Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനിയൊരു ദേവികയ്‌ക്ക് ഈ ഗതി ഉണ്ടാകരുത്

ഭേദപ്പെട്ട ടെലിവിഷനോ സാങ്കേതിക മികവുള്ള ടെലഫോണോ ഇല്ലാത്ത കുടിലുകള്‍ നിരവധിയുണ്ട്. അവിടങ്ങളില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികളുമുണ്ട്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ കാണാത്ത കുട്ടികളും ഗ്രാമങ്ങളിലുണ്ട്. അവരെ കണ്ടെത്താനോ പഠനസൗകര്യങ്ങള്‍ ഒരുക്കാനോ കാര്യമായ ശ്രമം നടത്തേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നുവേണം അനുമാനിക്കാന്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതിന്റെ ദുരന്തമാണ് വളാഞ്ചേരിയിലുണ്ടായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 4, 2020, 05:00 am IST
inEditorial

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നതില്‍ സംശയമില്ല. അതിന് മുന്നിട്ടിറങ്ങാനുള്ള കേരളത്തിന്റെ സന്നദ്ധതയും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്. സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണെങ്കിലും വിദ്യാഭ്യാസ രംഗത്ത് കുറച്ചുകൂടി മുന്നൊരുക്കത്തിന്റെയും അഭാവം കേരളത്തിലുണ്ടെന്നത് കാണാതിരുന്നുകൂടാ. പതിനാലുകാരി ദേവികയുടെ വിയോഗം മുന്നൊരുക്കവും ജാഗ്രതക്കുറുവും കൊണ്ട് മാത്രം ഉണ്ടായതാണ്. അതുകൊണ്ടുതന്നെ ദേവികയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് മാറി നില്‍ക്കാനോ മാപ്പുനല്‍കാനോ സാധിക്കുന്നതല്ല. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും എല്ലാം ശരിയാക്കുമെന്ന് ഉറപ്പുനല്‍കുമ്പോഴും ഒരുപാട് പാളിച്ചകളും പാകപ്പിഴവുകളുമുണ്ട്. അതുകൊണ്ട് തന്നെ പുതിയ പഠന സംവിധാനത്തിന്റെ പരിമിതികള്‍ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് കടമ്പകള്‍ തന്നെയാണ്.  

ഭേദപ്പെട്ട ടെലിവിഷനോ സാങ്കേതിക മികവുള്ള ടെലഫോണോ ഇല്ലാത്ത കുടിലുകള്‍ നിരവധിയുണ്ട്. അവിടങ്ങളില്‍ പഠിക്കാന്‍ കൊതിക്കുന്ന കുട്ടികളുമുണ്ട്. കമ്പ്യൂട്ടറോ ലാപ്ടോപ്പോ കാണാത്ത കുട്ടികളും ഗ്രാമങ്ങളിലുണ്ട്. അവരെ കണ്ടെത്താനോ പഠനസൗകര്യങ്ങള്‍ ഒരുക്കാനോ കാര്യമായ ശ്രമം നടത്തേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നുവേണം അനുമാനിക്കാന്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്നതിന്റെ ദുരന്തമാണ് വളാഞ്ചേരിയിലുണ്ടായത്. ദേവികയുടെ വീടുപോലുള്ള വീടുകളും കുട്ടികളെയും കണ്ടെത്തി ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയേ മതിയാകൂ. അതിന് തിരുവനന്തപുരത്ത് നിന്ന് തിട്ടൂരം വരുംവരെ കാത്തിരിക്കാന്‍ പറ്റില്ല. പ്രാദേശിക ഭരണ സംവിധാനം നമുക്കുണ്ട്. അവര്‍ക്കാവശ്യ ഫണ്ടില്ലെങ്കില്‍ അത് സ്വരൂപിക്കാന്‍ കഴിയണം. മാസാമാസം ആയിരക്കണക്കിന് കോടി രൂപ കടമെടുക്കുന്നതല്ലാതെ അതൊക്കെ എങ്ങനെ ചെലവാക്കുന്നു എന്ന് ബോദ്ധ്യപ്പെടുന്ന കണക്കുപോ

ലും മുന്നോട്ടുവയ്‌ക്കുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്ല സംഖ്യയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. അത് യഥാവിധിയാണോ ചെലവാക്കുന്നതെന്ന വിശദീകരണമില്ല. പട്ടികജാതി-വര്‍ഗ്ഗ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി അനുവദിക്കുന്ന തുകയില്‍ എത്രമാത്രം അര്‍ഹതപ്പെട്ടവരുടെ കയ്യില്‍ ലഭിക്കുന്നു എന്നതിനുപോലും വ്യക്തമായ വിവരമില്ല. ഇടത്തട്ടുകാരും, കരാറുകാരും ഉദ്യോഗസ്ഥ പ്രമാണിമാരും ചില രാഷ്‌ട്രീയ കങ്കാണിമാരുമെല്ലാം കാശ് തട്ടിയെടുക്കുന്നു എന്ന ആരോപണം വര്‍ഷങ്ങളായിട്ടുണ്ട്. പക്ഷേ ഇതിന്റെയൊക്കെ പേരില്‍ ആരും ശിക്ഷിക്കപ്പെടുന്ന ചരിത്രമില്ല.

വനവാസികളുടെ ഭവന നിര്‍മ്മാണങ്ങള്‍ക്ക് അനുവദിച്ച പണത്തിന്റെ വലിപ്പം അറിയുമ്പോള്‍ ആരും ഞെട്ടിപ്പോകും. പത്തും ഇരുപതും വര്‍ഷം പണി തുടര്‍ന്നാലും വനമേഖലയില്‍ കാണുന്നത് പണി തീരാത്ത വീടുകളാണ്. കോളനികളില്‍ ശുചിമുറികളില്ല. തോരാത്ത മേല്‍ക്കൂരകളില്ല. വനവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. അതിന് ഐക്യകണ്‌ഠ്യേന നിയമസഭ പ്രമേയവും പാസ്സാക്കി. ആ നിയമം അസാധുവാക്കാന്‍ മറ്റൊരു നിയമം പാസ്സാക്കുന്നതും കേരളം കണ്ടു. പാവപ്പെട്ടവരുടെ പരിരക്ഷ സര്‍ക്കാരിന്റെ പരിഗണനയില്‍ പ്രഥമസ്ഥാനമായി കാണാനും കഴിഞ്ഞിട്ടില്ല. സൗജന്യമായി പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന അരിപോലും അടിച്ചുമാറ്റുന്ന സര്‍ക്കാരും സംവിധാനവും ഇവിടെ സജീവമാണ്. അതുകൊണ്ടാണല്ലോ കോളനികളില്‍ പട്ടിണി മരണവും പോഷകാഹാരക്കുറവു മൂലമുള്ള മരണങ്ങളും ഉണ്ടാകുന്നത്. ഒരു നേരത്തെ ആഹാരത്തിനായി ഭക്ഷ്യ ധാന്യം മോഷ്ടിക്കേണ്ട സാഹചര്യവും അതുകൊണ്ടാണല്ലൊ. അങ്ങനെയുള്ള ഫോണും ടാബും ഉപയോഗിച്ച് പൊടുന്നനെ പഠനം തുടങ്ങുമ്പോള്‍ പഠിക്കാന്‍ കൊതിക്കുന്ന പാവപ്പെട്ട കുരുന്നുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയണമെന്നില്ല. സര്‍ക്കാരും സമൂഹവും തദ്ദേശ ഭരണക്കാരും ഇതൊക്കെ തിരിച്ചറിഞ്ഞേ പറ്റൂ.

Tags: suicideകേരള സര്‍ക്കാര്‍ദേവികയുടെ മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂരിലേത് കാർ തീപ്പിടിച്ച അപകടമല്ല, ആത്മഹത്യയാണെന്ന് പോലീസ് നിഗമനം

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മായ വിട്ടുണരൂ, മാനവനാകൂ

മഞ്ജുളാല്‍ത്തറയും ഭക്തമഞ്ജുളയും

കൃഷ്ണസ്പര്‍ശം: കംസവധം

ഭാഷാ സൗന്ദര്യലഹരി

ദൂതനും അവധൂതനുമായ കണ്ണന്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.