ചാവക്കാട്: കൊറോണ ബാധിച്ച താലൂക്ക് ആശുപത്രി ജീവനക്കാരില്‍ ഭൂരിഭാഗം പേരുടെയും ഫലം നെഗറ്റീവായതോടെ ഇന്ന് മുതല്‍ ആശുപത്രി ഭാഗികമായി തുറക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
133 പേരുടെ ഫലം വന്നതില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഫലം നെഗറ്റീവായ ജീവനക്കാരെ വച്ച് ആശുപത്രിയില്‍ നിര്‍ത്തിവെച്ച സേവനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം.അത്യാഹിത വിഭാഗവും,ഒപിയും ഡയാലിസിസ് യൂണിറ്റും കര്‍ശനമായ നിയന്ത്രണങ്ങളോട് കൂടി പ്രവര്‍ത്തിക്കും
.ഇന്ന് താലൂക്ക് ആശുപത്രിയില്‍ വിദഗ്ദ്ധമായ ഒരു മെഡിക്കല്‍ ടീം എത്തി കാര്യങ്ങള്‍ പരിശോധിക്കുകയും,ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് നഗരസഭ ചെയര്മാന് എന്‍.കെ.അക്ബര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: