Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാമചന്ദ്രന്‍ വസ്ത്രവ്യാപാര ശാലയിലേക്ക് തമിഴ്‌നാട്ടില്‍നിന്ന് ആളെ കടത്തി, 35 ജീവനക്കാര്‍ നിരീക്ഷണത്തില്‍, പ്രദേശവാസികളും ഉപഭോക്താക്കളും ആശങ്കയില്‍

ഇന്നലെ തമിഴ്നാട്ടില്‍ നിന്നെത്തിച്ച എട്ടു ജീവനക്കാരെക്കൂടി പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കി. പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം രാമചന്ദ്രന്‍സിനെതിരെ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 02:58 pm IST
inKerala

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ആളെക്കടത്തിയ സംഭവത്തില്‍ ആശങ്ക പെരുകുന്നു. കഴിഞ്ഞ ദിവസം 29 പേരെ നിരീക്ഷണത്തിലാക്കി ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. ഇന്നലെ തമിഴ്നാട്ടില്‍ നിന്നെത്തിച്ച എട്ടു ജീവനക്കാരെക്കൂടി പോലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് കണ്ടെത്തി നിരീക്ഷണത്തിലാക്കി.  പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം രാമചന്ദ്രന്‍സിനെതിരെ പോലീസ്  രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്നും യാതൊരു പരിശോധനയോ കൊവിഡ് പോര്‍ട്ടല്‍ വഴിയുള്ള അനുമതിയോ ഇല്ലാതെ 29 പേരെയാണ് ശനിയാഴ്ച എത്തിച്ചത്. ഇവരെ നിരീക്ഷണത്തിലാക്കുകയോ ആരോഗ്യം, ജില്ലാ ഭരണകൂടം എന്നിവരെ അറിയിക്കുകയോ ചെയ്തില്ല. മാത്രമല്ല ഇവരെ  കിഴക്കേക്കോട്ട പത്മനഗറിലെ രാമചന്ദ്രയുടെ ഹോസ്റ്റലില്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം താമസിപ്പിച്ചു. ഇവരെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു. പത്മാനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഫോര്‍ട്ട് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഫോര്‍ട്ട് പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഇവരെ സര്‍ക്കാര്‍ നിരീക്ഷണത്തിലുമാക്കി. കേസെടുക്കുകയും ചെയ്തു. നഗരത്തിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രമായ പത്മാനഗറില്‍ യാതൊരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെയാണ്  ജീവനക്കാരെ എത്തിച്ചതെന്നും ഇവരുടെ ഹോസ്റ്റല്‍ സംവിധാനങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെയാണ് ജീവനക്കാരെ പാര്‍പ്പിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്.  

ഞായറാഴ്ചയും രാമചന്ദ്രന്‍ മാനേജ്‌മെന്റ് എട്ടു പേരെ ഇവിടെ എത്തിച്ചു. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും ഫോര്‍ട്ട് പോലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഇവരുടെ വിവരങ്ങളും ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ഇവരെയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലാക്കി. ഫോര്‍ട്ട് പോലീസ് മാനേജ്‌മെന്റിനെതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് വീണ്ടും കേസെടുത്തു.

തമിഴ്‌നാട്ടില്‍ കൊറോണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാതൊരു മുന്‍ കരുതലുമില്ലാതെ തമിഴ്‌നാട്ടിലെ അതീവ ജാഗ്രതാ പ്രദേശത്ത് നിന്നുപോലും ആളുകളെകൊണ്ട്  എത്തിച്ചതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ഇവര്‍ നിരീക്ഷണത്തില്‍ ഇരിക്കാതെ പുറത്തെ കടകളിലും മറ്റും എത്തിയതിനാല്‍ പരിസവാസികള്‍ ഭീതിയിലായിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും ഊടുവഴികള്‍ വഴി അതിര്‍ത്തി കടത്തിയശേഷം ഹൈവേ വഴി ബസുകളിലാണ് ഇവരെ എത്തിച്ചത്.  അതിനാല്‍ തന്നെ ഇവരുടെ കൃത്യമായ രേഖകള്‍ പോലും മാനേജ്‌മെന്റിന്റെ കയ്യിലുമില്ല.  കേസെടുത്തതല്ലാതെ മറ്റ്  നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല.  ഇവരില്‍ ചിലര്‍ക്ക് രോഗബാധയുണ്ടെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കൂട് ഉണ്ടായതോടെ ഇവരുടെ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരും ആശങ്കയിലായി. സ്ഥാപനത്തിലെ ജീവനക്കാരെ മുഴുവന്‍ കോവിഡ് പരിശോധന നടത്തിയശേഷമേ രാമചന്ദ്രന്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: textilesramachandran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

India

ഇന്ത്യ-ഇയു വ്യാപാരക്കരാര്‍ തുര്‍ക്കിക്ക് മരണവാറണ്ടാകും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.