Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോഹനം വീരരസപ്രധാനം

ഷഡ്ജം, ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പഞ്ചമം, ചതുര്‍ശ്രുതി ധൈവതം എന്നിവയാണ് ഈ രാഗത്തിലെ സ്വരങ്ങള്‍. മ, നി എന്നീ സ്വരങ്ങള്‍ ഇതില്‍ വര്‍ജ്യമാണ്. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും രാത്രിയാണ് പാടുന്നതിന് യോജിച്ച സമയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 03:00 am IST
inSamskriti

കര്‍ണാടകസംഗീതത്തില്‍ മാത്രമല്ല, ലോകസംഗീതത്തില്‍തന്നെ വളരെ പ്രചാരത്തിലുള്ള ഒരു രാഗമാണ് മോഹനം. മറ്റ് സംഗീത ശാഖകളില്‍ വ്യത്യസ്തമായ പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം. 28 ാമത് മേളകര്‍ത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണിത്. ആരോഹണത്തിലും അവരോഹണത്തിലും അഞ്ച് സ്വരങ്ങള്‍ വീതം വരുന്നതുകൊണ്ട് ഇതൊരു ഔഡവ രാഗമാണ്.

ആരോഹണം : സരിഗപധസ

അവരോഹണം : സധപഗരിസ

ഷഡ്ജം, ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, പഞ്ചമം, ചതുര്‍ശ്രുതി ധൈവതം എന്നിവയാണ് ഈ രാഗത്തിലെ സ്വരങ്ങള്‍. മ, നി എന്നീ സ്വരങ്ങള്‍ ഇതില്‍ വര്‍ജ്യമാണ്. ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും രാത്രിയാണ് പാടുന്നതിന് യോജിച്ച സമയം. ഇതൊരു ഉപാംഗ രാഗവും ത്രിസ്ഥായി രാഗവും മംഗളരാഗവുമാണ്. മൂര്‍ച്ഛനകാരകരാഗമായ ഇതിന്റെ രി, ഗ, പ, ധ സ്വരങ്ങള്‍ ആധാര ഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം മധ്യമാവതി, ഹിന്ദോളം, ശുദ്ധസാവേരി, ശുദ്ധധന്യാസി എന്നീ രാഗങ്ങള്‍ ലഭിക്കും.  

വീരരസപ്രധാന രാഗമാണ് മോഹനം. എങ്കിലും ശൃംഗാരം, കരുണ എന്നീ രസങ്ങളും പ്രകടിപ്പിക്കാന്‍ അനുയോജ്യമാണ്. ദീര്‍ഘമായി ആലപിക്കുന്നതിന് സാധ്യതയുള്ള രാഗം കൂടിയാണിത്. രി, ഗ, ധ എന്നിവയാണ് ജീവസ്വരങ്ങള്‍. എല്ലാ സ്വരങ്ങളും കമ്പിത ഗമകത്തോടെ ആലപിക്കാന്‍ കഴിയും.

മനുഷ്യന് പരിചിതമായ ആദ്യ രാഗമായാണ് മോഹനത്തെ കണക്കാക്കുന്നത്. 2, 3 നൂറ്റാണ്ടുകളില്‍ ഈ രാഗം പ്രചാരത്തിലുണ്ടായിരുന്നതായി ചിലപ്പതികാരം പറയുന്നു. ആദിമ ഗോത്രങ്ങള്‍ മോഹനത്തിന് സമാനമായ ഈണങ്ങള്‍ ഉപയോഗിച്ചിരുന്നതായും സൂചനകളുണ്ട്. തുളജന്റെ സംഗീത സാരാമൃതം, ഗോവിന്ദാചാര്യയുടെ സംഗ്രഹചൂഡാമണി, രാമാ മാത്യന്റെ  സംഗീതസമ്പ്രദായ പ്രദര്‍ശിനി, ആറ്റൂര്‍ കൃഷ്ണ പിഷാരടിയുടെ സംഗീത ചന്ദ്രിക, നാദമുനി പണ്ഡിതരുടെ സംഗീതസ്വര പ്രസ്താര സാഗരം എന്നീ സംഗീത ഗ്രന്ഥങ്ങളിലെല്ലാം മോഹനരാഗത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ആദി ദ്രാവിഡ സംഗീതത്തില്‍ ‘മുല്ലൈപ്പണ്‍’ എന്നാണ് ഈ രാഗം അറിയപ്പെട്ടിരുന്നത്. മാണിക്യവാചഗരുടെ തിരുവാചകം മോഹനത്തിലായിരുന്നു  ആലപിച്ചിരുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിന് മോഹനത്തിന് സമാനമായ രാഗമാണ് ഭൂപ് അഥവാ ഭൂപാളി.

വിവിധ രാജ്യങ്ങളില്‍ ഈ രാഗത്തിന് സമാനമായ സ്‌കെയിലുകള്‍ ഉപയോഗിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ തായ്‌ലാന്‍ഡ്, ചൈന, ജപ്പാന്‍, കൊറിയ, ഇന്തോനോഷ്യ, മലേഷ്യ തുടങ്ങിയ ദേശങ്ങളിലും മോഹനം പ്രചാരത്തിലുണ്ട്. വുഷെംഗ് മോഹനത്തിന് സമാന്തരമായ ചൈനീസ് സ്‌കെയിലാണ്. കൊറിയന്‍ സ്‌കെയില്‍ ആക്ഷി ജോ, മോഹനം തന്നെ. ഹംഗേറിയന്‍, സ്വീഡിഷ് സംഗീതത്തിലും മോഹനരാഗത്തിന് സമാനമായ ഈണങ്ങളുണ്ട്. തായ്‌ലാന്‍ഡിന്റെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും ഈ സ്‌കെയിലിലാണ്.

ത്യാഗരാജ സ്വാമികളുടേയും ദീക്ഷിതരുടെയും അടക്കം അനവധി കൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ശ്യാമാശാസ്ത്രി മോഹനത്തില്‍ കൃതികള്‍ രചിച്ചതായി കാണുന്നില്ല. മോഹനരാമ, നന്നുപാലിംപ, രാമാനിന്നു നമ്മിനാ, എവരൂര, നിന്നുവിനാ, ഭവനുത (ത്യാഗരാജന്‍), രാജഗോപാലം, കാദംബരിപ്രിയ (മുത്തുസ്വാമി ദീക്ഷിതര്‍), പരിപാഹിമാം, ചിന്തയേ പദ്മനാഭം (സ്വാതി തിരുനാള്‍), കപാലി കരുണ (പാപനാശം ശിവന്‍), സദാപാലയ (ജി.എന്‍. ബാലസുബ്രമണ്യം), ശ്രീ രമാ രമണീ (പല്ലവി ഗോപാല അയ്യര്‍), മതി മോഹന (തുളസീവനം) മുതലായവ മോഹനത്തിലെ പ്രസിദ്ധങ്ങളായ കൃതികളാണ്.  

നാനൂറോളം മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഈ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതായി കണക്കാക്കുന്നു. മഞ്ഞള്‍പ്രസാദവും, നീരാടുവാന്‍, ആരെയും ഭാവഗായകനാക്കും (നഖക്ഷതങ്ങള്‍), ഒന്നാംകിളി (കിളിച്ചുണ്ടന്‍ മാമ്പഴം),  ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം (ഭാര്യമാര്‍ സൂക്ഷിക്കുക), വൃശ്ചികപ്പൂനിലാവേ (തച്ചോളി മരുമകന്‍ ചന്തു), താരനൂപുരം ചാര്‍ത്തി (സോപാനം), അനുരാഗത്തിന്‍ വേളയില്‍ (തട്ടത്തിന്‍ മറയത്ത്), സിന്ധൂരസന്ധ്യയ്‌ക്ക് മൗനം (ചൂള), വാനമ്പാടി ഏതോ (ദേശാടനക്കിളി കരയാറില്ല), മൗലിയില്‍ മയില്‍പ്പീലി (നന്ദനം), ആരാദ്യം പറയും (മഴ), കണികാണും നേരം (ഓമനക്കുട്ടന്‍), ഉജ്ജയിനിയിലെ ഗായിക (കടല്‍പ്പാലം), പൗര്‍ണമി ചന്ദ്രിക (റസ്റ്റ്ഹൗസ്), നിന്‍മണിയറയിലെ (സി.ഐ.ഡി നസീര്‍), കളിവീടുറങ്ങിയല്ലോ (ദേശാടനം), കരിമുകില്‍ കാട്ടിലെ (കള്ളിച്ചെല്ലമ്മ) തുടങ്ങി മനോഹരഗാനങ്ങളുടെ നീണ്ട നിര തന്നെ ഈ രാഗത്തിലുണ്ട്.

ഭൂപന്‍ ഹസാരിക സംഗീതം പകര്‍ന്ന് ലതാ മങ്കേഷ്‌കര്‍ പാടിയ ‘രുദാലി’യിലെ ‘ദില്‍ ഹും ഹും കരേ’ എന്ന ഹിന്ദിഗാനവും മോഹനരാഗത്തിലാണ്.  

ഡോ. സുനില്‍ വി.ടി.

(തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ അസോസിയേറ്റ്  പ്രൊഫസറാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.