Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഓര്‍ക്കാതിരിക്കാനാവില്ല, പഴയ കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തെ

തങ്ങള്‍ ജോലിതേടി മറുനാടുകളില്‍ പോകേണ്ടിവന്നത് കേരളം ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ആ ചെറുപ്പക്കാരന്‍ സൂചിപ്പിച്ചത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
May 18, 2020, 03:00 am IST
in Article

”ഞങ്ങളെ പോലുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിതേടാന്‍ കാരണക്കാര്‍ ആരാണോ അവര്‍ തന്നെ ഒരു പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങള്‍ക്ക് നാട്ടില്‍ തിരിച്ചെത്തുന്നതിന് തടസ്സമാകുകയും ചെയ്യുന്നു”- ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിത്. പറഞ്ഞത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ ഉദ്ദേശിച്ചാണ്. മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലിനും പഠനത്തിനുമായി പോയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കേരളത്തില്‍ തിരിച്ചെത്താനുള്ള സൗകര്യങ്ങളൊരുക്കാതിരിക്കുകയും അതിര്‍ത്തിവരെ എത്തിയവരെ തടയുകയും ചെയ്ത സംസ്ഥാന സര്‍ക്കാരിനോടുള്ള അവരുടെ രോഷം ചെറുതല്ല.

തങ്ങള്‍ ജോലിതേടി മറുനാടുകളില്‍ പോകേണ്ടിവന്നത് കേരളം ഭരിച്ച സര്‍ക്കാരുകളുടെ പിടിപ്പുകേടുകൊണ്ടാണെന്നാണ് ആ ചെറുപ്പക്കാരന്‍ സൂചിപ്പിച്ചത്. ഇന്ത്യയിലെ സിലിക്കണ്‍വാലി ആകേണ്ടിയിരുന്ന കേരളത്തെ ഒന്നുരണ്ട് ദശകക്കാലം പിറകോട്ടടിപ്പിച്ചതിന്റെ പ്രധാന ഉത്തരവാദികള്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അയാള്‍. വന്‍കിട വ്യവസായങ്ങളൊന്നുമില്ലാത്ത കേരളം പോലൊരു കണ്‍സ്യൂമര്‍ സ്റ്റേറ്റിന് പിടിച്ചുനില്‍ക്കാന്‍ ഏറ്റവും നല്ലവഴി ഐടി രംഗത്തെ മുന്നേറ്റമായിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ഐടി രംഗത്ത് മുന്നേറിക്കഴിഞ്ഞിട്ടും ഒരു ദശകക്കാലമെങ്കിലും കഴിഞ്ഞാണ് കേരളം ആ വഴിക്ക് ചിന്തിച്ചതു തന്നെ. ഇതിനാരാണ് ഉത്തരവാദികള്‍?

എണ്‍പതുകളുടെ ആദ്യം സിപിഎമ്മിന്റെ നേതൃത്വത്തിലാരംഭിച്ച കമ്പ്യൂട്ടര്‍ വിരുദ്ധ സമരം മുതല്‍ കേരളത്തെ ഇടവിട്ടുള്ള അഞ്ച് വീതം വര്‍ഷക്കാലം ഭരിച്ച ആ പാര്‍ട്ടിയുടെ വികസനവിരുദ്ധ നയങ്ങളുടെ ഫലമാണ് മലയാളികളായ പതിനായിരക്കണക്കിന് അഭ്യസ്ഥവിദ്യര്‍ നാടുവിട്ട് വിദേശരാജ്യങ്ങളിലും അയല്‍ സംസ്ഥാനങ്ങളിലും തൊഴില്‍ തേടി പോകേണ്ടി വന്നത്. കേരളം കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ചലിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെ പ്രധാന ശക്തിസ്രോതസ്സ് പ്രവാസി മലയാളികളാണെന്ന് സിപിഎമ്മുകാരടക്കം സമ്മതിക്കുന്ന കാര്യമാണ്. വ്യവസായങ്ങളോ ഐടി കമ്പനികളോ ഇല്ലാത്ത നാട്ടില്‍ നിന്നിട്ട് എന്ത് ജോലി ചെയ്യാനാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ നാടുവിട്ടത്.  

എണ്‍പതുകളുടെ തുടക്കത്തിലാണ് ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലെ കമ്പ്യൂട്ടര്‍വത്കരണത്തെ കേരളത്തിലെയും ബംഗാളിലെയും സിപിഎം എതിര്‍ത്തത്. കമ്പ്യൂട്ടര്‍വത്കരണം തൊഴില്‍ നഷ്ടത്തിനിടയാക്കും എന്നാരോപിച്ച് പാര്‍ട്ടിയും അവരുടെ യുവജനസംഘടനകളും തൊഴിലാളിസംഘനടകളുമെല്ലാം ശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റെയില്‍വെ അടക്കമുള്ള പല മേഖലകളിലും കമ്പ്യൂട്ടര്‍വത്കരണത്തിനെതിരെ സമരമുണ്ടായി. ഏതാണ്ട് ഒരു പതിറ്റാണ്ടുകാലം കമ്പ്യൂട്ടറിനെയും നൂതനസാങ്കേതിക വിദ്യകളെയും കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിക്കാതെ നോക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഫലം, നാം പത്തുവര്‍ഷം പിറകിലായി.

അന്ന് രാഷ്‌ട്രീയരംഗത്തും സാങ്കേതികരംഗത്തും വികസനരംഗത്തും വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ നിലപാടിനെ ചോദ്യം ചെയ്തിട്ടും അവര്‍ക്ക് സത്യം ബോധ്യപ്പെട്ടില്ല. തൊഴിലാളികളുടെ പേര് പറഞ്ഞുള്ള രാഷ്‌ട്രീയ ദുശ്ശാഠ്യങ്ങളില്‍ അവര്‍ ഉറച്ചു നിന്നു. ഏറെ വൈകിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തെറ്റുകള്‍ ബോധ്യപ്പെടുക. കമ്പ്യൂട്ടറിന്റെ കാര്യത്തില്‍ ആ ബോധ്യപ്പെടലിന് അമേരിക്കയുടെ സഹായം വേണ്ടി വന്നു. എണ്‍പതുകളുടെ ഒടുവില്‍ അന്ന് വ്യവസായ മന്ത്രിയുടെ ഉപദേശകനായിരുന്ന കെ.പി.പി. നമ്പ്യാരാണ് ഐടി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യമന്ത്രി ഇ.കെ. നായനാരെ ഉപദേശിച്ചത്. അതനുസരിച്ച് വിവരസാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാന്‍ നായനാരും വ്യവസായമന്ത്രി ഗൗരിയമ്മയുമടങ്ങുന്ന സംഘം അമേരിക്കയിലേക്ക് പോയി. തിരിച്ചെത്തിയ ശേഷം ടെക്‌നോ പാര്‍ക്കെന്ന ആശയം രൂപപ്പെട്ടു. അമേരിക്കയിലെ ആപ്പിളിന്റെ ഫാക്ടറി സന്ദര്‍ശനമാണ് ഇങ്ങനെയൊരു ആശയത്തിന് കാരണമായതെന്ന് നായനാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിന്റെ ഹാങ്ഓവറില്‍ ടെക്‌നോപാര്‍ക്ക് ആശയത്തിനെതിരെ സിപിഎമ്മിലും മന്ത്രിസഭയിലും എതിര്‍പ്പുകള്‍ രൂക്ഷമായിരുന്നെങ്കിലും നായനാരും ഗൗരിയമ്മയും ആശയവുമായി മുന്നോട്ടുപോയി. പിന്നീട് യുഡിഎഫ് ഭരണകാലത്ത് 1994ലാണ് ടെക്‌നോപാര്‍ക്കിന് തുടക്കമായത്. കമ്പ്യൂട്ടര്‍ വിരുദ്ധസമരം തെറ്റായിപ്പോയെന്ന് രണ്ടുമൂന്ന് വര്‍ഷം മുമ്പ് സിപിഎമ്മിന്റെ കേന്ദ്രസമിതി അംഗമായ പി.കെ. ശ്രീമതി പറഞ്ഞിരുന്നു.  

ഐടി രംഗത്ത് ഇനിയും ഏറെ വളരാനിരിക്കുന്ന കേരളത്തില്‍ പോലും ഇന്ന് തൊഴിലില്ലായ്‌മ പരിഹരിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് കമ്പ്യൂട്ടറുകളാണെന്ന സത്യം ഇപ്പോഴെങ്കിലും പിണറായിയും കൂട്ടരും തിരിച്ചറിയുന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)
World

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.