Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ത്ഥവിദ്യ

ഒരിക്കല്‍ ഒരു ആശ്രമത്തില്‍ പുതുതായി എത്തിയ ഒരു സന്ദര്‍ശകന്‍ ഗുരുവിനോടു ചോദിച്ചു, 'സ്വര്‍ഗ്ഗവും നരകവും വാസ്തവത്തില്‍ ഉണ്ടോ?'ഗുരു ചോദിച്ചു, 'നിങ്ങള്‍ ആരാണ്?' 'ഞാന്‍ ഒരു പടയാളിയാണ്,' അയാള്‍ അഭിമാനത്തോടെ പറഞ്ഞു. അതുകേട്ട് ഗുരു ചോദിച്ചു, 'ഈ ചോദ്യം ചോദിക്കാന്‍ നിങ്ങളെപ്പോലെ ക്രൂരനും മൃഗതുല്യനുമായ ഒരാള്‍ക്ക് എന്തു യോഗ്യതയാണുള്ളത്? ഇത്തരം വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിച്ച് എന്റെ സമയം പാഴാക്കാതെ തിരിച്ചു പോകൂ,'

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
May 31, 2020, 06:00 am IST
in Samskriti

മക്കളേ,

ഇന്നു മനുഷ്യന്‍ ഒരിറ്റു ശാന്തിക്കുവേണ്ടി സദാ പരക്കംപായുകയാണ്. ഭൂമുഖത്തുനിന്നു ശാന്തിയും സമാധാനവും അപ്രത്യക്ഷമായിരിക്കുന്നു. ഇന്നു ബാഹ്യലോകത്തെ സ്വര്‍ഗ്ഗമാക്കാന്‍ നമ്മള്‍ പാടുപെടുകയാണ്. എന്നാല്‍ നമ്മുടെ ആന്തരികലോകം നരകതുല്യമായി തീര്‍ന്നിരിക്കുന്നതു നാമറിയുന്നില്ല. ഇന്നത്തെ ലോകത്തില്‍ സുഖഭോഗവസ്തുക്കള്‍ക്ക് ഒരു ക്ഷാമവുമില്ല. എയര്‍കണ്ടീഷന്‍ഡ് മുറികളും എയര്‍കണ്ടീഷന്‍ഡ് കാറുകളും എല്ലാം ആവശ്യത്തിലേറെയുണ്ടു്. പക്ഷെ എയര്‍കണ്ടീഷന്‍ഡ് മുറിയില്‍ താമസിച്ചിട്ടും മനസ്സമാധാനമില്ല. അത്തരം മുറികളില്‍ കിടന്നിട്ടും ഉറക്കംകിട്ടാതെ എത്രയോ പേര്‍ ഉറക്കഗുളിക കഴിക്കുന്നു. ആഡംബരത്തിന്റെ നടുവില്‍ ജീവിച്ചിട്ടും മനഃസംഘര്‍ഷം സഹിക്കാന്‍ കഴിയാതെ എത്രയോപേര്‍ ആത്മഹത്യ ചെയ്യുന്നു. സുഖവും സന്തോഷവും ബാഹ്യവസ്തുക്കളിലായിരുന്നു എങ്കില്‍ ആഡംബരജീവിതത്തില്‍നിന്ന് അവ കിട്ടിയേനെ. എന്നാല്‍ അങ്ങനെയല്ല കണ്ടുവരുന്നത്. കാറുകളും മുറികളും എയര്‍കണ്ടീഷന്‍ ചെയ്യാന്‍ വ്യഗ്രത കാട്ടുന്നവര്‍ തങ്ങളുടെ മനസ്സിനെ എയര്‍കണ്ടീഷന്‍ ചെയ്യാന്‍ പഠിക്കുകയാണ് ആദ്യം വേണ്ടത്. ഏത് സാഹചര്യത്തിലും മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെയിരിക്കാനുള്ള വിദ്യയാണ്  നമ്മള്‍ പരിശീലിക്കേണ്ടത്. അതുമാത്രമാണു യഥാര്‍ത്ഥ ആനന്ദത്തിലേയ്‌ക്കുള്ള വഴി. ആ വിദ്യയാണു് ആദ്ധ്യാത്മികവിദ്യ. അതു മനസ്സിന്റെ വിദ്യയാണ്. അതാണു യഥാര്‍ത്ഥ വിദ്യ.

ഒരിക്കല്‍ ഒരു ആശ്രമത്തില്‍ പുതുതായി എത്തിയ ഒരു സന്ദര്‍ശകന്‍ ഗുരുവിനോടു ചോദിച്ചു, ‘സ്വര്‍ഗ്ഗവും നരകവും വാസ്തവത്തില്‍ ഉണ്ടോ?’ഗുരു ചോദിച്ചു, ‘നിങ്ങള്‍ ആരാണ്?’ ‘ഞാന്‍ ഒരു പടയാളിയാണ്,’ അയാള്‍ അഭിമാനത്തോടെ പറഞ്ഞു. അതുകേട്ട്  ഗുരു ചോദിച്ചു, ‘ഈ ചോദ്യം ചോദിക്കാന്‍ നിങ്ങളെപ്പോലെ ക്രൂരനും മൃഗതുല്യനുമായ ഒരാള്‍ക്ക് എന്തു യോഗ്യതയാണുള്ളത്? ഇത്തരം വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിച്ച് എന്റെ സമയം പാഴാക്കാതെ തിരിച്ചു പോകൂ,’ പടയാളിക്ക് ഈ അപമാനം സഹിക്കാനായില്ല. കോപാകുലനായ അയാള്‍ വാളോങ്ങി ഗുരുവിനെ വധിക്കുവാന്‍ തുനിഞ്ഞപ്പോള്‍ ഗുരു പറഞ്ഞു, ‘നിന്റെയുള്ളില്‍ ക്രോധം നിറഞ്ഞല്ലോ. നീ ഇപ്പോള്‍ നരകത്തിലാണ്’. അതു കേട്ടതും പടയാളിയുടെ മനസ്സില്‍ പശ്ചാത്താപം നിറഞ്ഞു. ഗുരുവിന്റെ ജ്ഞാനത്തിനു മുന്‍പില്‍ അയാളുടെ ക്രോധം അലിഞ്ഞില്ലാതായി. വാള്‍ ഉറയിലേയ്‌ക്കിട്ട് അയാള്‍ വിനയപൂര്‍വ്വം ഗുരുവിനെ വണങ്ങി. ഗുരു ശാന്തനായി പറഞ്ഞു, ‘ഇപ്പോള്‍ നീ സ്വര്‍ഗ്ഗത്തിലാണ്,’

സ്വര്‍ഗ്ഗവും നരകവും രണ്ടും നമ്മുടെതന്നെ സൃഷ്ടികളാണ്. മനസ്സ് ശാന്തമാണെങ്കില്‍ ഏറ്റവും വലിയ നരകവും സ്വര്‍ഗ്ഗമായിത്തീരും. മനസ്സ് അശാന്തമാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന സ്വര്‍ഗ്ഗവും നരകതുല്യമായിത്തോന്നും. ശാന്തിയും സമാധാനവും അവനവന്റെ മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. അല്ലാതെ ബാഹ്യവസ്തുക്കളെയോ സാഹചര്യങ്ങളെയോ അല്ല. അതിനാല്‍  മനസ്സിനെ നമുക്കധീനമാക്കുവാനാണ്  നമ്മള്‍ പഠിക്കേണ്ടത്. വൈരുദ്ധ്യങ്ങളുടെ നടുവില്‍ എങ്ങനെ ശാന്തിയും സന്തോഷവും നിറഞ്ഞ ഒരു ജീവിതം പടുത്തുയര്‍ത്തുവാന്‍ കഴിയും എന്നു പഠിപ്പിക്കുന്ന ശാസ്ര്തമാണു ആദ്ധ്യാത്മികത. അതറിഞ്ഞവന് പിന്നെ ദുഃഖിക്കേണ്ടിവരില്ല. മനസ്സിനെ അതിക്രമിച്ചുകഴിഞ്ഞാല്‍  പിന്നെ ആനന്ദം മാത്രമേ ഉള്ളൂ.  

ശാശ്വതമായ ആനന്ദത്തെയാണു മോക്ഷമെന്നു പറയുന്നതു്. അതു സ്വര്‍ഗ്ഗനരകങ്ങള്‍ക്ക് അതീതമാണ്. അതു ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോഴും ആകാം. ജനനവും മരണവുമുള്ള ശരീരമല്ല, അനശ്വരമായ ആത്മാവാണു താന്‍ എന്ന് അറിയുന്നവര്‍ എപ്പോഴും ആനന്ദിക്കുന്നു. സകലതും ഈശ്വരമയമായി കാണുന്ന അവര്‍ ധീരന്മാരാണ്. അവര്‍ മരണത്തെപ്പോലും ഭയക്കുന്നില്ല. അവരെ ഒന്നും ബന്ധിക്കുന്നുമില്ല.

Tags: അമൃതാനന്ദമയി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.