Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എണ്ണം കുറച്ചുകാണിക്കാനുള്ള സര്‍ക്കാര്‍ ശ്രമം; സ്രവ പരിശോധന കുറയ്‌ക്കുന്നു; രോഗലക്ഷണമുളളവര്‍ക്ക് പാരസെറ്റോമോള്‍ നല്‍കി വീട്ടിലേയ്‌ക്ക് അയയ്‌ക്കുന്നു

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരില്‍ മാത്രമാണ് രോഗമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം.

അനീഷ് അയിലം by അനീഷ് അയിലം
May 28, 2020, 09:35 am IST
in Kerala

തിരുവനന്തപുരം: കൊറോണ രോഗ ലക്ഷണങ്ങളുമായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തുന്നവര്‍ക്ക് സ്രവപരിശോധന നടത്തുന്നില്ല. പരിശോധനകളുടെ എണ്ണം പരമാവധി കുറച്ച് രോഗികളുടെ എണ്ണം കുറച്ചുകാട്ടാനാണിത്.

ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, വയറിളക്കം, നെഞ്ചുവേദന, ഓക്കാനം, ഛര്‍ദ്ദി, ചുമയ്‌ക്കുമ്പോള്‍ രക്താംശമുണ്ടാകുക, മൂക്കൊലിപ്പ്, ശരീര ഊഷ്മാവ് വര്‍ദ്ധിക്കുക, ശരീര വേദന, അടിവയറ്റില്‍ വേദന തുടങ്ങിയവയെല്ലാം കൊറോണ വൈറസിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. എന്നാല്‍, ഇവയുമായി വരുന്നവരുടെ സ്രവങ്ങള്‍ പരിശോധനയ്‌ക്കെടുക്കാതെ കൊറോണ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന വിചിത്ര നിലപാടിലാണ് സര്‍ക്കാര്‍.

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴും വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരില്‍ മാത്രമാണ് രോഗമെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നവരുടെയും രോഗം എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാകാത്തവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വയനാട്ടില്‍ പോലീസുകാര്‍ക്ക് രോഗം പിടിപെട്ടത് രോഗലക്ഷണങ്ങളില്ലാത്ത പ്രാഥമിക നിരീക്ഷണപട്ടികയിലുള്ള ആളില്‍ നിന്നാണെന്നാണ് വിവരം. പോത്തന്‍കോട്, മാഹി എന്നിവിടങ്ങളില്‍ രോഗം പിടിപെട്ട് മരിച്ചവര്‍, കോഴിക്കോട് മരിച്ച കുഞ്ഞ്, കഴിഞ്ഞ ദിവസം തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രോഗം സ്ഥിരീകരിച്ച യുവാവ് തുടങ്ങിയവര്‍ക്ക് എവിടെ നിന്നാണ് രോഗം ലഭിച്ചതെന്നോ ഇവരുടെ സഞ്ചാരവഴികളോ കണ്ടെത്തിയിട്ടില്ല. കാസര്‍കോട്ട് കഴിഞ്ഞ ദിവസം ചക്കവീണ് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയ ആള്‍ക്കുവരെ രോഗം സ്ഥിരീകരിച്ചു. അയാള്‍ക്ക് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതും അജ്ഞാതം. എന്നിട്ടും പരിശോധനകളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

ഇതര സംസ്ഥാനങ്ങളിലെല്ലാം എല്ലാവരുടെയും പരിശോധനയും റാന്‍ഡം ടെസ്റ്റുകളും വ്യാപകമാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോഴും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ പോലും പരിശോധനകള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമാണ്. അതില്‍ പലര്‍ക്കും രോഗം സ്ഥിരീകരിച്ചു. മാത്രമല്ല രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനും പ്രത്യേക രോഗലക്ഷണങ്ങളില്ലായിരുന്നു. ആയാള്‍ ആശുപത്രിയിലെത്തിച്ച രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ സ്വയം ക്വാറന്റൈനിലേക്ക് മാറി. സംശയം തോന്നി ആരോഗ്യ വിഭാഗത്തെ അറിയിച്ച് സ്രവം പരിശോധിക്കുകയായിരുന്നു. പത്തനംതിട്ടയിലെ പെണ്‍കുട്ടിക്കും പ്രത്യേക രോഗലക്ഷണങ്ങളില്ലായിരുന്നു.  

ആയിരത്തിനടുത്ത് രോഗികള്‍ സംസ്ഥാനത്തുണ്ടായിട്ടും ഇതുവരെ 65,303 സാമ്പിള്‍ പരിശോധനകള്‍ മാത്രമാണ് നടത്തിയത്. ഒരാളില്‍ നിന്ന് മൂന്ന് സാമ്പിളുകള്‍ വരെ ശേഖരിക്കും. മാത്രമല്ല പരിശോധനാഫലം പുറത്തുവരുന്നതും വൈകിയാണ്. ഇപ്പോള്‍ ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായെത്തുന്നവര്‍ക്ക് രോഗികളുമായി ബന്ധമില്ലെങ്കിലോ യാത്രാ ചരിത്രമില്ലെങ്കിലോ മറ്റ് ഗുരുതര രോഗമില്ലെങ്കിലോ പാരസെറ്റോമോളും അസത്രോമൈസിനും നല്‍കി വീട്ടില്‍  വിടുകയാണ്.  

Tags: കേരള സര്‍ക്കാര്‍covidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.