Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ചൈനയുടേത് ചതിയുടെ പാരമ്പര്യം

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോക രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഏറെ ഗുണകരമായ മാറ്റം വന്നിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
inArticle

 കോഴിക്കോട്: ‘ചൈനയുടെത് എന്നും ചതിയുടെ പാരമ്പര്യമായിരുന്നു. ഇന്ത്യ-ചൈന ഭായിഭായി എന്ന് അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 1962 ല്‍ ചൈന ഭാരതത്തെ ആക്രമിച്ചത്’. 1962 ലെ ചൈനീസ് ആക്രമണകാലത്ത് അതിര്‍ത്തിയില്‍ മദ്രാസ് റജിമെന്റിന്റെ ഒന്നാം ബറ്റാലിയന്റെ കൂടെ യുദ്ധനിരയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ക്യാപ്റ്റന്‍ കെ.വേലായുധന്‍ കൊടിഞ്ഞി അനുഭവങ്ങള്‍ ഓര്‍ക്കുന്നു. ‘അക്‌സായി ചിന്‍ മലനിരകള്‍ക്ക് ബദലായ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ഇന്ന് ഭാരതത്തിന്റെ സ്വാധീനത്തിലാണ്. ഇത് ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോക രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഏറെ ഗുണകരമായ മാറ്റം വന്നിട്ടുണ്ട്.

ശത്രുരാജ്യങ്ങള്‍ പോലും ഇന്ത്യയുമായി ഇന്ന് സൗഹൃദത്തിലാണ്.  ഇത് ചൈനക്ക് സഹിക്കാവുന്നതല്ല. കൊറോണ വൈറസിന്റെ ഉറവിടം ചൈനയാണെന്ന് തിരിച്ചറിഞ്ഞത് അവര്‍ക്കേറ്റ മറ്റൊരു തിരിച്ചടിയാണ്. ചൈനയുടെ ജൈവായുധമായിരുന്നു കൊറോണ. ഇത് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതില്‍  നിന്നൊക്കെ ശ്രദ്ധതിരിക്കാനാണ് അവര്‍ യുദ്ധത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചിരിക്കുന്നത്’. 31 വര്‍ഷത്തെ സൈനിക സേവന പാരമ്പര്യമുള്ള വേലായുധന്‍ വിലയിരുത്തുന്നു. നെഹ്‌റുവിന്റെ തെറ്റായ നയങ്ങളാണ് ഒരു കാലത്ത് ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. എന്നാല്‍ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് ചൈന തിരിച്ചറിയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആശയത്തിന്റെ കൂടപ്പിറപ്പാണ് ചതി. ഒരു രാജ്യമായാലും സംഘടനയായായലും ആ സ്വഭാവം അവര്‍ക്ക് ഒഴിവാക്കാനാകില്ല.  

ഇപ്പോഴത്തേത് ഒരു യുദ്ധ സാഹചര്യത്തിലേക്ക് എത്താനിടയില്ലെന്ന് 65 ലെ ഇന്ത്യ പാക്ക് യുദ്ധം, 71 ലെ ബംഗ്ലാദേശ് യുദ്ധം എന്നിവയില്‍ പങ്കെടുത്ത അനുഭവത്തോടെ വേലായുധന്‍ വിവരിക്കുന്നു. 62 ലെ നിരവധി യുദ്ധാനുഭവങ്ങള്‍ ഈ ധീരയോദ്ധാവിന് ഓര്‍ക്കാനുണ്ട്. ഇന്നത്തെ അരുണാചല്‍ പ്രദേശിന്റെ തവാങ് എന്ന പ്രദേശത്ത് ജസ്വന്ത് കി കിലായെന്ന ക്ഷേത്രം ധീരനായ പട്ടാളക്കാരന്റെ സ്മരണയ്‌ക്കായി പണി കഴിപ്പിച്ചതാണ്. 62 ലെ യുദ്ധത്തില്‍ മലവെള്ളം പോലെ മുന്നിലെത്തിയ ചൈനീസ് പട്ടാളത്തെ തദ്ദേശീയരായ മൂന്ന് വനിതകളുടെ സഹായത്തോടെ തടഞ്ഞ് നിര്‍ത്തി തന്ത്ര പ്രധാനമായ കേന്ദ്രങ്ങള്‍ വെടിയുതിര്‍ത്ത് സംരക്ഷിക്കുകയായിരുന്നു ജസ്വന്ത്. യഥാസമയം വെടിയുണ്ടകളെത്തിച്ചത് തദ്ദേശീയരായ സ്ത്രീകളായിരുന്നു. നാലാം ദിവസമാണ് ചൈനീസ് പട്ടാളക്കാര്‍ക്ക് കാര്യം മനസ്സിലായത്. അപ്പോഴേക്കും വെടിയുണ്ടകളുടെ സ്റ്റോക്ക് തീര്‍ന്നിരുന്നു. ചൈനീസ് പട്ടാളം നാല് പേരെയും വധിച്ചു. യുദ്ധവിരാമത്തിന് ശേഷം വീരസൈനികന്റെ അര്‍ദ്ധകായ പ്രതിമ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. ആയുധ ബലത്തേക്കാള്‍ ആത്മബലം കൊണ്ടാണ് സൈനികര്‍ അതിര്‍ത്തികള്‍ കാത്തു സംരക്ഷിച്ചതെന്ന് വേലായുധന്‍ ഓര്‍ക്കുന്നു.  

1962 ഡിസംബര്‍ 17 ന് ദിറാങ് പര്‍വ്വത നിരകള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ക്യാപ്റ്റന്‍ വേലായുധന്‍ കൊടിഞ്ഞിയുടെ നേതൃത്വത്തിലുള്ള ബറ്റാലിയനായിരുന്നു. ധീരമായ ചെറുത്തു നില്‍പ്പിലൂടെയാണ് മേഖല സംരക്ഷിക്കാനായത്. യുദ്ധോപകരണങ്ങളും ഭക്ഷണസാധനങ്ങളുമെത്തിക്കാന്‍ അന്ന് സൗകര്യങ്ങള്‍ പരിമിതമായിരുന്നു. എന്നാല്‍ സൈനികരുടെ ഐതിഹാസികമായ പോരാട്ടമാണ് അതിര്‍ത്തിയെ കാത്തു സംരക്ഷിച്ചത്. ഇന്ന് ഈ മേഖലയില്‍ വലിയ പരിവര്‍ത്തനമാണ് വന്നിരിക്കുന്നത്. അത് കൊണ്ട് ഇന്ത്യക്ക് പിന്നോട്ട് പോകേണ്ടിവരില്ല അദ്ദേഹം പറഞ്ഞു. വിവാദ നോവലെഴുത്തുകാരനായ എസ്.ഹരീഷ്  പട്ടാള ഉദ്യോഗസ്ഥരെ ഫെയ്‌സ്ബുക്കിലോടെ വിമര്‍ശിച്ചതിനെതിരെ ശക്തമായ പ്രതികരണവുമായി സമൂഹ മാധ്യമങ്ങളില്‍ വേലായുധന്‍ കൊടിഞ്ഞിയുടെ സാന്നിദ്ധ്യമുണ്ട്.

ക്യാപ്റ്റന്‍ കെ.വേലായുധന്‍ കൊടിഞ്ഞി

Tags: china
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.