Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

വടപളനിയും കോടമ്പാക്കവും ഇവിടെത്തന്നെയുണ്ട്

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്‌ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസിനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 2, 2020, 05:21 pm IST
inBollywood

മലയാള സിനിമ അറബിക്കടലിന്റെ റാണിയായ കൊച്ചിയിലേക്ക്  പറിച്ചുനടപ്പെട്ടുവെങ്കിലും തായ്‌വേരുകള്‍ ഇപ്പോഴും അങ്ങ് പഴയ മദ്രാസായ ചെന്നൈയിലാണ്. മലയാള സിനിമയില്‍ ഒന്നു തൊടണമെങ്കില്‍ മദ്രാസില്‍ പോകാതെ തരമില്ലാത്ത ഒരു കാലമുണ്ടായിരുന്നു. ഇന്നും അതുണ്ട് എന്നത് സിനിമാ ലോകം അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്.

വടപളനിയിലെയും കോടമ്പാക്കത്തെയും ഓരോ തെരുവുകളിലുമുണ്ട് സിനിമാക്കാര്‍ക്ക് മാത്രമായുള്ള ടീ ഷോപ്പുകള്‍.  പുലര്‍ച്ചെ നാല് മണിമുതല്‍ ഏഴ് മണിവരെ  തെരുവുകളില സിനിമാ തൊഴിലാളികളാണ് എന്നുതന്നെ പറയാം. സിനിമാ ഷൂട്ടിങ്ങിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ തെരുവുകളില്‍ നിന്നാണ് വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. മെസ്  മുതല്‍  നടന്മാര്‍വരെ എല്ലാം ഇവിടെ എത്തിയിട്ടേ പോകൂ.

ശരാശരി മലയാള സിനിമാ പ്രേക്ഷകനും സിനിമാ പ്രവര്‍ത്തകര്‍ക്കും കോടമ്പാക്കവും വടപളനിയും  സാലിഗ്രാമവും മറക്കാനാവില്ല ഒരിക്കലും. ഇന്നും മലയാള സിനിമയുടെ അവസാന മിനുക്കു പണികള്‍ക്ക് വേണ്ടിയെങ്കിലും ചെന്നൈ എന്ന പഴയ മദ്രാസില്‍ എത്താതെ പറ്റില്ല. അത്രയ്‌ക്ക് ബന്ധമുണ്ട് മലയാള സിനിമാ ലോകവും ഈ മഹാനഗരവും തമ്മില്‍.

ഒരു കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിച്ചിരുന്ന ചെന്നൈയ്‌ക്ക് ഇന്നും അതേ പ്രൗഢി നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പ്രാദേശിക ഭാഷാ സിനിമകള്‍ 90 ശതമാനവും അതത് നാടുകളിലേക്ക് കൂടുമാറിയെങ്കിലും ഇന്ത്യയിലെ ഏത് പ്രാദേശിക ഭാഷാ ചലച്ചിത്രത്തിന്റെയും ഫൈനല്‍ ടച്ചപ്പ്, അത് ചെന്നൈയില്‍ത്തന്നെയാകും. ലോകസനിമാലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട് ചെന്നൈയും തമിഴ് സിനിമാലോകവും.

ചെന്നൈ നഗരത്തില്‍ നൂറു കണക്കിന് ചെറുതും വലുതുമായ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോകളും സ്റ്റുഡിയോ ഫ്‌ളോറുകളും ഉണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എവിഎം, ഭരണി, അരുണാചലം, വിജയഗാര്‍ഡ, പ്രസാദ്, മുരുകാലയ, വാഹിനി, വിജയ ലാബ്, സത്യ എന്നിവയായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. ഇന്ന് അതില്‍ പകുതിയിലേറെ വന്‍ വ്യവസായ സ്ഥാപനങ്ങളും ആശുപത്രികളും, ഷോപ്പിങ് കോംപ്ലെക്‌സുകളുമൊക്കെയായി മാറിയെങ്കിലും ചുരുക്കം ചിലത് പഴയ പ്രൗഢിയോടെ അവശേഷിക്കുന്നുമുണ്ട്. എവിഎം, പ്രസാദ്  എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ മലയാളികള്‍ക്ക് സുപരിചിതമായ ഭരണി സ്റ്റുഡിയോ ഒരു ആശുപത്രിയായി മാറിയിരിക്കുകയാണ്.

വടപളനിയിലെ ഭരണി സ്റ്റുഡിയോ എന്ന് ബോര്‍ഡ് കണ്ട് അകത്ത് കടന്നപ്പോള്‍ കണ്ട കാഴ്ച നിരാശപ്പെടുത്തുന്നതായിരുന്നു. സ്‌ട്രെച്ചറും വീല്‍ചെയറുകളും ഡോക്ട്ര്‍മാരും നേഴ്‌സുമാരുമൊക്കെയായിഅന്തരീക്ഷം  ആകെ മാറിയിരിക്കുന്നു.  പട്ടണ പ്രവേശം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഐ.വി. ശശിയെ കാണാന്‍ പോകുന്ന പോലെയായിരുന്നു അനുഭവപ്പെട്ടത്. ഷൂട്ടിങ് ആയിരിക്കുമെന്ന് സംശയിച്ച് സെക്യൂരിറ്റിയോടുള്ള അന്വേഷണത്തില്‍… ”സാര്‍, നീങ്കേ നിനക്കന മാതിരി അല്ല. ഷൂട്ടിങ് അല്ല… ഇപ്പോ ഇത് പെരിയ ഹോസ്പിറ്റല്‍ താനേ…” എന്ന് ചിരിയോടെയുള്ള മറുപടിയാണ് ലഭിച്ചത്. തിരികെ പോകുവാന്‍ ശ്രമിക്കുമ്പോഴാണ് അല്‍പ്പം സിനിമാ കമ്പക്കാരനായ സെക്യൂരിറ്റി ഇടവഴികളിലൂടെ ഹോസ്പ്പിറ്റലിന്റെ പിന്നിലുള്ള ഭരണി സ്റ്റുഡിയോയുടെ ശേഷിപ്പുകളിലേക്ക് ഞങ്ങളെ വഴികാണിച്ച് വിട്ടത്.

അവിടെനിന്ന്  300 മീറ്റര്‍ മാറിയാണ് പ്രസാദ് സ്റ്റുഡിയോ കോംപ്ലക്‌സ്. ഇവിടെ ചെല്ലുമ്പോള്‍ രണ്ട് തമിഴ് ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. വളരെ ആവേശത്തോടെ ലാബിന്റെ മുന്‍വശത്തെത്തിയപ്പോള്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമയിലെ നായകന്മാരുടേയും നായികമാരുടേയും ചെറിയ ചിത്രങ്ങളോടെയുള്ള കൂറ്റന്‍ ബോര്‍ഡ് കാണാം. കാലഘട്ടത്തിന്റെ കുതിച്ച് ചാട്ടത്തിനൊപ്പം സാങ്കേതിക സംവിധാനങ്ങളൊരുക്കി പ്രസാദ് സ്റ്റുഡിയോ ഇന്നും മുന്‍നിരയില്‍ത്തന്നെയാണ്.

വടപളനിയിലെയും  കോടമ്പാക്കത്തെയും  തെരുവുകളില്‍ കാണുവാന്‍ കഴിയുന്നത് സിനിമാ രംഗത്തെ സംഘടനകളുടെ ഓഫീസുകളും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ഏജന്‍സി ഓഫീസുകളും, സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റ് ഏജന്‍സി ഓഫീസുകളുമാണ്.  

ഇടനാഴികളിലെ ബില്‍ഡിങ്ങുകളില്‍ ലോഡ്ജുകളും നിരവധിയാണ്. മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രമുഖര്‍ ആദ്യകാലത്ത് താമസിച്ചിരുന്ന ലോഡ്ജുകളും ഇവിടെയുണ്ട്.  കോടമ്പാക്കത്തെയും വടപളനിയിലെയും കൊഴിഞ്ഞു വീഴുന്ന ഇലകള്‍ക്കുവരെ പറയാനുള്ളത് സിനിമാ കഥകള്‍ മാത്രമാണ്.

സുനീഷ് മണ്ണത്തൂര്‍

9447420845

Tags: movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.