കോഴിക്കോട്: നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളെ കുത്തിനിറച്ച് ഓടിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്- പെരുമണ്ണ റൂട്ടിലോടുന്ന കെഎല്‍ 11 എ സി 4777-ാം നമ്പര്‍ സ്വകാര്യ ബസാണ് മെഡിക്കല്‍ കോളേജ് എസ്ഐ ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കണ്ടക്ടര്‍ പൂവാട്ടുപറമ്പ് സ്വദേശി ശ്രീലേഷ്, ഡ്രൈവര്‍ ഐക്കരപ്പടി സ്വദേശി അബ്ദുല്‍ സലീം എന്നിവ ര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകിട്ട് 5. 45 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ചാണ് ബസ് കസ്റ്റഡി യിലെടുത്തത്. 18 പേര് യാത്ര ചെയ്യേണ്ട ബസ്സില്‍ 51 പേരായിരുന്നു ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: