കോഴിക്കോട്: ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ തലത്തില്‍ നടത്തിവരുന്ന വെര്‍ച്ച്വല്‍ മഹാറാലിയില്‍ കോഴിക്കോട് ജില്ലയില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. ജില്ലയിലെ പതിമൂന്ന് നിയോജക മണ്ഡലങ്ങളിലായി 61 കേന്ദ്രങ്ങളില്‍ വെര്‍ച്ച്വല്‍ മഹാറാലി കാണുന്നതിനായി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും വീടുകളിലിരുന്ന് കുടുബസമേതം പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും വെര്‍ച്ച്വല്‍ മഹാറാലിയുടെ ഭാഗമായി.
കോഴിക്കോട് ജില്ലാ കമ്മറ്റി ചിന്മയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയല്‍ നടന് ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ: കെ.പി. പ്രകാശ് ബാബു, ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്, ഉത്തര മേഖല ഭാരവാഹികളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്, ജില്ലാ ഭാരവാഹികളായ എം. രാജീവ് കുമാര്‍, ബി.കെ. പ്രേമന്, അഡ്വ. കെ.വി. സുധീര്‍, ടി. റെനീഷ്, പ്രശോഭ് കോട്ടൂളി, സംസ്ഥാന നേതാക്കളായ അലി അക്ബര്‍, ടി.പി.സുരേഷ്, പൊക്കിണാരി ഹരിദാസന്, മനോഹരന്, ജയാ സദാനന്ദന്, രജനീഷ് ബാബു, പി.എം. ശ്യാംപ്രസാദ്, നാരങ്ങയില്‍ ശശിധരന്, ടി. ചക്രായുധന്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, ഷാന്‍കട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു. കോറോണ രോഗ പശ്ചാത്തലത്തില്‍ പ്രത്യേക ക്ഷണിതാക്കളായ 50 പേര് പരിപാടിയില്‍ പങ്കാളിയായിരുന്നു.
വെര്‍ച്ച്വല്‍ റാലിയില്‍ കൊടുവള്ളി മണ്ഡലത്തിലെ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരും അനുഭാവികളും വിവിധ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളും പങ്കാളികളായി. ബിജെപി കൊടുവള്ളി മണ്ഡലം കമ്മറ്റി നരിക്കുനിയിലെ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ റാലി സ്ക്രീനില്‍ പരിപാടി പ്രദര്‍ശിപ്പിച്ചു. ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ സ്ക്രീനില്‍ പരിപാടി പ്രദര്‍ശിപ്പിച്ചു. ബിജെപി വടകര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ബിജെപി ഓഫീസില്‍ റാലി പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: