കാക്കനാട്: സിപിഎം നേതാക്കള്‍ പ്രതികളായ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ അന്വേഷണം വഴിമുട്ടി. തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കളക്ടറേറ്റില്‍ നിന്ന് കാണാതായതാണ് അന്വേഷണം വഴിമുട്ടാന്‍ കാരണം. തട്ടിപ്പു കേസിലെ മുഖ്യപ്രതി കളക്ടറേറ്റിലെ ക്ലാര്‍ക്ക് വിഷ്ണുപ്രസാദുമായി അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പിലാണ് ഫയലുകള്‍ മുക്കിയതായി വ്യക്തമായത്.
സാങ്കേതിക പിഴവുമൂലം ദുരിത ബാധിതര്‍ തിരിച്ചടച്ച 1.18 കോടി രൂപയുടെ ഫയലുകളാണ് കാണാതായത്. തിരിച്ചടച്ച മുഴുവന്‍ തുകയും ട്രഷറിയില്‍ അടച്ചിട്ടുണ്ടെന്നായിരുന്നു റിമാന്ന്റിലായ പ്രതി വിഷ്ണു പ്രസാദ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നത്. പണം തിരിച്ചടച്ചതിന്റെ രേഖകള്‍ ഓഫീസിലെ ഫയലില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ പ്രതിയുമൊത്ത് ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ 48 ലക്ഷം രൂപയുടെ രശീതുകള്‍ മാത്രമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനായത്. നാമമാത്ര ദുരിതാശ്വാസ ഫണ്ട് ലഭിച്ച ദുരിതബാധിതര്‍ കൂടുതല്‍ തുക ലഭിക്കുമെന്ന പ്രതീക്ഷയില്‍ കിട്ടിയ തുക തിരിച്ചടിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്ക കെടുതികള്‍ അനുഭവിച്ചവര്‍ക്ക് കൈയില്‍ കിട്ടിയ നാമമാത്ര തുകയും നഷ്ടപ്പെട്ടു.
ക്രൈം ബ്രാഞ്ച് അസി. പോലീസ് കമീഷണര്‍ വിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് പ്രതിയെ കളക്ടറേറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സിപിഎം നേതാക്കളെ പിടികൂടാന്‍ മൂന്ന് മാസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടെലാണ് അതിന് കാരണം. അന്വേഷണത്തിന് തടയിടാന്‍ സിപിഎം നേതൃത്വം തുടക്കത്തിലെ ശ്രമിച്ചിരുന്നു.
കേസില്‍ വിശദമായ അന്വേഷണം നീണ്ടാല്‍ പാര്‍ട്ടി ഏരിയ നേതാവ് ഉള്‍പ്പെടെ കുടുതല്‍ നേതാക്കള്‍ അഴിക്കുള്ളിലാകുമെന്ന ഭയത്താലാണ് സംസ്ഥാന നേതാവ് ഇടപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഒഴിവാക്കാന്‍ ക്രൈബ്രാഞ്ചില്‍ സമ്മര്‍ദ്ദം ചെലുത്തിയത്്. കേസില്‍ കുറ്റപത്രം നല്‍കാതെ റിമാന്റിലായിരുന്ന പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ക്രൈബ്രാഞ്ച് ചെയ്തത്. ഇതിന് പിന്നാലെയാണ് 73 ലക്ഷത്തിന്റെ തട്ടിപ്പ് വിവരവും പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: