Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

സേവാഭാരതിക്ക് ഇന്ന് ഗൃഹപ്രവേശം; ദേശീയ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയം തൃശൂരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

ദേശീയ സേവാഭാരതിയുടെ സംസ്ഥാന കാര്യാലയം തൃശൂരില്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2020, 06:00 am IST
inArticle

സേവാഭാരതിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ ലോകം അംഗീകരിച്ചു കഴിഞ്ഞു. 1,70,000ത്തില്‍ പരം പദ്ധതികളിലൂടെ കോടിക്കണക്കിനു വരുന്ന സമാജം അതിന്റെ ഗുണഭോക്താക്കളാകുന്നതോടെ സേവാഭാരതിയുടെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സ്വാവലംബനം, സാമാജികം, ആപത്സേവ എന്നീ അഞ്ചുമേഖലകള്‍ക്കു പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ആദ്യ നാല് വിഷയങ്ങളില്‍ അധിഷ്ഠിതമായിട്ടാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളോ, മറ്റു ആപത്തുകളോ വന്നു ഭവിക്കുമ്പോള്‍ വേഗം ഓടിയെത്താനും രക്ഷാപ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാനും സേവാഭാരതിക്കു സാധിക്കുന്നു. അതാണ് ആപത് സേവ.

കേരളം ദൈവത്തിന്റെ സ്വന്തം നാടായിട്ടാണ് അറിയപ്പെടുന്നത്. സുനാമി, ഓഖി ചുഴലിക്കാറ്റ്, 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയം 2020ല്‍ ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് എന്നീ ആപത്ഘട്ടങ്ങളിലും കേരളത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്. മറ്റൊരു സംഘടനക്കും ചെയ്യാന്‍ സാധിക്കാത്ത വിധത്തിലാണ് ആപത്സേവയില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ വ്യാപൃതരാകുന്നത്.

മഹാത്മജിയുടെയും, ദീനദയാല്‍ജിയുടെയും സ്വപ്‌നമായിരുന്നു ‘ഗ്രാമവൈഭവം’. ഗ്രാമങ്ങളെ ശാക്തീകരിച്ചാല്‍ മാത്രമേ രാജ്യത്തിനു സര്‍വ്വതോമുഖമായ വികസനം സാദ്ധ്യമാകുകയുള്ളൂ എന്ന് ആ മഹാത്മാക്കള്‍ വളരെ മുമ്പേ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യാനന്തര ഭാരതം പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ ഗ്രാമങ്ങളെയും ഗ്രാമീണ ജനതയേയും വിസ്മരിച്ചതിന്റെ ഫലമാണ് സാമ്പത്തിക ശാക്തീകരണം ഇന്നും അസാദ്ധ്യമായി തുടരുന്നത്. അതിന് ഒരു മാറ്റം വരുത്താനാണ് സേവാഭാരതി ‘ഗ്രാമവൈഭവം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതിനുതകുന്ന ആസൂത്രണം ആവിഷ്‌ക്കരിച്ചു കഴിഞ്ഞു. കേരളത്തിന്റെ എല്ലാ പഞ്ചായത്തുകളിലും സേവാഭാരതിയുടെ യൂണിറ്റുകള്‍ രൂപീകൃതമായി വരികയാണ്.

ഈ പദ്ധതികളെല്ലാം പ്രാവര്‍ത്തികമാകണമെങ്കില്‍ സംഘടനാ സംവിധാനം ശക്തിപ്പെടണം. കേരളത്തില്‍ പ്രാഥമികമായി പഞ്ചായത്ത് തല യൂണിറ്റുകള്‍, അവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള ജില്ലാ സമിതികള്‍, ജില്ലാ സമിതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള സംസ്ഥാനതലത്തിലുള്ള ദേശീയ സേവാഭാരതി എന്നതാണ് ഘടന. ഇതെല്ലാം പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നതിനു ആധുനിക സൗകര്യങ്ങളോടു കൂടിയ സംസ്ഥാന കാര്യാലയം അനിവാര്യമാണ്. അതിനാലാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍ വടക്കുംനാഥ ക്ഷേത്രത്തിനടുത്ത് വടക്കേച്ചിറ റോഡിനു സമീപം സംസ്ഥാനകാര്യാലയം സജ്ജീകരിച്ചിരിക്കുന്നത്. 4600 ചതുരശ്രയടി വിസ്തൃതിയുള്ള മന്ദിരത്തില്‍ ഭരണപരമായ എല്ലാ കാര്യങ്ങളും നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള കാര്യാലയത്തില്‍ പരിശീലനകേന്ദ്രം, മിനി ഓഡിറ്റോറിയം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള വാര്‍ റൂം, സേവാഭാരതി യൂണിറ്റുകളെ സംയോജിപ്പിക്കുന്നതിനുള്ള കേന്ദ്രം, പദ്ധതികളുടെ ആസൂത്രണകേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, മാദ്ധ്യമവിഭാഗം എന്നിവ ഈ മന്ദിരത്തിന്റെ പ്രത്യേകതകളാണ്. ഈ മന്ദിരമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. സേവാഭാരതിയെ പൊതുസമൂഹം അംഗീകരിച്ചത് സത്യസന്ധതയും ത്യാഗമനോഭാവവുമുള്ള പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. സേവനത്തിനു പുതിയ ദിശ നല്‍കിക്കൊണ്ട് സാന്ത്വനസേവനം മുഴുവന്‍ സമാജത്തിനും തുടര്‍ന്നും നല്‍കിക്കൊണ്ടേയിരിക്കും.

എ.വി. ശങ്കരന്‍

(ദേശീയ സേവാഭാരതി കേരളാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Tags: Sevabharathiസംസ്ഥാനThrissur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.