കോഴികോട്: പ്രമുഖ സംവിധായകന് സുനിലിന്റെ മകള്‍ വേദയും സംവിധാന രംഗത്തേയ്ക്ക്. മണ്ണാര്‍കാട് ഗര്‍ഭിണിയായ ആന മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ചെയ്തുകൊണ്ടാണ് രംഗപ്രവേശനം.
‘വിശക്കുന്ന മത്സ്യം’ എന്ന പേരില്‍ എടുത്ത ഡോക്യുമെന്ററി യു ടൂബ് ചാനലില്‍ വൈറലായി. മുത്തച്ഛന് പേരക്കുട്ടികള്‍ക്കൊപ്പം കുളക്കരയില്‍ മീന്‍ പിടിക്കാനെത്തുന്നു. ചൂണ്ടയില്‍ എങ്ങനെയാണ് മീന്‍ കുരുങ്ങുന്നത് എന്നൊക്കെ കുട്ടികളെ പഠിപ്പിക്കുന്നു. ചൂണ്ടയിടാന്‍ എത്തിയ മറ്റൊരാള്‍, സ്ഫോടക വസ്തു വെച്ച കൈതച്ചക്ക തിന്ന ഗര്‍ഭണിയായ ആന ചരഞ്ഞ വാര്‍ത്തയെകുറിച്ച് പറയുന്നു. വിശപ്പുമാറ്റാന്‍ ഭക്ഷണം കഴിച്ച ആനയോട് ക്രൂരത ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നു പറഞ്ഞ് ചൂണ്ടയിടാന്‍ തുടങ്ങിയ മുത്തച്ഛനോട് കുട്ടികള്‍ ചോദിക്കുന്നു. ‘ആനയെപ്പോലെ മീനും ചൂണ്ടയില്‍ കൊത്തുന്നത് ഭക്ഷണത്തിനല്ലേ. ചൂണ്ട വായില്‍ കുടുങ്ങിയാല്‍ അതിനും വേദനിക്കില്ലേ.’ ഉത്തരം പറയാന്‍ വിഷമിച്ച മുത്തച്ഛന് ചൂണ്ട വലിച്ചെറിഞ്ഞ് കുട്ടികളുമായി മടങ്ങുന്നു. ഇതു കണ്ട് രണ്ടാമതെത്തിയ ആളും ചൂണ്ട ഉപേക്ഷിച്ച് തിരിച്ചു പോകുന്നു.
ഇതാണ് 4 മിനിറ്റുള്ള ‘വിശക്കുന്ന മത്സ്യം’ ഡോക്യുമെന്ററിയുടെ കഥാചുരുക്കം്. മഹത്തായ സന്ദേശം നല്‍കുന്നതിനൊപ്പം മികവാര്‍ന്ന രീതിയില്‍ ചിത്രീകരിക്കാനും കഴിഞ്ഞു എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര് അഭിനയിക്കുന്ന ഡോക്യുമെന്ററിയുടെ ആശയവും ശബ്ദലേഖനവും ക്യാമറയും സംവിധാനവും എല്ലാം വേദയാണ് ചെയ്തിരിക്കുന്നത്്.
പ്രിയപ്പെട്ട കുക്കു,ഗാന്ധാരി, മാനത്തേ കോട്ടാരം, ഭരണകൂടം, അലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, തത്വമസി തുടങ്ങി രണ്ടു ഡസനോളം സിനിമ സംവിധാനം ചെയ്തിട്ടുള്ള സുനിലിന്റെ ഏക മകളാണ് വേദ. സിനിമാ രംഗത്തു നിന്നു മാറി ആത്മീയതയിലേക്ക് തിരിയുകയും മഹാവിശ്വചൈതന്യ എന്ന പേരില്‍ കോഴിക്കോട് ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സുനില്‍ വിശ്വചൈതന്യ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.
അഞ്ചാം ക്ളാസ് വരെ പഠിച്ച വേദയുടെ തുടര്‍ പഠനങ്ങളെല്ലാം അച്ഛന്റെ ആശ്രമത്തിലെ ഗുരുകുല സമ്പ്രദായത്തിലായിരുന്നു. ബിന്ദുവാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: