Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോമളപുരം സ്പിന്നേഴ്‌സ്; സിഐടിയുവില്‍ ഭിന്നത രൂക്ഷം, തൊഴിലാളികള്‍ സംഘടന വിടാനൊരുങ്ങുന്നു

സ്പിന്നേഴ്‌സിലെ സിഐടിയു യൂണിയനെ നയിക്കുന്നത് കമ്പനിയില്‍ പണിയെടുക്കാത്ത പുറമെ നിന്നുള്ള ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ്. ഇവരും പണിമുടക്കിനെ തള്ളിപറഞ്ഞതോടെ ട്രെയിനി യൂണിയന്‍ നേതാക്കള്‍ വെട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:16 am IST
inAlappuzha

ആലപ്പുഴ: കോമളപുരത്തെ കേരള സ്പിന്നേഴ്‌സില്‍ സിഐടിയു യൂണിറ്റില്‍ ഭിന്നത രൂക്ഷം. തൊഴിലാളികള്‍ സംഘടന വിടാനൊരുങ്ങുന്നു. ജോലിഭാരം അമിതമായതില്‍ പ്രതിഷേധിച്ച സിഐടിയു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്ത മാനേജ്‌മെന്റിന് യൂണിയന്‍ പിന്തുണ നല്‍കുന്നതാണ് പ്രശ്‌നമായത്. സിഐടിയു തൊഴിലാളികള്‍ക്കൊപ്പമല്ല, മാനേജ്‌മെന്റിനൊപ്പമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞ  21നാണ് ട്രെയിനികളുടെ അമിത ജോലിഭാരത്തിനെതിരെ സിഐടിയു മാനേജിങ്

കമ്മറ്റിയംഗങ്ങളായ രണ്ടു നേതാക്കള്‍ പ്രതികരിച്ചത്. ഇരുവരും ട്രെയിനി തൊഴിലാളികളാണ്. സൂപ്പര്‍വൈസര്‍ വഴങ്ങാതിരുന്നതോടെ എണ്‍പതിലേറെ ട്രെയിനി തൊഴിലാളികള്‍ പണിമുടക്കി. പിറ്റേന്ന് സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ ട്രെയിനികള്‍ക്കും മാനേജ്‌മെന്റ് മെമ്മോ നല്‍കി. ഇവരെല്ലാവരും തന്നെ നോട്ടീസിന് മറുപടി നല്‍കി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ സമരത്തിന് നേതൃത്വം നല്‍കിയ  സിഐടിയു നേതാക്കളെ മാത്രം സസ്‌പെന്‍ഡ് ചെയ്തു. ഇവരെ പത്തു ദിവസം പിന്നിട്ടിട്ടും ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ തയ്യാറായിട്ടുമില്ല.

സ്പിന്നേഴ്‌സിലെ സിഐടിയു യൂണിയനെ നയിക്കുന്നത് കമ്പനിയില്‍ പണിയെടുക്കാത്ത  പുറമെ നിന്നുള്ള ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉള്‍പ്പടെയുള്ളവരാണ്. ഇവരും പണിമുടക്കിനെ തള്ളിപറഞ്ഞതോടെ ട്രെയിനി യൂണിയന്‍ നേതാക്കള്‍ വെട്ടിലായി. അവരെ സംരക്ഷിക്കാന്‍ യൂണിയന്‍ ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 

യൂണിയന്‍ നേതാക്കളെ മറികടന്ന് ട്രെയിനി നേതാക്കള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിലെ അസഹിഷ്ണുതയാണ് പ്രശ്‌നം പരിഹരിക്കാതെ സസ്‌പെന്‍ഷന്‍ അനിശ്ചിതകാലമായി നീണ്ടു പോകുന്നതിന് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. മണ്ണഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ചില സിപിഎം നേതാക്കളുടെ കോക്കസാണ് സിഐടിയുവിന്റെ പേരില്‍ കമ്പനി ഭരിക്കുന്നതെന്നും, അതിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണ് മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്ന പാര്‍ട്ടി സഖാക്കളെ പോലും ഒതുക്കുന്നതെന്നാണ് ആക്ഷേപം. 

തൊഴിലാളികള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍  പ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന മാനേജ്‌മെന്റിന് വിടുപണി ചെയ്യുന്ന സിഐടിയു സമീപനം അംഗീകരിക്കാത്തവര്‍ മറ്റു യൂണിയനുകളിലേക്ക് ചേക്കാറാനൊരുങ്ങുകയാണ്.  

Tags: സിഐടിയുKomalapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കയറ്റിറക്കിന് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരുണ്ട് ;എന്നാലും സിഐടിയുവിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊടികുത്തി നിയമവിരുദ്ധസമരം

Pathanamthitta

സിഐടിയു സമ്മേളനത്തിന് തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ്; സിപിഎം പ്രാദേശിക പരിപാടികൾക്ക് ഉപയോഗിക്കുന്നതും ഈ ഫണ്ട്

Kerala

ക്ഷാമബത്ത എത്രയും വേഗം നല്കണം: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സിഐടിയു സംഘടന

Editorial

ഇടതുപക്ഷ ഭരണത്തിന്റെ നിയമവിരുദ്ധ മുഖങ്ങള്‍

Kerala

തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാര്‍ തല്ലിയ സംഭവം; അടി കൊണ്ടത് കോടതിയുടെ കരണത്ത്, ഇതു നാടകമല്ലേ എന്നും പോലീസിനെ വിമര്‍ശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.