Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ലീഗില്‍ പൊട്ടിത്തെറി; ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കമ്മിറ്റി തടഞ്ഞു

ബ്രാഹിം കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസിനെയും ഒഴിവാക്കികൊണ്ടാണ് ഇന്നലെ ചേരാനിരുന്നത്. ഈ യോഗമാണ് മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2020, 11:42 am IST
in Ernakulam

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ  10 കോടിയുടെ കള്ളപ്പണം  വെളുപ്പിച്ചെന്ന  കേസിനെച്ചൊല്ലി മുസ്ലിം ലീഗ്  ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ  ചേരാനിരുന്ന ജില്ലാ കമ്മിറ്റി യോഗം  ഇബ്രാഹിം കുഞ്ഞ് അനുകൂലികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റി. 

ഇബ്രാഹിം  കുഞ്ഞിന്റെ മകനും ജില്ലാ ജനറല്‍  സെക്രട്ടറിയുമായ അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂറിനെയും വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസിനെയും ഒഴിവാക്കികൊണ്ടാണ് ഇന്നലെ  ചേരാനിരുന്നത്. ഈ യോഗമാണ്  മറുവിഭാഗം സംസ്ഥാന കമ്മിറ്റിയെ ഇടപെടുത്തി തടഞ്ഞത്. എറണാകുളം മാര്‍ക്കറ്റ് റോഡ് ജങ്ഷനിലെ സി.എച്ച്. മുഹമദ് കോയ സ്മാരക ലീഗ് ഹൗസില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്കായിരുന്നു യോഗംനിശ്ചയിച്ചിരുന്നത്. ജില്ലാ പ്രഡിഡന്റ് കെ.എം. അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലാണു യോഗം ചേരാനിരുന്നത്.

18 അംഗ ജില്ലാ ഭാരവാഹികളില്‍ ഭൂരിഭാഗവും യോഗത്തിന് എത്തി. എന്നാല്‍, യോഗം മാറ്റിവയ്‌ക്കണമെന്നും സംസ്ഥാന നിരീക്ഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചേരാവൂയെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അവസാന നിമിഷം, യോഗം മറ്റൊരു ദിവസത്തേക്കു മാറ്റിവക്കുകയായിരുന്നു. വി.ഇ അബ്ദുള്‍ ഗഫൂറിനും ജില്ലാ വൈസ് പ്രസിഡന്റ് ടി.എം അബ്ബാസിനുമെതിരായ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനാണ് എതിര്‍വിഭാഗം  ജില്ലാ കമ്മിറ്റി യോഗം വിളിച്ചെതെന്നാണ് പറയുന്നത്. 

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ ഇബ്രാഹിം കുഞ്ഞ് പണം നിക്ഷേപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ലീഗ് പ്രവര്‍ത്തകരാണെന്ന കത്ത് നല്‍കാന്‍ ഗിരീഷ് ബാബുവിനോട് അബ്ദുല്‍ ഗഫൂറും അബ്ബാസും ആവശ്യപ്പെട്ടതായാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം.

കത്ത് നല്‍കാന്‍ പ്രതിഫലമായി അഞ്ച് ലക്ഷം രൂപയായിരുന്നു ഗിരീഷ് ബാബുവിന് വാഗ്ദാനം. അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വച്ചാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടന്നതെന്നാണ് ഗിരീഷ് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ലീഗ് ജില്ലാ ഭാരവാഹികള്‍ മെയ് 26ന് സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുന്നതിനാലാണ് ആരോപണവിധേയരെ യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ എതിര്‍ വിഭാഗം തീരുമാനിച്ചത്. 

ഇങ്ങനെ യോഗം നടത്തിയാല്‍ തടയുമെന്ന് ഇബ്രാഹിം കുഞ്ഞ് വിഭാഗം അറിയിച്ചതിനെത്തുടര്‍ന്നാണു സംസ്ഥാന കമ്മിറ്റി ഇടപെട്ടതെന്നാണു വിവരം.ഇബ്രാഹിം കുഞ്ഞും മകനും ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തതെന്ന പരാതിയില്‍ വിജിലന്‍സ് ലീഗ് നേതാക്കളുടെ മൊഴിയെടുത്തിരുന്നു.

Tags: Muslim Leagueഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

Kerala

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാള്‍ (ഇടത്ത്) പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകനായ ഹരിഗോവിന്ദന്‍ (വലത്ത്)
Kerala

“സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ കോണി വെറും…” ലീഗില്‍ അംഗത്വമെടുത്ത ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെ വിമര്‍ശിച്ച് വാചസ്പതി

Kerala

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.