Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

നിര്‍മാണ രംഗത്ത് മരത്തിന്റെ ഉപയോഗം; വെബിനാറുമായി കനേഡിയന്‍ വുഡ്

മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങളുടെ സുരക്ഷിതത്വം സ്ഥിരത, വ്യത്യസ്ത കാലാവസ്ഥകളിലെ നിലനില്‍പ് തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പതിവുള്ളതാണെങ്കിലും അതിനു പരിമിതികള്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 06:29 pm IST
in Lifestyle

തിരുവനന്തപുരം: നിര്‍മാണ രംഗത്തെ മരത്തിന്റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവസായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കനേഡിയന്‍ വുഡ് വെബിനാര്‍ നടത്തിയത്. ഇത്തരത്തിലുള്ള കൂടുതല്‍ വെബിനാറുകള്‍ നടത്താനും പദ്ധതിയുണ്ട്. കനേഡിയന്‍ വുഡ് എന്ന് അറിയപ്പെടുന്ന എഫ്ഐഐ ഇന്ത്യ രാജ്യത്ത് മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ സുസ്ഥിരമായി ആസൂത്രണം ചെയ്ത് നിയമപരമായി ശേഖരിക്കുന്ന മരമാണ് ഇതിനായി ഉപയോഗിക്കുന്നത്.

മരം ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച സാങ്കേതികവിദ്യാ അറിവുകളുടേയും അനുഭവത്തിന്‍റേയും അഭാവം ഇന്ത്യയില്‍ ഉണ്ടെന്ന് കനേഡിയന്‍ വുഡ് ടെക്നിക്കല്‍ അഡ്വൈസര്‍ പീറ്റര്‍ ബ്രാഡ്ഫീല്‍ഡ് ചൂണ്ടിക്കാട്ടി. ആര്‍ക്കിടെക്ടുകളേയും നിര്‍മാതാക്കളേയും ഡെവലപര്‍മാരേയുമെല്ലാം സഹായിക്കാന്‍ കനേഡിയന്‍ വുഡിനാവും. സാങ്കേതിക പിന്തുണ, മരം ശേഖരിക്കല്‍, പദ്ധതി ആസൂത്രണം തുടങ്ങിയവയയ്‌ക്ക് പിന്തുണ നല്‍കാനാവും. മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ക്കായുള്ള സ്ട്രക്ചറല്‍ എഞ്ചിനീയര്‍മാരെ നിര്‍ദ്ദേശിക്കാനും കനേഡിയന്‍ വുഡിനാവുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക അകലം പാലിക്കേണ്ട ഇക്കാലത്ത് ഇക്കാര്യങ്ങളെ കുറിച്ചുള്ള അറിവു പകരാനുള്ള പ്രധാന മാര്‍ഗമായാണ് തങ്ങള്‍ വെബിനാറുകളെ കാണുന്നതെന്ന് എഫ്ഐഐ ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ പ്രാണേഷ് ചിബ്ബര്‍ പറഞ്ഞു. സ്ട്രക്ചറല്‍ ആവശ്യങ്ങള്‍ക്കായി മരം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വെബിനാറിനു തുടര്‍ച്ചയായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലെ വെബിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മരം ഉപയോഗിച്ചുള്ള നിര്‍മാണങ്ങളുടെ സുരക്ഷിതത്വം സ്ഥിരത, വ്യത്യസ്ത കാലാവസ്ഥകളിലെ നിലനില്‍പ് തുടങ്ങിയ വിഷയങ്ങള്‍ വെബിനാറില്‍ വിശദമായി ചര്‍ച്ച ചെയ്തു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പതിവുള്ളതാണെങ്കിലും അതിനു പരിമിതികള്‍ ഉണ്ടായിരുന്നു. ഫര്‍ണീച്ചറുകള്‍, ജനല്‍, വാതില്‍എന്നിവയ്‌ക്കായാണ് മരം പ്രധാനമായും ഉപയോഗിച്ചു വരുന്നത്. സ്ട്രക്ചറിന്റെ കാര്യത്തില്‍ തൂണുകള്‍, മേല്‍ക്കൂര തുടങ്ങിയവയിലും മരത്തിന്റെ ഉപയോഗം പരിമിതപ്പെട്ടിരുന്നു. ഇതിന്റെ സ്ഥാനത്ത് വിപുലമായ ഉപയോഗമാണ് ഇപ്പോള്‍ റിസോര്‍ട്ടുകളിലും മറ്റ് ആതിഥേയ വ്യവസായ രംഗങ്ങളിലും നടന്നു വരുന്നത്.

ഈ വിഷയത്തെ കുറിച്ചുള്ള ഇന്ത്യയിലെ ആദ്യ വെബിനാറില്‍ റിയല്‍ എസ്റ്റേറ്റ് ആതിഥേയ വ്യവസായ രംഗത്തെ പല പ്രമുഖരും പങ്കെടുത്തു. കനേഡിയന്‍ വുഡ് പങ്കാളിയായ നിരവധി പദ്ധതികളെ കുറിച്ചുള്ള വിശദ വിവരങ്ങളും അവര്‍ക്കു മുന്നില്‍ വെബിനാറിലൂടെ അവതരിപ്പിച്ചു. മരം ഉപയോഗിച്ചുള്ള നിര്‍മാണ പ്രക്രിയയുടെ വിവിധ രീതികളും ഇവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ഇതില്‍ ചിലത് ഈ വര്‍ഷം മാര്‍ച്ചില്‍ ബെംഗലൂരുവില്‍ നടന്ന ഇന്ത്യാ വുഡ് ട്രേഡ് ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

കനേഡിയന്‍ വുഡ് അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങളില്‍ ഒന്നായ സ്പ്രൂസ് പൈന്‍ ഫിര്‍  സംബന്ധിച്ച ചര്‍ച്ചകളും വെബിനാറില്‍ നടന്നു. മികച്ച ശക്തി, സ്ഥിരത, നിര്‍മാണത്തിനു സഹായകമായ സവിശേഷതകള്‍, ലഭ്യത തുടങ്ങിയവയാണ് ഇതിനെ കൂടുതല്‍ താല്‍പ്പര്യമുള്ളതാക്കുന്നത്. കനേഡിയന്‍ വുഡിന്റെ മറ്റ് ഇനങ്ങളായ ഹെംലോക്ക്, യെല്ലോ സെഡാര്‍, ഡൗഗ്ലസ് ഫിര്‍, വെസ്റ്റേണ്‍ റെഡ് സെഡാര്‍ തുടങ്ങിയവയെ കുറിച്ചും ചര്‍ച്ചകള്‍ നടത്തി.  

https://www.youtube.com/watch?v=fi9qFhx-IUc എന്ന ലിങ്കു സന്ദര്‍ശിച്ചാല്‍ വെബിനാര്‍ വീക്ഷിക്കാം. 

Tags: constructionWood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.