തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ പ്രതിരോധ മന്ത്രി വി കെ കൃഷ്ണമേനോന് അര്‍ബന്‍ നക്സല്‍ ആയിരുന്നു.സ്വന്തം നാടിനെ കമ്യൂണിസ്റ്റുകാര്‍ക്ക്, സോവിയറ്റ് സാമ്രാജ്യത്വത്തിന് തീറെഴുതാന്‍ മടിയില്ലാത്ത വിധം മരവിച്ചുപോയ മനസ്സും വിധേയത്വവും ഏതൊരു അര്‍ബന്‍ നക്സലിനേയും പോലെ അദ്ദേഹത്തിനുമുണ്ടായിന്നു. ചൈനയുമായുള്ള 62ലെ യുദ്ധത്തിലേക്ക് നയിച്ചതും കൃഷ്ണമേനോന്റെ ഈ കമ്യൂണിസ്റ്റ് വിധേയത്തം തന്നെയായിരുന്നു. പ്രമുഖ കോളമിസ്റ്റ് കാളിയമ്പിയാണ് എല്ലാവരും പുകഴ്ത്തുന്ന കൃഷ്ണമേനോന്റെ മറ്റൊരു മുഖം വ്യക്തമാക്കുന്നത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ജന്മഭൂമിയില് എഴുതിയ ലേഖനത്തില്‍ കാളിയമ്പി പറയുന്നു.
‘കൃഷ്ണമേനോന് ഒരു കമ്യൂണിസ്റ്റായിരുന്നു. ഇന്നത്തെ രീതിയില്‍പ്പറഞ്ഞാല്‍ അദ്ദേഹം ഒരു അര്‍ബന്‍ നക്സല്‍ ആയിരുന്നു.ലണ്ടനിലെ ഉപരിവര്‍ഗ്ഗത്തിലായിരുന്നു അദ്ദേഹം വിരാജിച്ചിരുന്നത്. ആ സുഖസൗകര്യങ്ങളെല്ലാം അനുഭവിച്ചു തന്നെ സ്വന്തം നാടിനെ കമ്യൂണിസ്റ്റുകാര്‍ക്ക്, സോവിയറ്റ് സാമ്രാജ്യത്വത്തിന് തീറെഴുതാന്‍ മടിയില്ലാത്ത വിധം മരവിച്ചുപോയ മനസ്സും വിധേയത്വവും ഏതൊരു അര്‍ബന്‍ നക്സലിനേയും പോലെ അദ്ദേഹത്തിനുമുണ്ടായി.
ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കൃഷ്ണമേനോന്റെ സോവിയറ്റ് ചായ്വ് വ്യക്തമായി കണ്ടെത്തിയിരുന്നു.1939ല്‍ ബ്രിട്ടനിലെ ഡണ്ഡീ എന്ന മണ്ഡലത്തില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കാനിരിക്കെയാണ് അദ്ദേഹത്തെ സോവിയറ്റ് ചാരനെന്ന് സംശയിച്ച് ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.
നെഹ്റുവിന്റെ സാഹിത്യ ഏജന്റായിരുന്നു കൃഷ്ണമേനോന്. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെല്ലാം സാഹിത്യകാരനും അസാമാന്യപ്രതിഭയും സഹൃദയനുമായ പ്രധാനമന്ത്രി എന്ന പ്രതിച്ഛായ പണ്ഡിറ്റ് നെഹ്റുവിന് ഉണ്ടാക്കിക്കൊടുക്കാന്‍ ഏറ്റവും സഹായിച്ചത് കൃഷ്ണമേനോനുമായുള്ള ബന്ധമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൃഷ്ണമേനോന്റെ കടന്നുവരവും അവിടെ നിന്നാണ്.
ബ്രിട്ടനിലെത്തിയിരുന്ന അതിസമ്പന്നരായ വിദ്യാര്‍ത്ഥികളുടെയും ഇന്ത്യാക്കാരായ വന്‍ വാണിജ്യ വ്യവസായ വമ്പന്മാരുടേയും ബ്രിട്ടനിലെ സമ്പന്ന, രാജകീയ ഉപരിവര്‍ഗ്ഗത്തിന്റേയും കേന്ദ്രമായ ഇന്ത്യാലീഗ് എന്ന ക്ലബിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം. അതും ജവഹര്‍ലാലിന്റെ പ്രതിച്ഛായാ നിര്‍മ്മാണം കൈകാര്യം ചെയ്തിരുന്നതും ഒഴിച്ചാല്‍ ദേഹമനങ്ങിയുള്ള സ്വാതന്ത്ര്യ സമരത്തിലൊന്നും വലിയ പണിയെടുത്തിരുന്നില്ല അദ്ദേഹം.
ഇന്ത്യ സ്വതന്ത്രയായ നിമിഷം 1947ല്‍ത്തന്നെ കൃഷ്ണമേനോനെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നെഹ്റു അവരോധിച്ചു. തന്റെ അടുത്ത സുഹൃത്തിനുള്ള സമ്മാനം. അവിടെനിന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധിത്തലവനായി പറഞ്ഞയച്ചു. കശ്മീര്‍ വിഷയത്തില്‍ എട്ടുമണിക്കൂറോളം നീണ്ട പ്രസംഗമൊക്കെ നടത്തിയത് ആ സ്ഥാനത്തിരുന്നാണ്. ആത്യന്തികമായി നമുക്കവകാശപ്പെട്ട സ്ഥലം നിയന്ത്രണരേഖ വരച്ച് പാകിസ്ഥാന് കൈക്കലാക്കി എന്നതാണ് ആ പ്രസംഗമഹാമഹം കൊണ്ടുണ്ടായ ആത്യന്തിക ഫലം.
കൃഷ്ണമേനോന്റെ കമ്യൂണിസ്റ്റ് ചായ്വ് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചത് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും വലിയ അബദ്ധത്തിലേക്കാണ്. അത് മറ്റൊന്നുമല്ല. ചേരിചേരാനയമെന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെട്ട സോവിയറ്റ് വിധേയത്തമാണ്. കൃഷ്ണമേനോന്റെ ഏറ്റവും വലിയ വീഴ്ചയായി 1962ലെ ചൈനായുദ്ധം ചിലര്‍ കണക്കിലെടുക്കുമ്പോള്‍ അതല്ല ചേരിചേരാ നയമാണ് അതിനേക്കാള്‍ വലിയ അബദ്ധമായത് എന്ന് പറയണം.
കാരണം ഇന്ത്യയെപ്പോലെയുള്ള ഒരു പുതിയ രാഷ്ട്രത്തെ ലോകത്തിലെ ജനാധിപത്യ ചേരിയില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി സോവിയറ്റ് റഷ്യയുടെ കീഴിലെ ദയനീയമായ അടിമത്തത്തിലേക്ക് കൊണ്ടെത്തിച്ചത് ചേരിചേരാനയമെന്ന് ഓമനപ്പേരിട്ട് വിളിച്ച റഷ്യാ അടിമത്തമായിരുന്നു. ആത്യന്തികമായി ചൈനയുമായുള്ള 62ലെ യുദ്ധത്തിലേക്ക് നയിച്ചതും കൃഷ്ണമേനോന്റെ ഈ കമ്യൂണിസ്റ്റ് വിധേയത്തം തന്നെയായിരുന്നു’
ചൈനാ യുദ്ധത്തിലെ പരാജയത്തെയും സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും മുന്‍നിര്‍ത്തി മന്ത്രി സ്ഥാനം കൃഷ്ണമേനോന് രാജിവെയ്ക്കേണ്ടിവന്നു. കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട മേനോന് 1967ലെ തിരഞ്ഞെടുപ്പില്‍ മുംബയില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. ഇടതു സ്വതന്ത്രനായി 1969ല്‍ കല്ക്കട്ടയില്നിന്നും 71 ല്‍ തിരുവനന്തപുരത്തുനിന്നും ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ സൈക്കോളജിയിലും ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലും മാസ്റ്റേഴ്സ് ബിരുദം. മിഡില്‍ ടെമ്പിള്‍ അഡ്മിഷന് ലഭിച്ച ബാരിസ്റ്റര്‍. പെന്ഗ്വിന് ബുക്സ് സ്ഥാപിച്ചയാള്‍ക്കാരിലൊരാള്‍. പെലിക്കന്‍ ബുക്സിന്റെ സ്ഥാപകന്‍.എന്നിങ്ങനെയെല്ലാം പ്രശസ്തനായിരുന്നു .കോഴിക്കോട് ജില്ലയിലെ പന്നിയങ്കര ഗ്രാമത്തിലെ വെങ്ങാലില്‍ കുടുബത്തില്‍ ജനിച്ച കൃഷ്ണ മേനോന് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: