Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേശീയപാതയിലും സംസ്ഥാനപാതയിലും അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശം

മഴ കനത്തുവരുന്ന ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകനയോഗത്തിലാണ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:20 am IST
in Idukki
ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകന യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ സംസാരിക്കുന്നു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകന യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ സംസാരിക്കുന്നു.

ഇടുക്കി:  ദേശീയപാതയിലും സംസ്ഥാനപാതയിലും ഇനിയും അപകട നിലയിലുള്ള മരങ്ങള്‍ അടിയന്തിരമായി മുറിച്ചുമാറ്റാന്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ദേശീയപാതാ അതോറിറ്റിക്കും പൊതുമരാമത്തു വകുപ്പിനും വനംവകുപ്പിനും നിര്‍ദേശം നല്‍കി. മഴ കനത്തുവരുന്ന ഇക്കാര്യത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവലോകനയോഗത്തിലാണ് ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇക്കാര്യം പരാമര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസും എഡി എം ആന്റണി സ്‌കറിയയും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഈ മൂന്നുവിഭാഗങ്ങളും ഇതുവരെ കണ്ടെത്തിയ അപകടനിലയിലുള്ള മരങ്ങള്‍ ഇതിനകം മുറിച്ചുമാറ്റിക്കഴിഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങളനുസരിച്ച് നടപടിയെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഓര്‍മിപ്പിച്ചു. അപകടനിലയിലുള്ള റോഡുകളില്‍ മഴക്കാലത്ത് ഗതാഗതം നിയന്ത്രിത തോതിലാക്കണം. കഴിവതും രാത്രി യാത്ര തടയണം. തൊടുപുഴ റൂട്ടില്‍ കഴിഞ്ഞ പ്രളയക്കാലയളവുകളില്‍ മണ്ണിടിഞ്ഞ ഭാഗത്തു വേരു തെളിഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ വനംവകുപ്പിനു നിര്‍ദേശം നല്‍കി.  

മഴക്കാല ദുരന്തങ്ങള്‍ നേരിടുന്നതിനു പോലീസും ആരോഗ്യ വകുപ്പും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെ മറ്റു വകുപ്പുകളും പൂര്‍ണ സജ്ജരാണെന്ന് പ്രതിനിധികള്‍ അറിയിച്ചു. തൊടുപുഴയിലെ വെള്ളക്കെട്ട് യോഗം ചര്‍ച്ച ചെയ്തു. മുമ്പ് വെള്ളം സുഗമമായി പൊയ്‌ക്കൊണ്ടിരുന്ന പ്രധാന തോടുകള്‍ കാലങ്ങളായി നടക്കുന്ന കയേറ്റം മൂലം ശോഷിച്ചു. ഓടകള്‍ മുഴുവന്‍ വൃത്തിയാക്കിക്കഴിഞ്ഞു.  

ഓടകളില്‍ പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളുമാണ് തടസമുണ്ടാക്കുന്നത്. ഇവ മാറ്റുന്തോറും പിന്നെയും എത്തുന്നു. ഇത്തരം സാധനങ്ങള്‍ ഓടകളില്‍ വലിച്ചെറിയാതിരിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ജില്ലയിലെ എല്ലാ ടൗണുകളിലും വെള്ളക്കെട്ട് പരമാവധി ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണം.  

ഇപ്പോള്‍ ക്ലാസുകളില്ലെങ്കില്‍പ്പോലും സ്‌കൂള്‍ കെട്ടിടങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം വിദ്യാലയ പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

Tags: highwaytree
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

Kerala

സംസ്ഥാനത്ത് ശക്തമായ മഴ, മരങ്ങള്‍ കടപുഴകിയും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നാശനഷ്ടം

Kerala

ട്രാക്കില്‍ മരം വീണു: മധ്യകേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.