Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഉം പുന്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; നാളെ പശ്ചിമ ബംഗാള്‍ തീരത്ത് ആഞ്ഞടിക്കും, വന്‍ നാശത്തിന് സാധ്യത

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലി മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2020, 06:59 pm IST
inIndia
ഡോപ്ലര്‍ വെതര്‍ റഡാര്‍ വഴിയുള്ള ചിത്രം

ഡോപ്ലര്‍ വെതര്‍ റഡാര്‍ വഴിയുള്ള ചിത്രം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ശനിയാഴ്ച രൂപമെടുത്ത ഉം പുന്‍ചുഴലിക്കാറ്റിന്റെ ശക്തി അല്‍പം കുറഞ്ഞു. കരതൊടുമ്പോള്‍ വലിയ നാശത്തിന് സാധ്യത. നാളെ ഉച്ചകഴിഞ്ഞ് പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലുമായാണ് ചുഴലി കരതൊടുക.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തിലേക്ക് ചുഴലി മാറിയിരുന്നു. ഇന്ന് വൈകിട്ടോടെയാണ് ഇത് ശക്തി കുറഞ്ഞ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയത്. നിലവിൽ കാറ്റിന്റെ വേഗത മണിക്കൂറില്‍ 210-220 കിലോ മീറ്ററാണ്. ഈ നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ആദ്യ സൂപ്പര്‍ സൈക്ലോണ്‍ ആണ് ഉം പുന്‍. മാരക സംഹാര ശേഷിയുള്ള ലോകത്തിലെ ഏറ്റവും ശക്തിയേറിയ കാറ്റുകളാണ് സൂപ്പര്‍ സൈക്ലോണ്‍ ഗണത്തില്‍ വരുന്നത്.

ഡോപ്ലര്‍ വെതര്‍ റഡാര്‍ (ഡിഡബ്ലുആര്‍) വഴി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎംഡിയുടെ കേന്ദ്രത്തില്‍ നിന്ന് ചുഴലിക്കാറ്റിനെ നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ആറ് മണിക്കൂറിനിടെ മണിക്കൂറില്‍ 17 കിലോ മീറ്റര്‍ വേഗത്തില്‍ വടക്ക്-കിഴക്ക് ദിശയിലാണ് കാറ്റ് നീങ്ങുന്നത്. ഒഡീഷയിലെ പാരാദ്വീപില്‍ നിന്ന് 420 കിലോ മീറ്റര്‍ അകലെയും പശ്ചിമ ബംഗാളിലെ ദിംഗയില്‍ നിന്ന് 570 കിലോ മീറ്റര്‍ അകലെയുമാണ് സ്ഥാനം. പശ്ചിമബംഗാളിലെ ദിഗക്കും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലൂടെ ഉം പുന്‍ തീരം തൊടുമെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍.

നാളെ ഉച്ചകഴിഞ്ഞാകും 155-165 കിലോ മീറ്റര്‍ വേഗത്തില്‍ ചുഴലി തീരം തൊടുക. തീരം തൊടുമ്പോള്‍ പശ്ചിമ ബംഗാള്‍ തീരത്ത് തിരമാലകള്‍ക്ക് നാല് മീറ്റര്‍ വരെ ഉയരം ഉണ്ടാകാമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കനത്തമഴയും ഇടിമിന്നലും ഒഡീഷ, പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളില്‍ രണ്ട്  ദിവസം കൂടി തുടരും. പശ്ചിമ ബംഗാളില്‍ നാളെ തീവ്രമഴക്കും സാധ്യതയുണ്ട്. രാത്രിയോടെ 75-85 കിലോ മീറ്ററായി ചുഴലിക്കാറ്റിന്റെ വേഗത കുറയും. 21ന് രാവിലെ ഡിപ്രഷനായി മാറി ചുഴലിക്കാറ്റ് ദുര്‍ബലമാകും.

Tags: ബംഗാള്‍CyclonUm pun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊടുങ്കാറ്റിനെ അതിജീവിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കും: ഗവർണർ ആനന്ദബോസ്

Entertainment

മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന വിഡിയോ പങ്കുവച്ച് നടൻ റഹ്മാൻ

Kerala

അതിതീവ്ര ചുഴലിക്കാറ്റിന് കാരണം താപനിലയും സമുദ്രത്തിന്റെ ഘടനാ മാറ്റവും; കണ്ടെത്തല്‍ പ്രസിദ്ധീകരിച്ച് കുസാറ്റ് ഗവേഷകര്‍

World

മഴയും കൊടുങ്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ സ്‌കൗട്ടുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

India

വ്യാപക അക്രമങ്ങള്‍ നടക്കുന്ന രാജസ്ഥാനും ബംഗാളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമോ? പ്രതിപക്ഷസംഘത്തെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.