Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ മല്ല്യയ്‌ക്ക് കോടികള്‍ തട്ടാന്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും കൂട്ടുനിന്നെന്ന് ലണ്ടന്‍ കോടതി; എവിടെ മല്ല്യ എന്നു ചോദിച്ച കോണ്‍ഗ്രസ് വെട്ടില്‍

മല്ല്യയുടെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ജഡ്ജി എമ്മ ആര്‍ബുത്ത് നോട്ട് മന്‍മോഹനും ചിദംബരത്തിനുമെതിരെ പരാമര്‍ശം നടത്തിയത്. സ്വന്തം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഇന്ത്യയിലെ ബാങ്കുകള്‍ മല്ല്യയ്‌ക്ക് വായ്‌പ നല്‍കിയത്. അന്നത്തെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഉത്തരവ് അവഗണിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നും ജഡ്ജി ചോദിച്ചിരുന്നു. ബാങ്കുകള്‍ക്ക് ഇരുവരും കത്തു നല്‍കിയെന്നു തന്നെയാണ് ജഡ്ജി പറഞ്ഞത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 8, 2020, 03:30 pm IST
inIndia

മുംബൈ: മദ്യരാജാവ് വിജയ്‌മല്ല്യക്ക് വന്‍തുക വായ്‌പ നല്‍കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും ധനമന്ത്രി പി. ചിദംബരവും നിര്‍ദ്ദേശിച്ചതായുള്ള ലണ്ടന്‍ കോടതിയുടെ കണ്ടെത്തലില്‍ വെട്ടിലായത് കോണ്‍ഗ്രസ്.

കോടിക്കണക്കിനു രൂപ വായ്‌പയെടുത്ത് രാജ്യത്തെ വഞ്ചിച്ച് മല്ല്യ മുങ്ങിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കാണെന്നുറപ്പിക്കുന്ന വെളിപ്പെടുത്തലാണ് കോടതിയുടേത്. രാജ്യം വിടാന്‍ അനുവദിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിപ്പോള്‍ മിണ്ടാട്ടമില്ല. 9000 കോടി രൂപയുടെ വായ്‌പാത്തട്ടിപ്പു കേസില്‍ മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.

മല്ല്യയുടെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ജഡ്ജി എമ്മ ആര്‍ബുത്ത് നോട്ട് മന്‍മോഹനും ചിദംബരത്തിനുമെതിരെ പരാമര്‍ശം നടത്തിയത്. സ്വന്തം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഇന്ത്യയിലെ ബാങ്കുകള്‍ മല്ല്യയ്‌ക്ക് വായ്‌പ നല്‍കിയത്. അന്നത്തെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഉത്തരവ് അവഗണിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നും ജഡ്ജി ചോദിച്ചിരുന്നു.

ബാങ്കുകള്‍ക്ക് ഇരുവരും കത്തു നല്‍കിയെന്നു തന്നെയാണ് ജഡ്ജി പറഞ്ഞത്. ബാങ്കുകളുടെ എതിര്‍പ്പു മറികടന്നും മല്ല്യക്കു വായ്‌പ നല്‍കാന്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും നിര്‍ദേശിച്ചിരുന്നുവെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവയ്‌ക്കുന്ന തരത്തിലാണ് ലണ്ടന്‍ കോടതിയുടെ പരാമര്‍ശം.  

മല്ല്യക്കൊപ്പം തന്നെ മന്‍മോഹന്‍ സിങ്ങും ചിദംബരവും കോടികളുടെ തട്ടിപ്പില്‍ ഉത്തരവാദികളാണെന്ന തരത്തിലാണ് ലണ്ടന്‍ കോടതിയുടെ പരാമര്‍ശം. കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന മല്ല്യയുടെ കിങ്ഫിഷര്‍ പോലുള്ള കമ്പനികള്‍ക്ക് കോടികള്‍ വായ്‌പ നല്‍കാന്‍ മന്‍മോഹന്‍ സിങ്ങും ചിദംബരവും കത്തു നല്‍കിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.  

മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയും ധനമന്ത്രിയും തട്ടിപ്പിന് കൂട്ടുനിന്നുവെന്നതില്‍ രാഹുല്‍ നാണിച്ച് തലതാഴ്‌ത്തണമെന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മറികടക്കണമെന്ന് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.

അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും ഈ പരാമര്‍ശങ്ങള്‍ പ്രതിഫലിക്കും. പാര്‍ട്ടിക്കുള്ളില്‍ വീണ്ടും സ്വാധീനം വര്‍ധിപ്പിക്കുന്നെന്നു സംശയമുള്ള ചിദംബരത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഈ പ്രശ്‌നം ഉപയോഗിക്കുമെന്നും രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.

Tags: വിജയ് മല്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യക്ക് കൈമാറുമെന്ന് സൂചന

Education

ജന്മഭൂമി വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഇന്ന്‌: രാവിലെ 11 മണി മുതല്‍ പരീക്ഷ എഴുതാം

India

കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യക്ക് നാലു മാസം തടവുശിക്ഷ; 2000 രൂപ പിഴയൊടുക്കണം; വിധി സുപ്രീം കോടതിയുടേത്

India

ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യത്തിന് പിന്നില്‍ ഗാന്ധികുടുംബം; നിരവ് മോദി ജ്വല്ലറി ഉദ്ഘാടനം ചെയ്ത് രാഹുല്‍; മല്ല്യ സോണിയയ്‌ക്ക് വിമാനടിക്കറ്റയച്ചു

India

ഇന്ത്യയെ വെട്ടിക്കുന്നവര്‍ക്ക് ബ്രിട്ടനില്‍ അഭയമില്ല; വിജയ് മല്യയെയും നീരവ് മോദിയെയും ഉടന്‍ കൈമാറും; ഖലിസ്ഥാന്‍വാദികളെ നേരിടാന്‍ കര്‍മസേനയെന്ന് ബോറിസ്

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.