Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രളയ ഫണ്ട് തട്ടിപ്പിന്റെ സിപിഎം ശൈലി

പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ആദ്യ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാക്കുറിപ്പില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സിപിഎം നേതൃത്വത്തിന് കുലുക്കമില്ല. ഇതിനിടെയാണ് ആദ്യ തട്ടിപ്പിന്റെ മൂന്നിരട്ടി വലിപ്പമുള്ള തുകയുടെ പുതിയ തട്ടിപ്പ് വെളിച്ചത്തായിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2020, 05:19 am IST
inEditorial

സിപിഎം നേതാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ പങ്കാളിത്തത്തോടെ എറണാകുളം ജില്ലയില്‍ നടന്ന പ്രളയ ദുരിതാശ്വാസത്തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കളക്ടറുടെ നിര്‍ദ്ദേശപ്രകാരം എഡിഎം അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 73 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിന് പുതിയൊരു കേസുകൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. സിപിഎമ്മുകാര്‍ പ്രതികളായ 27 ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിനെത്തുടര്‍ന്നാണ് കളക്ടര്‍ ആഭ്യന്തര പരിശോധനയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് വ്യാജ രസീതുകള്‍ ഉണ്ടാക്കി 73,13,100 രൂപ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രതികളില്‍ ഭൂരിപക്ഷവും പാര്‍ട്ടി നേതാക്കളാണ്. പാര്‍ട്ടി നിയന്ത്രിക്കുന്ന സഹകരണ ബാങ്ക് വഴിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ആദ്യ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ ആത്മഹത്യ ചെയ്യുകയും, ആത്മഹത്യാക്കുറിപ്പില്‍ നേതാക്കള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും സിപിഎം നേതൃത്വത്തിന് കുലുക്കമില്ല. ഇതിനിടെയാണ് ആദ്യ തട്ടിപ്പിന്റെ മൂന്നിരട്ടി വലിപ്പമുള്ള തുകയുടെ പുതിയ തട്ടിപ്പ് വെളിച്ചത്തായിരിക്കുന്നത്.

സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഈ പകല്‍ക്കൊള്ള നടന്നിട്ടുള്ളത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ആദ്യ കേസിലെ പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ക്കു ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നത് പോലീസ് മനഃപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. കുറ്റവാളികള്‍ക്കൊപ്പം പോലീസ് കൈകോര്‍ക്കുകയാണെന്ന് വ്യക്തം. ക്രൈംബ്രാഞ്ച് അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് മനസ്സിലാക്കാന്‍ ഇനി മറ്റൊരു തെളിവും ആവശ്യമില്ല. രണ്ടാമത്തെ കേസിന്റെ അന്വേഷണവും ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത് ഈ കേസിലെ ഒരു പ്രതിയും ശിക്ഷിക്കപ്പെടരുതെന്ന് ഉറപ്പാക്കാനാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ടറേറ്റ് വഴി ലഭിച്ച തുകയുടെ വിവരങ്ങളും ഫയലുകളും അപ്രത്യക്ഷമായിരിക്കുന്നത് രാഷ്‌ട്രീയ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടുന്നു.

ഭരണവും സമരവും എന്നതായിരുന്നു ഒരു കാലഘട്ടം വരെ സിപിഎമ്മിന്റെ നയം. ഇപ്പോഴത് ഭരണവും കവര്‍ച്ചയും എന്നായി മാറിയിരിക്കുന്നു. ഭരണത്തിലേറുന്നത് ജനങ്ങളെ സേവിക്കാനല്ല, പാര്‍ട്ടിക്കും നേതാക്കള്‍ക്കും പണമുണ്ടാക്കാനാണ് എന്നത് സിപിഎമ്മില്‍ അംഗീകൃത തത്വമായിത്തീര്‍ന്നിട്ട് കാലങ്ങളായി. വിഭാഗീയതയോ വെട്ടിനിരത്തലോ ഒന്നും ഇതിന് ബാധകമല്ല. ലോക്കല്‍ കമ്മിറ്റി മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ള സഖാക്കള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായ ഐക്യമുണ്ട്. രാഷ്‌ട്രീയ പ്രതിയോഗികളും മാധ്യമങ്ങളും ഇത് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. പലതരം അഴിമതികളിലൂടെ പഞ്ചനക്ഷത്ര സഖാക്കളായവര്‍ ആ സ്ഥിതി നിലനിര്‍ത്താനും, പഞ്ചനക്ഷത്ര പദവിയിലെത്താത്തവര്‍ പരമാവധി പണം സമ്പാദിച്ച് അതിന് ശ്രമിക്കുകയും ചെയ്യുന്നു. ഉള്ളവരും ഇല്ലാത്തവരും എന്ന വിഭജനം പാര്‍ട്ടിയില്‍ ഇപ്പോള്‍ ഇങ്ങനെയാണ് പ്രാബല്യത്തിലുള്ളത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് എറണാകുളം ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ഓരോ ജില്ലയിലും ഇത് നടന്നിരിക്കാം. ഇതിന്റെ സൂചനകള്‍ പലപ്പോഴായി പുറത്തുവന്നിട്ടുള്ളതുമാണ്. കൊടിയ ദുരന്തത്തില്‍പ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനു പകരം അവരെ വിറ്റ് കാശാക്കുന്ന ഒരു ഭരണത്തെ തുടരാന്‍ അനുവദിക്കുന്നത് നാടിനു നാശമേ നല്‍കൂ. നവകേരള നിര്‍മാണത്തിന്റെ പേരു പറഞ്ഞ് ജനങ്ങളില്‍ നിന്ന് വാങ്ങിയ പണം പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാനും സഖാക്കള്‍ക്ക് കട്ടുമുടിക്കാനും അനുവദിക്കരുത്. ദുരിതാശ്വാസ ഫണ്ടിന്റെ കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണമായിരുന്നു. ഇതുവരെ അതിന് തയ്യാറാവാത്തതിനാല്‍ ഇക്കാര്യത്തില്‍ നടന്നിട്ടുള്ള തിരിമറികളും വകമാറ്റലും തട്ടിപ്പുകളും ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. ഇതിനായി ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവന്നേ മതിയാകൂ.

Tags: cpmfloodപ്രളയ ദുരിതാശ്വാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.