Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

24 മണിക്കൂറിനിടെ പൊലിഞ്ഞത് 4906 ജീവന്‍; ലോകത്ത് ആകെ കൊറോണ മരണം നാലു ലക്ഷത്തിലേക്ക്; അരലക്ഷം പേര്‍ ഗുരുതരാവസ്ഥയില്‍

അമേരിക്ക, ബ്രസീല്‍, റഷ്യ, പെറു, ചിലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ഇപ്പോഴും ശക്തമായി പടരുന്നു. മെക്‌സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് അറുനൂറിലധികം പേര്‍ക്ക്. 33.6 ലക്ഷം പേരാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് മുക്തരായത്. 53,639 പേര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2020, 12:09 pm IST
inWorld

ജനീവ: ലോകത്ത് കൊറോണ മഹാമാരി ജീവനെടുത്തവരുടെ എണ്ണം നാലു ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ പൊലിഞ്ഞത് 4906 ജീവന്‍. 1.30 ലക്ഷം പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികള്‍ 68.5 ലക്ഷത്തിലെത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ, പെറു, ചിലി, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ വൈറസ് ഇപ്പോഴും ശക്തമായി പടരുന്നു. മെക്‌സിക്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് അറുനൂറിലധികം പേര്‍ക്ക്. 33.6 ലക്ഷം പേരാണ് ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് മുക്തരായത്. 53,639 പേര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

അമേരിക്കയില്‍ 19.7 ലക്ഷം രോഗികള്‍

അമേരിക്കയില്‍ രോഗികളുടെ എണ്ണം 19.7 ലക്ഷം കവിഞ്ഞു. ഇന്നലെ രോഗം കണ്ടെത്തിയത് 25,400 പേര്‍ക്ക്. 1,11,394 പേര്‍ക്ക് രാജ്യത്തിതുവരെ ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 980 പേര്‍. രോഗമുക്തരായവരുടെ എണ്ണം 7,38,729 ആയി. 17,121 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യൂയോര്‍ക്കില്‍ മാത്രം 30,372 പേര്‍ മരിച്ചു. ഇവിടെ രോഗികളുടെ എണ്ണം നാല് ലക്ഷത്തോടടുത്തു.  

ബ്രിട്ടനില്‍ മരണം നാല്‍പ്പതിനായിരം  

കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രണ്ടാമത്തെ രാജ്യമായ ബ്രിട്ടനില്‍ ആകെ മരണം 40,261 കടന്നു. 357 പേര്‍ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു. 52 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ 2.83 ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 604 പേരാണ് ഇപ്പോഴും രാജ്യത്ത് ഗുരുതരാവസ്ഥയിലുള്ളത്.  

ബ്രസീലില്‍ മരണം 35,000  

ബ്രസീലില്‍ മരണം മുപ്പത്തയ്യായിരം കടന്നു. 24 മണിക്കൂറിനിടെ 1008 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത രാജ്യത്ത് ആകെ 35,047 പേര്‍ മരിച്ചു. ഇന്നലെയും മുപ്പതിനായിരത്തില്‍പരം പുതിയ രോഗികളുണ്ടായി. ഇതോടെ ആകെ വൈറസ് ബാധിതര്‍ ആറര ലക്ഷമായി. മൂന്ന് ലക്ഷം പേര്‍ക്ക് ഇതിനകം രോഗം ഭേദമായി. 8318 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു.  

ഓസ്‌ട്രേലിയന്‍ യാത്ര ഒഴിവാക്കണം: മുന്നറിയിപ്പുമായി  ചൈന

ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈനീസ് ഭരണകൂടം. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഏഷ്യക്കാര്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ ഓസ്‌ട്രേലിയയില്‍ വംശീയ വിവേചനം വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ യാത്ര ഒഴിവാക്കണമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്. എന്നാല്‍, ഈ മുന്നറിയിപ്പ് അടിസ്ഥാനരഹിതമെന്ന് ഓസ്‌ട്രേലിയന്‍ ടൂറിസം മന്ത്രി സൈമണ്‍ ബിര്‍മിങ്ഹാം പറഞ്ഞു.

Tags: deathകൊറോണടോള്‍coronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

Kerala

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.