന നടപടി ; ധ്രുവ് രാത്തിയെ പോലീസ് വിട്ടയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മാരകമായ ഹൂത്തി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ : ഭയനാകം എന്ന് വിശേഷിപ്പിച്ച് ട്രംപ്

‘കള്ളന്മാരുടെ വീട് ‘ എന്ന സിനിമയുടെ നിർമാതാവ് കാജാ ഹുസൈൻ ട്രെയിനിൽ മോഷണത്തിന് പിടിയിൽ

താൻ കടുത്ത മോദി ഭക്ത, മരണം വരെ ബിജെപിയിൽ തുടരും;പാർട്ടി വിടുമെന്ന വാർത്തകൾ തള്ളി കൗൺസിലർ ആർ. ശ്രീലേഖ

നെടുമ്പാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നു പേർ മിനിക്കൂപ്പർ ഇടിച്ച് മരിച്ചു: ഡ്രൈവർ സുഹൈൽ ലഹരി ഉപയോഗിച്ചതായി സംശയം

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും: പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.