ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളുമായി ക്വാറന്റൈന് സെന്ററിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിപിഇ (പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ്) കിറ്റ് ആലുവ സ്റ്റാന്റില്‍ സുരക്ഷ പരിശോധനകളില്ലാതെ കത്തിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
തിങ്കളാഴ്ച്ച രാത്രി നെടുമ്പാശേരിയില്‍ നിന്ന് ഇതര ജില്ലകളിലേക്ക് പ്രവാസികളുമായി പോയി മടങ്ങിയെത്തിയ ഒരു ബസിലാണ് പിപിഇ കിറ്റ് കണ്ടെത്തിയത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവര്‍ മാത്രമാണുണ്ടാകുന്നത്.
ഏതോ യാത്രക്കാരന് ഉപേക്ഷിച്ച പിപിഇ കിറ്റാണ് ഇന്നലെ രാവിലെ ബസില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറ്റ് നടപടികളൊന്നും സ്വീകരിക്കാതെ സ്റ്റാന്റില്‍ തന്നെയിട്ട് അഗ്നിക്കിരയാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: