Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചമഹാശക്തികള്‍

ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jun 2, 2020, 03:00 am IST
inSamskriti

സൃഷ്ടിയുടെ മകുടമായ മനുഷ്യന് അഞ്ചു വിധത്തിലുള്ള ശക്തിയുണ്ടത്രെ. ഭാരതീയാധ്യാത്മശാസ്ത്രം പറഞ്ഞു തരുന്ന പഞ്ചമഹാശക്തികള്‍ ഇവയാകുന്നു: കായികശക്തി, അമാത്യശക്തി, ധനശക്തി, ആഭിജാത്യശക്തി, പ്രജ്ഞാശക്തി.

കായിക ശക്തി

പഞ്ചമഹാശക്തികളില്‍ ആദ്യത്തേതാണ് കായികശക്തി. ഭയമുളവാക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ഇതിഹാസ പുരാണങ്ങളിലൊക്കെയുണ്ടാകും. കായബലത്താല്‍ മനുഷ്യന്‍ അമാനുഷനായി, അഹങ്കാരിയായി ആകാശം മുട്ടെ ഉയരരുത്. മനുഷ്യോചിത വൃത്തികളാല്‍ മാനവാകാരത്തോടെ മണ്ണില്‍ ഉറച്ചു നില്‍ക്കുക. ബലവാനായാല്‍ എല്ലാമായി എന്ന ധാരണ വികലം തന്നെ.

അമാത്യശക്തി  

രണ്ടാമത്തേത് അമാത്യശക്തി. ഒരുവന് അസംഖ്യം ബന്ധുമിത്രാദികളും ഇഷ്ടംപോലെ പരിചാരകരും ഉണ്ടായാല്‍ തോന്നുന്ന ബലമത്രെ അമാത്യശക്തി. സമ്പത്തിലും ആപത്തിലും ഇവരൊക്കെ ഒരുപോലെ ഒപ്പമുണ്ടായാല്‍ അത് അധികബലം തന്നെ. രാജാവിന് അധികാരമുണ്ടെങ്കില്‍ മാത്രമേ മന്ത്രികൂടെയുണ്ടാകൂ. മുഖ്യമന്ത്രിയില്ലെങ്കില്‍ പിന്നെന്തു സഹമന്ത്രി? അതിനാല്‍ അമാത്യശക്തിയും ദുര്‍ബലമാണ്.  

ധനശക്തി  

ഒരുവന് വേണ്ടുവോളവും വേണ്ടതിലധികവും സ്ഥാവരജംഗമസ്വത്തുണ്ടാവുന്നതും ബലം തന്നെ. ധനശക്തി പ്രായേണ മനുഷ്യനെ ഭോഗാസക്തനാക്കും. എല്ലാവരുടേതുമായ ധനം, ആരുടേയുമല്ല എന്നതാണ് സത്യം. ദാനം, ഭോഗം, നാശം എന്നീ മൂന്നവസ്ഥകളാണ് ധനത്തിനുള്ളത്. പണത്തിന് ഒട്ടേറെ പരിമിതികളുണ്ടു താനും. വര്‍ഷകാലത്തെ മിന്നര്‍പിണര്‍ പോലെയാണ് ധനം. കൊള്ളിമീനിന്റെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം അല്‍പനേരത്തേയ്‌ക്കു മാത്രം. തുടര്‍ന്നോ പേടിപ്പിക്കുന്ന ഇടിവെട്ടും. എത്രയെത്ര മനുഷ്യാവസ്ഥകളില്‍ ധനബലം നിസ്സഹായമാകുന്നത് നാം കാണാറില്ലേ? തന്മൂലം ധനശക്തിയും ശ്രേഷ്ഠമല്ല.  

ആഭിജാത്യ ശക്തി

ജന്മായത്തമാണ് ആഭിജാത്യ ശക്തി. അഭിജാതകുലത്തില്‍ പിറന്നുവെന്ന ഒറ്റക്കാരണത്താല്‍ ലഭിക്കുന്ന ഈ ശക്തി ഒരു വരേണ്യ ന്യൂനപക്ഷത്തിനു മാത്രം. വിദ്യാദാനം, അന്നദാനം, സംസ്‌ക്കാരപോഷണം, യാഗയജ്ഞാദി കര്‍മാനുഷ്ഠാനം എന്നിവകളാല്‍ യശോ ധവളിമ പരന്ന കുടുംബങ്ങളുടെ മേല്‍വിലാസത്താല്‍ ഒരുവന് ലഭിക്കുന്ന അധികബലം തന്നെയാണിത്. വീട്ടുപേരു പറഞ്ഞാല്‍ ഒരാള്‍ക്ക് അഭയവും സംരക്ഷണവും ആദരവും അംഗീകാരവും ലഭിക്കുമെങ്കില്‍ അതിനു കാരണം ആഭിജാത്യശക്തിയാണ്.  

പ്രജ്ഞാശക്തി

അഞ്ചാമത്തേതും അവസാനത്തേതുമാണ് പ്രജ്ഞാശക്തി. ഉന്നതവും ഉദാത്തവുമായ ശക്തി ഇതത്രെ. പ്രജ്ഞയെ നമുക്ക് ബോധമെന്നും വിളിക്കാം. അധ്യാത്മശാസ്ത്രത്തില്‍ മാത്രമല്ല, അര്‍ഥശാസ്ത്രത്തിലും പ്രജ്ഞാബലം പ്രസക്തമാണ്. പ്രജ്ഞ എന്നൊന്നില്ലെങ്കില്‍ ശാസ്ത്രം കൊണ്ടെന്തു പ്രയോജനം? ജീവതത്തിനെന്തര്‍ഥം? ബോധം പോയാല്‍, പ്രജ്ഞയറ്റാല്‍ ശരീരം ഇടിഞ്ഞു തകര്‍ന്നളിഞ്ഞ് ദുര്‍ഗന്ധപൂരിതമാകും. ബോധപൂര്‍വം ആരും തന്നെ അബോധവാനായി പ്രജ്ഞാശക്തി ക്ഷയിപ്പിക്കരുത്. നരജന്മം മൃഗതുല്യമാവാതിരിക്കാന്‍  നാം പ്രജ്ഞയെ മെരുക്കി വളര്‍ത്തുക. നിരന്തരമായ കേള്‍വിയിലൂടെയാണ്പ്രജ്ഞോദയം. ഇതില്‍ നിന്നാണ് യോഗത്തിന്റെ ഉദ്ഭവം. യോഗം ശാസ്ത്രവിധികളനുഷ്ഠിക്കാനുള്ള ശ്രദ്ധകൂടിയാകുന്നു.  ആത്മബോധം യോഗത്തില്‍ നിന്നാണ് ഉണ്ടാകുന്നത്.  

വ്യക്തിജീവിതവും സമൂഹജീവിതവും മലിനപ്പെടാതിരിക്കാന്‍ ഈ പഞ്ചമഹാശക്തികള്‍ ഒരുവനെ തുണയ്‌ക്കട്ടെ. അപ്പോഴാണ് ‘ജന്തൂനാം നരജന്മ ദുര്‍ലഭം’ സാര്‍ഥകപരിണതി നേടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

Entertainment

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

Kerala

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.