പേരാമ്പ്ര: അതിജീവനത്തിന്റെ വിത്തിടങ്ങള്‍ എന്ന ആശയത്തിന്റെ ഭാഗമായി ആവള ബ്രദേഴ്സ് കലാസമിതി കരനെല്ല് കൃഷിക്ക് വിത്തിട്ടു. വി.സി. പ്രഭാകരന് നായര്‍ അനുവദിച്ച സ്ഥലത്ത് കലാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി.ബി. ബിനീഷ് വിത്തിടല്‍ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്റെ വിത്തിടങ്ങള്‍ എന്ന ആശയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കലാസമിതി അംഗങ്ങള്‍ വീടുകളില്‍ മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഇടവിള കൃഷികള്‍ ആരംഭിച്ചിട്ടുണ്ട്.
കലാസമിതി അംഗങ്ങളായ ടി. രജീഷ്, രജീഷ് കണ്ടോത്ത്, കൃഷ്ണകുമാര്‍ കീഴന, കുഞ്ഞമമത് മലയില്‍, വി.സി. ശ്രീജിത്ത്, രഞ്ജിഷ് നാഗത്ത്, രവി അരീക്കല്‍, പി.എം. അജീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: