Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പകല്‍വെളിച്ചത്തിലെ ദേവസ്വം കൊള്ള

ദേവന് സമര്‍പ്പിക്കുന്ന സാധനങ്ങള്‍ക്ക് വിപണി മൂല്യം മാത്രമല്ല ഉള്ളത്. അവയുടെ കാലപ്പഴക്കവും, മൂല്യവും നിശ്ചയിക്കാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളുടെ പഴക്കവും, ഇപ്പോള്‍ ലഭ്യമല്ലാത്ത പുരാവസ്തു രേഖകളും അടങ്ങിയ പഴയ ലോഹപാത്രങ്ങള്‍, വിളക്കുകള്‍, ഇതരലോഹവസ്തുക്കള്‍ എന്നിവ തങ്ങളുടെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക് ആക്രിസാധനങ്ങളുടെ വിലയ്‌ക്ക് വിറ്റുതുലക്കാന്‍ അനുവദിക്കണമോ എന്ന ചോദ്യത്തിനാണ് ഹിന്ദു സംഘടനകള്‍ ഉത്തരം തേടുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 27, 2020, 05:18 am IST
in Main Article

കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ശനവിലക്കുകളാല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ദേവീദേവ വിഗ്രഹങ്ങള്‍ക്ക് ചാര്‍ത്താനുള്ള മാലയും, ദീപം തെളിയിക്കാനുള്ള എണ്ണയും, നിത്യനിദാനത്തിനുള്ള നേദ്യം കഴിക്കാന്‍ പോലും  വകയില്ലാത്തവരായി സ്വകാര്യക്ഷേത്രങ്ങളും, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വരുമാനമില്ലാത്ത ക്ഷേത്രങ്ങളും മാറി. ഭക്തജനങ്ങളുടെ സംഭാവനയും, വഴിപാടുകളും, കാണിക്കയും കൊണ്ടാണ് പല ക്ഷേത്രങ്ങളും നിലനിന്നിരുന്നത്. ക്ഷേത്രം മേല്‍ശാന്തി, കഴകം, കീഴ്ശാന്തിക്കാര്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് ഉപജീവനത്തിനുള്ള ശമ്പളം നല്‍കാനും, ദേവസ്വം ക്ഷേത്രങ്ങളിലെ പെന്‍ഷന്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും കഴിയുന്നില്ല എന്ന് ദേവസ്വം ബോര്‍ഡും വ്യക്തമാക്കിയിരിക്കുന്നു. ഇതിലും ദയനീയമാണ് സ്വകാര്യക്ഷേത്രങ്ങളുടെ സ്ഥിതി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഉചിതമായ വഴികള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നില്ല. വിവിധമാര്‍ഗ്ഗങ്ങളിലൂടെ ദേവസ്വം ബോര്‍ഡിന് ലഭിക്കേണ്ട ഫണ്ടുകള്‍  വാങ്ങിയെടുക്കുന്നതിലും ഗുരുതര വീഴ്ച വരുത്തി.  

പ്രളയസഹായമായി 100 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ 30 കോടി രൂപമാത്രമാണ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ബാക്കി 70 കോടി രൂപ ആവശ്യപ്പെട്ട് ദേവസ്വം കത്ത് നല്‍കിയെങ്കിലും ഇന്നേവരെ അനുവദിച്ചിട്ടില്ല. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ ആദായം ലഭിക്കുന്ന ദേവസ്വം ഭൂമികള്‍ കയ്യേറ്റക്കാരുടെ കൈകളിലാണ്. 20,000 ഏക്കറില്‍ അധികം ഭൂമി, ദേവസ്വത്തിന് തിരുവിതാംകൂറില്‍ മാത്രം അന്യാധീനപ്പെട്ടു. 1811 ല്‍ കേണല്‍ മണ്‍റോയും, ഭൂപരിഷ്‌കരണ നടപടികളിലൂടെ കേരള സര്‍ക്കാരും ഏറ്റെടുത്ത ദേവസ്വം ഭൂമികളിലെ ആദായത്തിന്റെ പലിശയിനത്തില്‍ നഷ്ടപരിഹാരമായി നല്‍കേണ്ട വര്‍ഷാശനമായി (ആന്വിറ്റി) സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ തുകയാണ്. 20 ലക്ഷം രൂപ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും, 80 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നല്‍കിവരുന്നുണ്ട്. രൂപയുടെ മൂല്യത്തിന്റേയും ആദായങ്ങളുടെ വിലവര്‍ദ്ധനവിന്റെയും അടിസ്ഥാനത്തില്‍ 100 ഇരട്ടി വര്‍ദ്ധനവ് ആന്വിറ്റിയില്‍ വരുത്തേണ്ടതാണ്. ദേവസ്വം ഭരണാധികാരികള്‍ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നിരവധി ഉത്തരവുകളാണ് ഇറക്കിയിട്ടുള്ളത്. അതില്‍ ഒന്ന് ദേവസ്വത്തിന്റെ വിവിധ തസ്തികകളില്‍ നിയമനം നടത്തുക എന്നതാണ്. വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നത് ദേവസ്വത്തിന് അധിക ബാധ്യത വരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ദേവസ്വം ബോര്‍ഡ് മുന്‍പ് പ്രഖ്യാപിച്ച ദേവാരണ്യം പദ്ധതിയിലൂടെ വൃക്ഷങ്ങളും തെങ്ങുകളും ദേവസ്വം ഭൂമികളില്‍ നട്ടുപിടിപ്പിച്ചിരുന്നു. ഈ കൃഷികള്‍ പരിപാലിക്കാനും, സംരക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും ആളില്ലാതെ നാശോന്മുഖമായിരിക്കുമ്പോഴാണ് കോവിഡ് പശ്ചാത്തലത്തില്‍ ദേവഹരിതം എന്ന പേരില്‍ പുതിയകൃഷിയുമായി ദേവസ്വം രംഗത്ത് വരുന്നത്. അതിനായി ദേവസ്വം ഭൂമി  പാട്ടത്തിന് നല്‍കും. സംഘടനകള്‍, കുടുംബശ്രീകള്‍ എന്നിവരെയെല്ലാം പരിഗണിക്കുമ്പോള്‍ ഭക്തജനകൂട്ടായ്‌മകള്‍, ക്ഷേത്ര ഉപദേശകസമിതികള്‍ എന്നിവരെ പരിഗണിക്കുന്നതിന് തീരുമാനമായിട്ടില്ല. വിവിധ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും കുടുംബശ്രീകള്‍ക്കുമെല്ലാം പാട്ടത്തിന് നല്‍കുന്നതിലൂടെ ഭൂമി അന്യാധീനപ്പെടാനുള്ള സാഹചര്യം കൂടുതലാണ്. ദേവസ്വം ഭൂമിയില്‍ ക്ഷേത്രാവശ്യത്തിനുള്ള പുഷ്പങ്ങള്‍, ഔഷധസസ്യങ്ങള്‍, ജന്മനക്ഷത്രമരങ്ങള്‍ എന്നിവ നട്ടുപിടിപ്പിക്കാന്‍ തീരുമാനം ഇല്ല. ഇവിടെ കൃഷിയിറക്കാനുള്ള അവകാശം കരാര്‍ വ്യവസ്ഥയില്‍ നല്‍കേണ്ടത് വിശ്വാസികള്‍ക്കും, ക്ഷേത്രങ്ങളോട് കൂറ് പുലര്‍ത്തുന്നവര്‍ക്കുമാണ്.

ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന ഓട്ടുപാത്രങ്ങള്‍, നിലവിളക്കുകള്‍, മറ്റ് സാധനങ്ങള്‍ എന്നിവ ലേലം ചെയ്യുവാനാണ് മറ്റൊരു തീരുമാനം. ദേവസ്വം ഉത്തരവില്‍ തന്നെ ദേവസ്വം വഴിപാടായി ലഭിക്കുന്ന സാധനങ്ങള്‍ ലിസ്റ്റ് ചെയ്ത് കണക്കില്‍ കൊള്ളിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ട് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ടണ്‍ കണക്കിന് ഓട്ടുപാത്രങ്ങളും, നിലവിളക്കുകളും മറ്റ് പാത്രങ്ങളുമെല്ലാം ദേവസ്വം സ്റ്റോറില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതെല്ലാം ഉപയോഗശൂന്യവസ്തുക്കളല്ല. ലോഹനിര്‍മ്മിതമാണ് എന്നതിനാല്‍ ക്ലാവുപിടിച്ച് കറുത്ത് കിടക്കുന്നു എന്ന് മാത്രമേയുള്ളു. ഇതില്‍ അമൂല്യവും, പൗരാണികവുമായ പല വസ്തുക്കളും ഉണ്ട്. ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സാധന സാമഗ്രികള്‍ വിറ്റഴിക്കുന്നതിന് ഭക്തരുടെ അനുമതിയും തേടണം.  ദേവന് സമര്‍പ്പിക്കുന്ന സാധനങ്ങള്‍ക്ക് വിപണി മൂല്യം മാത്രമല്ല ഉള്ളത്. അവയുടെ കാലപ്പഴക്കവും, മൂല്യവും നിശ്ചയിക്കാന്‍ സാധ്യമല്ല. നൂറ്റാണ്ടുകളുടെ പഴക്കവും, ഇപ്പോള്‍ ലഭ്യമല്ലാത്ത പുരാവസ്തു രേഖകളും അടങ്ങിയ  പഴയ ലോഹപ്പാത്രങ്ങള്‍, വിളക്കുകള്‍, ഇതരലോഹവസ്തുക്കള്‍ എന്നിവ തങ്ങളുടെ ഇഷ്ടക്കാരായ കരാറുകാര്‍ക്ക് ആക്രിസാധനങ്ങളുടെ വിലയ്‌ക്ക് വിറ്റുതുലക്കാന്‍ അനുവദിക്കണമോ എന്ന ചോദ്യത്തിനാണ് ഹിന്ദു സംഘടനകള്‍ ഉത്തരം തേടുന്നത്. ക്ഷേത്രസ്വത്തും, ക്ഷേത്രവസ്തുക്കളും വിറ്റു മുടിക്കാന്‍ തീരുമാനമെടുത്തവര്‍ ഭക്തജനങ്ങളെ ക്ഷേത്രസങ്കേതങ്ങളില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ചില തീരുമാനങ്ങളും എടുത്തുകഴിഞ്ഞു. ക്ഷേത്രങ്ങളില്‍ ഭക്തജന പങ്കാളിത്തത്തോടെ നടത്തുന്ന നവാഹം, സപ്താഹം ഇനിമേലില്‍ ദേവസ്വം ക്ഷേത്രങ്ങളില്‍ നടത്തേണ്ടതില്ല എന്നതാണ് പുതിയ തീരുമാനം. ദേവസ്വങ്ങള്‍ക്ക് വരുമാനമില്ലെന്നും, വലിയതുക ചിലവ് വരും എന്നൊക്കെയാണ് പുതിയ കണ്ടെത്തല്‍.  ക്ഷേത്രാഭിവൃദ്ധിയും, ക്ഷേത്രങ്ങളുടെ ഭൗതികാവൃദ്ധിയും ഉണ്ടായത് ഇത്തരം ചടങ്ങുകളിലൂടെയാണ്.  ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക കേന്ദ്രം എന്നതിലുപരിയായി സാമൂഹ്യകേന്ദ്രവും, സേവന കേന്ദ്രവും എന്ന നിലയിലേക്ക് ഉയര്‍ന്നു. ഭക്തജന കൂട്ടായ്‌മകള്‍ ശക്തിപ്പെട്ടു. ക്ഷേത്രസംസ്കാരവും, കുടുംബ സംസ്‌കാരവും ജീവിതത്തില്‍ പകര്‍ത്തിയ ഭക്തജനസമൂഹത്തില്‍ വലിയ മാറ്റങ്ങളാണ് ഇതിലൂടെ സംഭവിച്ചത്. നറുക്കില നേദ്യം കഴിക്കാന്‍പോലും കഴിവില്ലാത്ത ക്ഷേത്രങ്ങള്‍ മഹാക്ഷേത്രങ്ങളായി മാറുന്ന കാഴ്ചകള്‍ കേരളീയസമൂഹം കണ്ടു. ജീര്‍ണ്ണതയില്‍ നിന്ന് ക്ഷേത്രസങ്കേതങ്ങള്‍ സ്വയംപര്യാപ്തതയിലേക്ക് വളര്‍ന്നതും ഈ കൂട്ടായ്‌മകളിലൂടെയാണ്.  

ഈ സാഹചര്യത്തില്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടത് അനിവാര്യമാണ്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധം ഉയര്‍ത്തിയേ മതിയാകൂ. ഇന്ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരപരിധിയിലുള്ള അസി.കമ്മീഷണര്‍ ഓഫീസുകള്‍ക്ക് മുന്‍പിലും ഭക്തജന ധര്‍ണ നടത്തും. ഭക്തജനങ്ങളെ കോവിഡ് കാലഘട്ടത്തില്‍ പ്രതിഷേധവുമായി തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്തം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രവിരുദ്ധരായ ഭരണാധികാരികള്‍ക്കാണുള്ളത്. ഭക്തജനങ്ങളുടെ കടമയാണ് നിയമത്തില്‍ മൈനറായ ഈശ്വരന്റെ സ്വത്ത് സംരക്ഷിക്കുക എന്നത്. ആ കടമയാണ് ഹിന്ദുഐക്യവേദി നിര്‍വ്വഹിക്കുന്നതും.

ഇ.എസ്. ബിജു

സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദു ഐക്യവേദി

9947444728

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

പുതിയ വാര്‍ത്തകള്‍

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.