സംസ്‌കൃതശാസ്ത്ര-സാഹിത്യ ശാഖയിലെ ചില ന്യായങ്ങളാണ് തുടര്‍ന്നുള്ള ഏതാനും പാഠങ്ങള്‍
കൂപമണ്ഡൂകന്യായഃ
കര്‍ഷകഃ -(ആത്മഗതം) കൃഷികര്‍മ്മണേ യഥേഷ്ടം ജലം നാസ്തി. നൂതനം ഏകം കൂപം സജ്ജികരിഷ്യാമി.
(കൃഷിക്ക് വേണ്ടത്ര വെള്ളമില്ലല്ലോ. പുതിയൊരു കിണര്‍ ഉണ്ടാക്കിയേക്കാം )
സപ്താഹനന്തരം. ‘അഹോ ഭാഗ്യം അഹോ ഭാഗ്യം. പര്യാപ്തം ജലം ലബ്ധമഭവത്. സന്തുഷ്ടഃ അസ്മി’ (ആഴ്ചകള്‍ക്കുശേഷം; ‘ഹായ് ഭാഗ്യം ഭാഗ്യം ഇഷ്ടം പോലെ വെള്ളം. സന്തോഷമായി’)
തദാ കാചിത് മണ്ഡൂകീ തത്രാഗത്യ അണ്ഡം വിസൃജ്യ അഗച്ഛത്. അണ്ഡാത് കോപി മണ്ഡൂകഃ ജാതഃ (അപ്പോള്‍ ഒരു തവള അവിടെവന്ന് മുട്ടയിട്ടു പോയി. മുട്ടയില്‍ നിന്ന് ഒരു തവള ജനിച്ചു)
മണ്ഡൂകഃ – അഹം സന്തുഷ്ടഃ അസ്മി. മമ കൂപ ഏവ മഹാന്‍. കൂപഃ ഏവ നിഖിലം വിശ്വം. (ഞാന്‍ സന്തോഷിക്കുന്നു. എന്റെ കിണറുതന്നെ എന്റെ ലോകം)
കദാചിത് സാഗരാത് അപരഃ മണ്ഡൂകഃ കൂപസമീപം ആഗച്ഛത്. സ്വയം അവദത് ‘ഉത്തമജലാശയഃ അത്രൈവ വസാമി.’
(ഒരിക്കല്‍ സമുദ്രത്തില്‍ നിന്ന് മറ്റൊരു തവള കിണറിനടുത്ത് വന്നു. പറഞ്ഞു. ‘ഹായ് നല്ല ജലാശയം. ഇവിടെ തന്നെ വസിക്കാം )
കൂപമണ്ഡൂകഃ – (സമുദ്ര മണ്ഡൂകം നിര്‍ഭര്‍ത്സ്യ) കസ്ത്വം? കിമര്‍ത്ഥമിഹാഗതഃ? (സമുദ്രമണ്ഡൂകനെ പരിഹസിച്ച്) നീയാര്? എന്തിനിവിടെ വന്നു?)
സമുദ്രമണ്ഡൂകഃ – ‘ഭോഃ കിം മാം ന ജാനാസി? അഹമപി മണ്ഡൂകഃ. ദൂരബന്ധുഃ. സാഗരാദാഗച്ഛാമി.’ (അല്ല. എന്നെ അറിയില്ലെ? ഞാനും ഒരു തവള. നിന്റെ ദൂര ബന്ധുവാണ്)
കൂപമണ്ഡൂകഃ- സാഗരാത്!? കോയം സാഗരഃ:? (കടലില്‍ നിന്നോ? എന്താത് കടലോ?)
സമുദ്രമണ്ഡൂകഃ – സാഗരഃ വിശാല. മഹാന്‍ ജലരാശിഃ (കടലോ! വലിയ ജലരാശിയല്ലെ )
കൂപമണ്ഡൂകഃ – (തത്ര ഉത്പ്ലുത്യ) ഏതാവാന്‍ മഹാന്‍ കിം തവ സാഗരഃ? (അവിടെ ചാട്ടം ചാടിയിട്ട് ) ഇത്രയും വലിയതാണോ നിന്റെ കടല്‍?)
സമുദ്ര മണ്ഡൂകഃ- ന ന…ഇതോപി മഹാന്‍ …. കിം ഭോ വദതി? (അല്ലല്ല ഇതിനേക്കാളും വലുത്. എന്താടോ ഈ പറയുന്നത്?)
കൂപമണ്ഡൂകഃ – (ഉച്ചധ്വനിനാ ഉക്തവാന്‍) ഭവാന്‍ സാഗരമണ്ഡൂകഃ അജ്ഞാനി. സത്യം ന ജാനാതി. ന വദതി ച. അസ്മിന്‍ പ്രപഞ്ചേ കൂപാത് മഹത് ന കിഞ്ചിദപി വര്‍ത്തതെ. അല്പജ്ഞാനി. അതഃ ബഹിര്‍ ഗച്ഛ. നിഷ്‌കാസയാമി ത്വം (ഉറക്കെ. താന്‍ വിവരംകെട്ടവന്‍. സത്യം അറിയാത്തവന്‍. അറിഞ്ഞാലും പറയാത്തവന്‍. ഈ ലോകത്ത് ഈ കിണറിനേക്കാള്‍ വലുതായി ഒന്നുമില്ല. വിവരം കെട്ടവന്‍. പോടാ ഇവിടുന്ന്. ഞാന്‍ തന്നെ പുറത്താക്കാം)
സാഗരമണ്ഡൂകഃ – മൂര്‍ഖൈഃ സഹ സംവാദഃ ന കര്‍ത്തവ്യഃ. ഗച്ഛാമി താവത്. വിഡ്ഢികളുമായി ഞാന്‍ ചര്‍ച്ചക്കില്ലേ….. പോയേക്കാം)
സന്ദേശം
ഇയമേവകഥാ കൂപമണ്ഡൂകന്യായഃ ഇതി പ്രസിദ്ധാ. സര്‍വ്വേപി ജനാഃ സ്വീയം പരിസരമാശ്രിത്യ ജ്ഞാനം പ്രാപ്‌നോതി. തസ്യ വിദ്യായാഃ അനുഭവസ്യ ച അനുസാരേണ തസ്യ വിശ്വം ഭവതി. (ഇതു തന്നെ ‘കൂപമണ്ഡൂകന്യായം’. എല്ലാവരും സ്വന്തം പരിസരം ആശ്രയിച്ച് അറിവ് നേടുന്നു. ആ അറിവിലൂടെ ലോകത്തെ അറിയുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: