കുട്ടനാട്: കൊറോണ പ്രതിരോധത്തിലെ സംസ്ഥാന മാതൃക തട്ടിപ്പാണെന്ന് തെളിയിച്ച് കൊണ്ട് കോറന്റെയിനില്‍ കഴിയുന്ന ആള് രംഗത്ത്. കുട്ടനാട്ടിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ ബിജോയി ശങ്കറാണ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ശില്പിയായ ബിജോയി ജോലിയുടെ ഭാഗമായി കോയംമ്പത്തൂര്‍ ആനക്കട്ടിയില്‍ ആയിരുന്നു. മാര്‍ച്ച് 13ന് ആണ് ബിജോയി സ്വകാര്യ റിസോര്‍ട്ടിലെ ശില്പ നിര്‍മ്മാണത്തിനായി കോയമ്പത്തൂരില്‍ എത്തുന്നത്.
റിസോര്‍ട്ടിലെ ജോലികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് പോരാന്‍ തയ്യാറായ ദിവസം രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കോയംമ്പത്തൂരില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റിസോര്‍ട്ടില്‍ തന്നെ താമസിക്കുകയായിരുന്നു. പിന്നീട് പാസ് മുഖേനയാണ് ബിജോയി ശങ്കര്‍ നാട്ടിലെത്തിയത്.
പാസ് അനുവധിക്കുന്നതിന് മുമ്പ് തന്നെ വിവരം പഞ്ചായത്തിലും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും, പോലീസിനും നല്‍കിയിരുന്നു. വീട്ടില്‍ ക്വാറന്റെയിനില്‍ 13 ദിവസം പൂര്‍ത്തിയാക്കുമ്പോഴും ബിജോയിയെ പരിശോധിക്കുന്നതിനായി ഇതുവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തിയിട്ടില്ല. ഭാര്യയും രണ്ട് മക്കളും മാസ്ക് പോലുമില്ലാതെയാണ് വീട്ടില്‍ കഴിയുന്നതെന്ന് ബിജോയി പറഞ്ഞു.
കൊറോണ പ്രതിരോധ മാര്‍ഗങ്ങളൊന്നും എത്തിച്ച് നല്കാന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോയംമ്പത്തൂരില്‍ നിന്ന് വരുമ്പോള്‍ വാങ്ങിയ മാസ്ക് വീട്ടിലെത്തിയപ്പോള്‍ കത്തിച്ച് കളഞ്ഞു. ഇതിന് ശേഷം ഉപയോഗിക്കാന്‍ മാസക് ഇല്ലായിരുന്നുവെന്നും ബിജോയി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധം പാളിയെന്ന് തെളിയിക്കുന്നതാണ് നിരീക്ഷണത്തില്‍ കഴിയുന്ന രോഗിയുടെ വെളിപ്പെടുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: