Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശ്രീദേവി പടിയിറങ്ങി, വിങ്ങുന്ന മനസുമായി…

ഇടതു നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ നടത്തിയ നടപടി ശ്രീദേവിയിലെ കണിശക്കാരിയായ ഉദ്യോഗസ്ഥയെ നിയമപോരാട്ടത്തിലേക്ക് നയിച്ചു. ഒടുവില്‍ 2018ല്‍ ഹൈക്കോടതി ശ്രീദേവിയെ ഡയറക്ടറായി നിയമിക്കണമെന്ന് ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:08 am IST
inThiruvananthapuram

തിരുവനന്തപുരം: കോടതിയില്‍ പൊരുതി ജയിച്ചിട്ടും സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ തോറ്റു മടങ്ങി ഡോ. ബി.ജി. ശ്രീദേവി. ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയും നാറ്റ്പാക്ക് ഡയറക്ടറുമായിരുന്ന ശ്രീദേവി കഴിഞ്ഞ ദിവസം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങിയത് വിങ്ങുന്ന മനസുമായി.  

നാറ്റ്പാക്കില്‍ 35 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയായിരുന്നു വിരമിക്കല്‍. നാറ്റ്പാക്കില്‍ ഡയറക്ടറായിരിക്കെ 2017ല്‍ പിണറായി സര്‍ക്കാര്‍ ശ്രീദേവിയുടെ കസേര തെറിപ്പിച്ചു. സര്‍വീസില്‍ മൂന്നു വര്‍ഷം അവശേഷിക്കുമ്പോഴാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ പോലും പ്രശംസിച്ച ശ്രീദേവി എന്ന മികച്ച ഉദ്യോഗസ്ഥയെ മാറ്റുന്നത്.  കൊച്ചിയിലെ മെട്രോ, ലൈറ്റ് മെട്രോ അടക്കം നിരവധി പദ്ധതികള്‍ക്ക് ഡിഎംആര്‍സി ആശ്രയിക്കുന്ന നാറ്റ്പാക്കിലെ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും റോള്‍ മോഡലായിരുന്നു ശ്രീദേവി. ഇടതു നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി സര്‍ക്കാര്‍ നടത്തിയ നടപടി ശ്രീദേവിയിലെ കണിശക്കാരിയായ ഉദ്യോഗസ്ഥയെ നിയമപോരാട്ടത്തിലേക്ക് നയിച്ചു. ഒടുവില്‍ 2018ല്‍ ഹൈക്കോടതി ശ്രീദേവിയെ ഡയറക്ടറായി നിയമിക്കണമെന്ന് ഉത്തരവിട്ടു. 

പക്ഷേ, സര്‍ക്കാര്‍ വിധിക്കെതിരെ അപ്പീല്‍ പോയി. അപ്പോഴും സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ഒരാളെ ഡയറക്ടര്‍ കസേരയില്‍ ഇരുത്തിയായിരുന്നു സര്‍ക്കാരിന്റെ പടപ്പുറപ്പാട്. നടപടികള്‍ നീണ്ടതോടെ ശ്രീദേവി ഡയറക്ടര്‍ പദവിയിലേക്ക് തിരിച്ചെത്തിയില്ല.  

നാടിന് നഷ്ടമായത് എഞ്ചിനീയറിംഗും ഐഐടിയില്‍ നിന്നും സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ എംടെക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ നിന്നും പിഎച്ച്ഡിയും നേടിയ ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയുടെ സേവനം. ഈഞ്ചയ്‌ക്കല്‍, കഴക്കൂട്ടം ഫ്‌ളൈ ഓവറുകള്‍, വിവിധ ഹൈവേകള്‍ തുടങ്ങി ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച വനിത. 

ശ്രീദേവിയോട് പക പോക്കുന്നതിനു പകരം പ്രോത്സാഹനം നല്‍കിയിരുന്നെങ്കില്‍ പല കാര്യങ്ങളിലും സര്‍ക്കാരിന് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താമായിരുന്നു. 35 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനങ്ങള്‍ക്കൊടുവില്‍ വസതിയായ ഉള്ളൂര്‍ ആക്കുളം റോഡിലെ ശ്രീനാരായണീയത്തില്‍ വിശ്രമ ജീവിതത്തിലാണ് ഇന്ന് ശ്രീദേവി. സമൂഹനന്മയ്‌ക്കായി ഇനിയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായ മനസോടെ. 

റിട്ട. പോലീസ് സൂപ്രണ്ട് എം. ശ്രീനിവാസനാണ് ഭര്‍ത്താവ്. ജയ്‌സൂര്യ (യുഎസ്എ), രോഹിത് (ഓസ്‌ട്രേലിയ) എന്നിവരാണ് മക്കള്‍.

Tags: തിരുവനന്തപുരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.