തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഓണ്‍ലൈന്‍ ക്ലാസ് വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേര്‍ത്തത്. അതിമനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ലാസുകള്‍ കൈകാര്യം ചെയ്ത അധ്യാപകര്‍ സമൂഹത്തിന്റെ വന്‍തോതിലുള്ള പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. അതിനിടയില്‍ സംസ്കാരശൂന്യമായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാന്‍ തയ്യാറായത്.
അധ്യാപികമാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധം പെരുമാറിയവര്‍ക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: