ചേളന്നൂര്‍: കോവിഡ് ബോധവല്‍ക്കരണത്തിന് നാടന്‍ പാട്ടുകള്‍ ദ്യശ്യവല്ക്കരിച്ച് മാതൃകയാവുകയാണ് ചേളന്നൂര്‍ പ്രേമന്. ചേളന്നൂര്‍ എഴേആറിലെ ഗോത്രകലാ ഗ്രാമം ഡയറക്ടറും കെഎംഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഗീതാധ്യാപകനുമാണ് പ്രേമന്. തുടിയുമായി പാട്ടുകാരന് എത്തുന്നതും കോറോണയെ പ്രതിരോധിക്കാന്‍, സാമൂഹിക അകലം പാലിക്കണ്ടതും സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ വരികളിലുടെ വളരെ ലളിതമായി നാടന്‍ ശീലുകളിലുടെ നമ്മെ ഉണര്‍ത്തുന്നതാണീ സംഗീതആല്‍ബം. പ്രേമന്റെ വീടുപരിസരത്തുമാണ് ഷൂട്ട് ചെയ്തത്.
ഗാനാലപനവും നടത്തിയത് ബിശ്വാസ് രാജ്ഗോത്രകലയാണ്. ദേവിക, ശിവഗംഗ, ജ്യോതിഷ്, ശ്രീഹരി. എസ്, ബിജു വിശ്വജിത്ത്, ആഷ്ലിന് കൃഷ്ണ എന്നീ കലാകരന്മാരും അണിനിരക്കുന്നു. ഷൈനിഷ്, ജ്യോതിസ് ഹരീഷ്, അനില്‍ ഗ്രോതകല എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത.് ദേവദാസ് കണ്ണഞ്ചേരി ഛായഗ്രഹണവും മന്‍സൂര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ഭവാനി, ദിനേഷ് പുല്ലാളുരും ഓര്‍ക്കസ്ടേഷന്‍ നിര്‍വ്വഹിച്ചു. ദല്‍ഹിയിലെ ഭാരതീയ ദലിത് സാഹിത്യ അക്കാദമി 2013 സംഗീതാധ്യപകര്ക്കുള്ള ഗാനശ്രീ പുരസ്ക്കാരം പ്രേമന് ലഭിച്ചിരുന്നു.
ഗോത്രകലാഗ്രാമത്തില് ചെണ്ട, തുടി കോല്ക്കോളി, ഗോത്ര നൃത്തരൂപങ്ങള്‍ നുറിലധികം കുട്ടികള്‍ പരിശീലനം നടത്തുന്നുണ്ട്. പുല്ലാളൂര്‍ വായനശാലക്കും കെഎംഒ സ്കുളിനും വേണ്ടി കോവിഡ് അതിജീവന ഗാനങ്ങള്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ ബോട്ടണിക്കല്‍ ഗാര്ഡന് ഓഫീസ് അസിസ്റ്റന്റായ ഭാര്യ രജീഷയും മക്കളായ പ്രയാഗ് ആര്.പ്രേം, പാര്‍ത്ഥീവ് ആര്. പ്രേം എന്നിവരും ഇദ്ദേഹത്തെ സഹായിക്കാനായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: