കോഴിക്കോട്: ശൂചീകരണയജ്ഞത്തില് പങ്കാളിയായി നാടും നഗരവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകള്‍, ക്ലബുകള്‍ എന്നിവര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
സംസ്ഥാന വ്യാപകമായി നടന്ന ശുചീകരണത്തിന്റെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരും ജില്ലയുടെ വിവി ധഭാഗങ്ങളില് ശുചീകരണത്തിലേര്‍പ്പെട്ടു.
ജനപ്രതിനിധികളും മുതിര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രാവിലെ തന്നെ വീടും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് പൊതുസ്ഥലങ്ങള്‍ ശൂചീകരിച്ചു. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ ആനക്കുളം സാംസ്ക്കാരിക നിലയം പരിസരം ശുചീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് വള്ളിയാട് ആരോഗ്യ ഉപകേന്ദ്രം പെയിന്റ്ിംഗ് ചെയ്തു ശുചീകരണ പ്രവത്തനത്തിന് നേതൃത്വം നല്കി.
കുരുവട്ടൂര്‍ പഞ്ചായത്ത് പൊയില്‍ത്താഴം ഏഴാം വാര്‍ഡിലെ റോഡും പരിസരവും സേവാഭാരതിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. ആര്‍എസ്എസ് ഗ്രാമജില്ലാ സഹകാര്യവാഹ് ഇ. ജിജിലാഷ്, ജില്ലാ ശരീരിക് പ്രമുഖ് പി. സുഭീഷ്, സേവാഭാരതി വാര്‍ഡ് സംയോജക് എം.പി. രാജന് തുടങ്ങി 40 ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സേവാഭാരതി ഉള്ളിയേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണം നടന്നു. സേവാഭാരതി പഞ്ചായത്ത് സമിതി പ്രസിഡന്റ് കരുവാന്‍കണ്ടി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ഭാസ്കരന് മാമ്പോയില്‍, ബാലുശ്ശേരി ഖണ്ഡ് സഹകാര്യവാഹ് കെ.എം. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിന്റെ 19 വാര്‍ഡുകളില്‍ നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: