Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കോവിഡ് വെല്ലുവിളികളെ നേരിടാന്‍ ഉന്നത വിദ്യാഭ്യാസരംഗം പരിവര്‍ത്തന സജ്ജമാവണം

പാഠ്യവും പഠനവും ഗവേഷണവുമെല്ലാം ക്യാമ്പസുകളുടെയും ക്ലാസ്സ്മുറികളുടെയും അയഥാര്‍ത്ഥ ലോകത്തും നിര്‍ലോഭം സാധ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്നതാണ് അദ്ധ്യാപകരുടെ ഇപ്പോഴത്തെ വെല്ലുവിളിയും കടമയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2020, 12:24 pm IST
in Education

കെ ടി ജലീല്‍  

(ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി)

ഉന്നത വിദ്യാഭ്യാസ രംഗത്ത് കോവിഡ് വ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ അര്‍ഥപൂര്‍ണവും വിവേചനപൂര്‍ണവുമായ ഉപയോഗങ്ങളിലൂടെ അതിജീവിക്കുവാന്‍ യൂണിവേഴ്‌സിറ്റി സംവിധാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.

ഇതിനായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും കൂട്ടായ്‌മ ഉയര്‍ന്നുവരണം.  പാഠ്യവും പഠനവും ഗവേഷണവുമെല്ലാം ക്യാമ്പസുകളുടെയും ക്ലാസ്സ്മുറികളുടെയും അയഥാര്‍ത്ഥ ലോകത്തും നിര്‍ലോഭം സാധ്യമാക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുക എന്നതാണ് അദ്ധ്യാപകരുടെ ഇപ്പോഴത്തെ വെല്ലുവിളിയും കടമയും.

ലോകരാജ്യങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികള്‍ അവരുടെ വിദ്യാര്‍ത്ഥികളുടെ പാഠ്യബോധന പ്രക്രിയകളെ ഈ കാലയളവിലേക്ക് ഇത്തരത്തില്‍ പുനക്രമീകരിച്ചു കഴിഞ്ഞു. ഈ കോവിഡ് കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ അക്കാഡമിക് ഭാവിയും  സംരക്ഷിക്കപ്പെടണം. ഇതിനായി യൂണിവേഴ്‌സിറ്റികളുടെ അക്കാഡമിക് കലണ്ടറുകളും പാഠ്യ ബോധന പ്രക്രിയകളും മൂല്യനിര്‍ണയ സംവിധാനങ്ങളും ചലനാത്മകമായി  പുനഃക്രമീകരിക്കണം. ഒന്നാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസ്സുവരെ ഇത്തരമൊരു മാറ്റത്തിന് സജ്ജരായിക്കഴിഞ്ഞു. സ്‌കൂളുകള്‍ക്ക് അതിന് കഴിയുമെങ്കില്‍ എന്ത്‌കൊണ്ട് കോളേജുകളിലും പോളിടെക്‌നിക്കുകളിലും അതായിക്കൂട? മതപാഠശാലകള്‍ വരെ അദ്ധ്യാപനം ഓണ്‍ലൈനിലേക്ക് മാറ്റുന്നുവെന്ന വാര്‍ത്ത ശ്രദ്ധേയമാണ്. പഠനം  ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങളും അവസരങ്ങളും നഷ്ടപ്പെടും. ഇക്കാര്യത്തില്‍ ഐ.ഐ.ടി. പോലെയുള്ള രാജ്യത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നവീന  പഠന  മാതൃകകളേയും  സാങ്കേതിക സംവിധാനങ്ങളെയും സ്വാംശീകരിക്കുവാനും നടപ്പിലാക്കുവാനും  നമ്മുടെ യൂണിവേഴ്‌സിറ്റികള്‍ക്കും അദ്ധ്യാപകര്‍ക്കും കഴിയേണ്ടതുണ്ട്.  

ലോക്ക് ഡൗണ്‍ കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുവാനും അദ്ധ്യാപകരെ ഇതിനായി പരിശീലിപ്പിക്കാനും ഗവണ്മെന്റ് നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ അദ്ധ്യാപക സംഘടനകള്‍ തന്നെ മുന്നോട്ടു വന്നത് ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു.  അദ്ധ്യാപകരുടെ ഈ സാമൂഹ്യപ്രതിബദ്ധതയെ മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിട്ടുണ്ട്.

സ്‌കൂളുകളിലും കോളേജുകളിലും അധ്യയന ദിനങ്ങള്‍ നഷ്ടമാകാത്ത തരത്തില്‍ ജൂണ്‍ ഒന്ന് മുതല്‍തന്നെ ക്ലാസുകള്‍ ആരംഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. രാവിലെ 8.30 ന് തുടങ്ങി ഉച്ചക്ക് 1.30 ന് അവസാനിക്കത്തക്ക രീതിയിലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സജ്ജീകരിക്കേണ്ടത്. ഉച്ചക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള മൂക്ക് കോഴ്‌സുകള്‍ക്ക് ചേരാനും ഈ സമയക്രമം സഹായകമാകും. അദ്ധ്യാപകര്‍ക്കാകട്ടെ നവീനമായ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാനും ഗവേഷണ സംബന്ധമായ കാര്യങ്ങളില്‍ മുഴുകാനും അവസരം ലഭിക്കും. കലാലയങ്ങളില്‍ പാഠ്യപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുന്നതുവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുവാനുള്ള സംവിധാനങ്ങള്‍ കോളേജുകള്‍ മുന്‍കയ്യെടുത്ത് ഏര്‍പ്പെടുത്തണം. ഇത് ഗൗരവത്തോടെയും കൃത്യതയോടെയും വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്തി നടത്തുവാനുള്ള ചില നിര്‍ദേശങ്ങളും യൂണിവേഴ്‌സിറ്റികളുടെ പരിഗണനയ്‌ക്കായി സമര്‍പ്പിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റികളുടെ  നിര്‍ദേശാനുസരണം ഓരോ കോളേജുകളിലെയും പ്രിന്‍സിപ്പല്‍മാരും അദ്ധ്യാപകരും വിദ്യാര്‍ത്ഥിപ്രതിനിധികളും കൂട്ടായി ആലോചിച്ച് അടിസ്ഥാന നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്താതെ ഓണ്‍ലൈന്‍ ബോധനരീതി പ്രായോഗികമാക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനകളുടെ  പൂര്‍ണപിന്തുണ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ജൂണ്‍ ഒന്നു മുതല്‍ കോളജുകളിലെ പ്രവൃത്തി പുനരാരംഭിക്കണം എന്നതുകൊണ്ട് വിദ്യാര്‍ത്ഥികളുടെ അദ്ധ്യയനം നൂതന മാര്‍ഗങ്ങളിലൂടെ കൃത്യമായി ഉറപ്പുവരുത്തണം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതത്തിലെ വിലപ്പെട്ട സമയവും അദ്ധ്യയന വര്‍ഷവും അവസരങ്ങളും പാഴായി പോകരുത്. ഓണ്‍ലൈന്‍ സംവിധാനമൊരുക്കാന്‍ ഏതൊക്കെ സോഫ്ട് വെയറുകള്‍ ഉപയോഗിക്കാം എന്നത് കുട്ടികളുടെ എണ്ണവും പാഠ്യ വിഷയവും അനുസരിച്ച് അദ്ധ്യാപകര്‍ക്ക് തീരുമാനിക്കാം. സൂം, ഗൂഗിള്‍ ക്ലാസ്സ്‌റൂം, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് എഡ്യൂക്കേഷന്‍, വെബിക്‌സ് തുടങ്ങിയ വിവിധ വീഡിയോ കോണ്‍ഫറന്‍സിങ് സങ്കേതങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ഈ രംഗത്ത് പുതിയ സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുവാനും അദ്ധ്യാപകര്‍ക്ക് കഴിയും. അസാപ്പിന്റെയും, ഐ.സി.ടി അക്കാദമിയുടെയും സാങ്കേതിക സംവിധാനങ്ങള്‍ പാഠ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും സൗജന്യമായിത്തന്നെ ഉപയോഗപ്പെടുത്താം.

കെ ടി ജലീല്‍  

ഏതെങ്കിലും കോളേജുകളുടെ സമീപത്ത് താമസിക്കുന്ന അദ്ധ്യാപകര്‍ പ്രസ്തുത കോളേജുകളിലെത്തിയും അല്ലാത്തവര്‍ അവരവരുടെ വീടുകളിലിരുന്നും ക്‌ളാസുകള്‍ എടുക്കുന്ന രീതിയാണ് ഈ കോവിഡ് കാലത്ത് നാം സ്വീകരിക്കേണ്ടത്. ഈ ക്ലാസുകള്‍ റെക്കോഡു ചെയ്ത് ലഭ്യമാക്കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും കേള്‍ക്കാനും സാധിക്കും. എടുത്ത ക്‌ളാസുകളുടെ വിവരങ്ങള്‍ വകുപ്പുതലവനെ ദിവസേനയോ ആഴ്ചാവസാനമോ അറിയിക്കുന്ന രീതിയാണ് വിദേശ സര്‍വകലാശാലകള്‍ സ്വീകരിച്ചിരിക്കുന്നത്. ക്ലാസ് റൂം പഠനത്തിനു ബദലായി അല്ല ഓണ്‍ലൈന്‍ പഠനം നമ്മള്‍ നടപ്പിലാക്കുന്നത്. കോവിഡ് കാല പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കലാലയങ്ങളിലൂടെയുള്ള നേരിട്ടുള്ള ക്‌ളാസ് റൂം അദ്ധ്യയനം നാം ഇതുവരെ നടപ്പാക്കിയ കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പിറകോട്ടടിക്കുന്നതിനു തുല്യമാവും. അമ്പതിലേറെ വിദ്യാര്‍ഥികളുള്ള ക്‌ളാസ് റൂമുകളില്‍ സാമൂഹിക അകലം പാലിച്ച് ക്‌ളാസ് എടുക്കാനോ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച് പഠിപ്പിക്കാനോ നിലവിലെ സാഹചര്യത്തില്‍ സാദ്ധ്യമല്ല. അതിനാല്‍ തന്നെ അധിക പഠനത്തിനു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന നിലപാട് താല്‍ക്കാലികമായി നാം മാറ്റിവച്ചേ മതിയാവൂ. വിഖ്യാത സര്‍വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും ഗ്‌ളാസ്‌ഗോ യൂണിവേഴ്‌സിറ്റിയും സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയുമൊക്കെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോളജുകളില്‍ വരാതെ തന്നെ സമയബന്ധിതമായി ക്‌ളാസുകളും പരീക്ഷകളും മൂല്യനിര്‍ണയങ്ങളും ഓണ്‍ലൈനില്‍ നടത്തി അദ്ധ്യയനം സുഗമമായി നടക്കുന്ന രീതിയിലേക്ക് താല്‍ക്കാലികമായി മാറിക്കഴിഞ്ഞു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന കാലയളവിലേക്കാണ് താല്‍ക്കാലികമായ ഈ ബദല്‍ എന്നാണ് അവര്‍ സൂചിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ പക്ഷെ ഈ സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇവയെ കുറിച്ചെല്ലാം ഘട്ടംഘട്ടമായി അവലോകനങ്ങള്‍ നടത്തി നമുക്കും അവരെപ്പോലെ സാധാരണ രീതിയിലേക്ക് മാറാം എന്നാണ് സര്‍ക്കാരിന്റെയും കണക്കു കൂട്ടല്‍. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു മാത്രമേ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാവൂ എന്ന ചിന്ത വിചിത്രമാണ്. എല്ലാം പൂര്‍ത്തിയാക്കി കുറ്റമറ്റ രീതിയില്‍ ഒരു പരിഷ്‌കാരം നടപ്പിലാക്കാമെന്നുവെച്ചാല്‍ ഒരിക്കലും നമുക്ക് ഒരു പുതിയ ആശയവും പ്രയോഗവല്‍കരിക്കാന്‍ കഴിയാത്ത സ്ഥിതിയാകും ഉണ്ടാവുക.

കേരളത്തിലെ പല ജില്ലകളിലും കോവിഡ് വ്യാപനതോതിനൊപ്പം ഹോട്ട് സ്‌പോട്ടുകള്‍ മാറുന്ന അവസ്ഥ നാം കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ സാമൂഹ്യ സുരക്ഷയ്‌ക്ക് ക്‌ളാസ് റൂം പഠനത്തേക്കാള്‍ ഓണ്‍ലൈന്‍ പഠനമാവും അഭികാമ്യമാവുക. ഒരു ജില്ലയിലെ താമസക്കാരനായ അധ്യാപകന് തന്റെ കലാലയം സ്ഥിതിചെയ്യുന്ന മറ്റൊരു ജില്ലയിലേക്ക് യാത്രചെയ്ത് ഓണ്‍ലൈന്‍ ക്ലാസ് എടുക്കേണ്ട ആവശ്യമില്ല. പകരം അദ്ധ്യാപകര്‍ക്ക് അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടോ തൊട്ടടുത്ത കോളേജുകളിലെത്തിയോ ക്ലാസ്സെടുക്കാനും വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും നിഷ്പ്രയാസം സാധിക്കും.  ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ വത്യാസങ്ങളില്ലാതെ കോളേജുകളിലെ സാങ്കേതിക സൗകര്യങ്ങള്‍   ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനുള്ള സംവിധാനങ്ങള്‍ യൂണിവേഴ്‌സിറ്റികള്‍ ഒരുക്കണം. ക്ലാസുകള്‍ തുടങ്ങുന്ന ജൂണ്‍ മാസത്തില്‍ തന്നെയാണ് അടുത്ത മഴക്കാലവും തുടങ്ങുന്നത് എന്നതിനാല്‍ കേന്ദ്രീക!ൃതമായി ഒരു സ്ഥലത്ത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എത്തുന്നതില്‍ ഈ കോവിഡ് കാലത്ത് പല അപകടങ്ങളുമുണ്ട്.

എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരിശീലനത്തിന് വര്‍ച്വല്‍ ലാബുകളും സിമുലേഷന്‍ ലാബുകളും വിട്ടുനല്‍കാന്‍ ഐ.ഐ.ടി. കള്‍ ഉള്‍പ്പെടെ തയ്യാറായിരിക്കയാണ്. അങ്ങനെ ചെയ്യാന്‍ കഴിയാത്ത വിഷയങ്ങളില്‍ ലാബുകളുടെ വീഡിയോ ഡമോണ്‍സ്‌ട്രേഷന്‍ വഴി താല്‍ക്കാലികമായി കുട്ടികളെ പ്രാക്ടിക്കലുകളും പഠിപ്പിക്കാം. നേരിട്ടു ചെയ്തുള്ള പരിചയത്തിന്റെ അഭാവം താല്‍ക്കാലികമായി ഉണ്ടാവുമെങ്കിലും കോവിഡ് കാലയളവിനുശേഷം ആ നൈപുണ്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാന്‍ പുതിയ രീതി സഹായകമാകും.  

ഓരോ കോളേജുകളിലെയും നൂറിലേറെ വരുന്ന അദ്ധ്യാപകര്‍ കമ്പ്യൂട്ടര്‍ ലാബുകളിലെത്തി ഓണ്‍ലൈന്‍ ക്‌ളാസെടുക്കുന്നത് പ്രായോഗികമാവില്ല. വൈദ്യുതി നിലയ്‌ക്കുകയോ ഇന്റര്‍നെറ്റ് ബന്ധം തകരാറിലാവുകയോ ചെയ്താല്‍ ഒറ്റയടിക്ക് എല്ലാ ക്‌ളാസുകളും മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടാവുക. എന്നാല്‍ അധ്യാപകര്‍ അവരവരുടെ വീടുകളില്‍ ഇരുന്നുതന്നെ കഌസെടുക്കുകയും വിദ്യാര്‍ഥികള്‍ അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് അതില്‍ പങ്കെടുക്കുകയും ചെയ്യുമ്പോള്‍ ഒറ്റപ്പെട്ട തടസ്സങ്ങളേ വരൂ. അങ്ങിനെ വന്നാല്‍ തന്നെ അതിന്റെ വ്യാപ്തി കുറവായിരിക്കും. അതേസമയം പരിഹാരമാര്‍ഗ്ഗങ്ങള്‍ എളുപ്പമാവുകയും ചെയ്യും. വിഭവങ്ങളുടെ സൂക്ഷ്മമായ ഉപയോഗം എന്നത് പാഠ്യവിഷയം മാത്രമല്ല എന്ന് നമുക്ക് തെളിയിക്കാനുമാവും.

വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്‌ളാസുകളില്‍ കൃത്യതയോടെ പങ്കെടുക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍നിലയും ശേഖരിക്കേണ്ടതുണ്ട്. സ്വന്തം വീടുകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുവാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത കോളജുകളിലോ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ലൈബ്രറികളിലോ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി സൗകര്യം ഒരുക്കാവുന്നതേയുള്ളൂ. ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയുള്ള   ലാപ്‌ടോപ്പുകളോ സ്മാര്‍ട്ട് ഫോണുകളോ താല്‍ക്കാലികമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന കാര്യവും നമുക്ക് ചിന്തിക്കാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ ടഇ/ടഠ വിദ്യാര്‍ത്ഥികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതികള്‍ വെച്ച് ഇതിനകം തന്നെ ലാപ്‌ടോപ്പുകള്‍ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ സ്വന്തമായോ വീട്ടിലോ കമ്പ്യൂട്ടറുകളില്ലാത്ത   പാവപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് പ്രസ്തുത സൗകര്യം ഒരുക്കാന്‍ ശ്രദ്ധിക്കണം.

പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠനപ്രക്രിയ സുഗമമാവാന്‍ ഏതു സാങ്കേതിക വിദ്യയും ഉപയോഗിക്കാന്‍ അദ്ധ്യാപകന് സ്വാതന്ത്ര്യമുണ്ട്. താല്‍ക്കാലികമായി നാം കൂടുമാറുന്ന ഓണ്‍ലൈന്‍ സംവിധാനത്തെ അത്തരമൊരു സ്വാതന്ത്ര്യമായി അദ്ധ്യാപകര്‍ കണക്കാക്കണം.  പല തരത്തിലുള്ള പരീക്ഷകള്‍ നടത്താനും വിദ്യാര്‍ത്ഥികള്‍ ഓരോ ക്‌ളാസുകള്‍ വഴി ആര്‍ജിക്കുന്ന ശേഷികളും നൈപുണ്യങ്ങളും ഏതൊക്കെയാണെന്ന് വിവേചിച്ചറിയാനുതകുന്ന മൂല്യനിര്‍ണയ രീതികളും ഓണ്‍ലൈനില്‍ ഉണ്ട്. വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില അറിയാനും ക്ലാസുകള്‍ക്കിടയ്‌ക്ക് വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കാനും അവരുമായി സംവേദിക്കാനും ഉള്ള സംവിധാനങ്ങളും നിലവിലുണ്ട്.

കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തെ വീട്ടിലിരിക്കുന്ന സെയില്‍സ്മാന്‍ ദുബായിയിലെ കമ്പനിക്കുവേണ്ടി മാര്‍ക്കറ്റിങ് ജോലികള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന കാലമാണിത്. നമ്മള്‍ പഠിപ്പിച്ചുവിട്ട ഭൂരിഭാഗം ടെക്കികളും വീട്ടിലിരുന്നാണ് മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കു വേണ്ടി ഇപ്പോള്‍ ജോലി ചെയ്യുന്നത്. അങ്ങിനെയെങ്കില്‍ കണ്ണൂരിലെ വീട്ടിലിരിക്കുന്ന ഇടുക്കി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിക്ക് കോട്ടയത്തെ വീട്ടിലിരുന്ന് അദ്ധ്യാപകന് ക്‌ളാസെടുക്കുവാനും പ്രയാസലേശമന്യേ സാദ്ധ്യമാകും. ഇരുവരും ഇടുക്കിയില്‍ തന്നെ എത്തി ക്‌ളാസുകളില്‍ പങ്കാളികളാവുന്ന നിലവിലെ രീതിയാണ് താല്‍ക്കാലികമായി ഓണ്‍ലൈന്‍ സംവിധാനം മാറ്റിവരക്കുന്നത്. ഒരര്‍ത്ഥത്തില്‍ ഇത് നിവ!ൃത്തിയില്ലായ്‌മയില്‍ നിന്ന് ഉരുത്തിരിയുന്ന താല്‍ക്കാലിക സംവിധാനം മാത്രമാണ്. അതുകൊണ്ടുതന്നെ കോവിഡ് കാലം കഴിയുന്നതുവരെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഇതിന് തയ്യാറായേ പറ്റൂ.  

ആദ്യദിനങ്ങളില്‍ അല്പം ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ ഈ പരിമിതികളെ അതിജീവിക്കാന്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ സമയബന്ധിതമായി ഇടപെടണം. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും നമ്മുടെ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മുന്നിലുണ്ടായിരുന്നുവെന്നത് ഈ കോവിഡ് കാലത്തെ സഹവര്‍ത്തിത്തത്തിലൂടെയും നമുക്ക് ബോദ്ധ്യപ്പെടുത്താനാകും.

ആരോഗ്യരംഗത്തു മാത്രമല്ല ഉന്നത വിദ്യാഭ്യാസരംഗത്തും വേണം ഒരു ബ്രേക്ക് ദി ചെയിന്‍. പരമ്പരാഗത പാഠ്യ പഠന മൂല്യനിര്‍ണ്ണയ സംവിധാനങ്ങളുടെ ഒരു സൂക്ഷ്മനിരീക്ഷണവും അവലോകനവും പുനര്‍വായനയും പൊളിച്ചെഴുത്തും ഈ കോവിഡ് കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. മറ്റാരേക്കാളും ഈ പുതു സ്പന്ദനങ്ങളെ തിരിച്ചറിയുവാന്‍ കഴിയേണ്ടത് ഞാനുള്‍പ്പെടെയുള്ള അദ്ധ്യാപക സമൂഹത്തിനാണ്. ഒരര്‍ത്ഥത്തില്‍ കോവിഡ് കാലം അടച്ചിടുന്ന കലാലയ വാതിലുകളെ ജ്ഞാന ഭൂമികയുടെ ഭാവിയിലേക്കും പുതിയ ആകാശങ്ങളിലേക്കും ആര്‍ജവത്തോടെ തുറന്നുവെക്കുകയാണ് അദ്ധ്യാപക സമൂഹം ചെയ്യേണ്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Environment

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പുതിയ വാര്‍ത്തകള്‍

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.