Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘നല്ല ഫോമിലായിരുന്ന സമയത്ത് മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ നേട്ടം ഇതിലുമേറെയാകുമായിരുന്നു’.കോച്ച് നമ്പ്യാരെ പി ടി ഉഷ വിലയിരുത്തുന്നു

എന്നിലെ അത്ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
May 17, 2020, 12:01 pm IST
in Sports

‘എന്നെ രാജ്യാന്തര മികവുള്ള അത്ലറ്റാക്കിയതിലെ പ്രധാന പങ്ക് കോച്ച് ഒ.എം. നമ്പ്യാര്‍ സാറിനുള്ളതാണ്. അക്കാര്യത്തില്‍ തെല്ലും സംശയം വേണ്ട. പരിശീലനത്തിലെ ആത്മാര്‍ഥതയുടെ കാര്യത്തില്‍ നമ്പ്യാര്‍ സാറിനെ വെല്ലാന്‍ ഭാരതത്തില്‍ മറ്റൊരു കോച്ചില്ല. എന്നാല്‍   ശരിക്കും പിടിവാശിയുള്ള ആളാണ്.  പരിശീലനത്തില്‍ സ്വന്തം രീതികള്‍ തന്നെ തുടരണമെന്ന് നിര്‍ബന്ധം. ഗുണകരമായ പുതിയ രീതികള്‍ സ്വീകരിക്കാന്‍ അദ്ദേഹം വിമുഖത കാട്ടി. ഞാന്‍ നല്ല ഫോമിലായിരുന്ന സമയത്ത് എനിക്കു കുറേക്കൂടി മികച്ച പരിശീലനങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കില്‍ എന്റെ നേട്ടം ഇതിലുമേറെയാകുമായിരുന്നു. 

ഫിസിയോളജി ടെസ്റ്റ് പോലുള്ള ശാസ്ത്രീയ പരിശോധനാ രീതികള്‍ നടത്താനും മറ്റും നമ്പ്യാര്‍ സാര്‍  തയ്യാറായിരുന്നില്ല. അതൊക്കെ എന്തിനാണെന്ന ഒരു സമീപനമായിരുന്നു. അന്നൊന്നും എനിക്ക് ഇക്കാര്യത്തില്‍ വലിയ ഗ്രാഹ്യമില്ലായിരുന്നു. പിന്നീടാണു ഇത്തരം പുതിയ രീതികളെക്കുറിച്ച് സാറിനു വലിയ പിടിയില്ലായിരുന്നു എന്നു ഞാന്‍ അറിഞ്ഞത്. ഒരു യഥാര്‍ത്ഥ അത്ലറ്റിന്റെ നേട്ടത്തിനു പിന്നില്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് ഏറെപേരുടെ കൂട്ടായ പരിശ്രമമുണ്ടെന്നു ഞാന്‍ മനസ്സിലാക്കുമ്പോഴേക്കും വൈകി. കോച്ച് ഫിസിയോളജിസ്റ്റ്, മസാജര്‍, ന്യൂട്രീഷനിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ ടീം വര്‍ക്ക് ആണ് മികച്ച രാജ്യാന്തര അത്ലറ്റിനെ ഉണ്ടാക്കുന്നത്. അതൊന്നും ഇല്ലാതിരുന്നിട്ടും എനിക്ക് ഇത്രയും പിടിച്ചുനില്‍ക്കാനായതു ദൈവകൃപയാല്‍ മാത്രമാണെന്നു വിശ്വസിക്കുന്നു. എന്നാല്‍ എന്നിലെ അത്ലറ്റിനെ കണ്ടെത്തിയതും രാജ്യാന്തര നിലവാരത്തില്‍ എന്നെ എത്തിച്ചതും നമ്പ്യാര്‍സാര്‍ തന്നെയാണ്. അതു ലോകത്തിനു മുഴുവന്‍ നന്നായറിയാം.

1993ല്‍ കായികരംഗത്തേക്കു തിരിച്ചുവന്ന് വീണ്ടും ഞാന്‍ രണ്ടുമാസത്തോളം നമ്പ്യാര്‍ സാറിന്റെ കീഴിലായിരുന്നു പരിശീലനം ചെയ്തത്. അന്ന് അദ്ദേഹത്തോടൊപ്പം സാര്‍ പുതുതായി കണ്ടെത്തിയ കുട്ടികളും ഉണ്ടായിരുന്നു. പിന്നീടെന്തുകൊണ്ടോ സാറിന് എന്നെ പരിശീലിപ്പിക്കുന്നത് വലിയ താല്‍പര്യം തോന്നിയില്ല. അതു മനസ്സിലാക്കി സാറിനോട് അക്കാര്യം തുറന്നുപറയുകയും ചെയ്തു. മറ്റു കുട്ടികളുടെ കാര്യത്തില്‍ സാറിന്റെ ശ്രദ്ധ കൂടുതലായി വേണമെന്നു മനസ്സിലാക്കിയ ഞാന്‍ സ്വയം പിന്മാറുകയായിരുന്നു. അതിനുശേഷമാണു ജെ.എസ്. ഭാട്യ സാര്‍ എത്തിയത്. എന്നെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ആ സമയത്ത് എന്നെ പരിശീലിപ്പിക്കാന്‍ തയ്യാറായതുതന്നെ ഒരു തരത്തില്‍ സാഹസമായിരുന്നു. പിന്നീട് ഞാന്‍ വിരമിക്കും വരെ അദ്ദേഹം എന്റെ പരിശീലകനായി തുടര്‍ന്നു.

രാജ്യത്തെ ഏറ്റവും മികച്ച രണ്ട് അത്ലറ്റ്ക്സ് കോച്ചുകളുടെ പരിശീലനം സിദ്ധിച്ചുവെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്.  രണ്ടുപേരും തമ്മില്‍ സമാനതകളും വ്യത്യാസങ്ങളും ഏറെയുണ്ട്. നമ്പ്യാര്‍ സാര്‍ ആരെയും ഭയക്കാത്ത എല്ലാം തുറന്നടിക്കുന്ന പ്രകൃതക്കാരന്‍. ഭാട്യയാകട്ടെ എല്ലാവരെയും ഭയക്കുന്നയാള്‍. ചെറിയൊരു കാര്യം പറയാന്‍പോലും പേടിയാണദ്ദേഹത്തിന്. തുല്യമായ പരിഗണനയും ആത്മാര്‍ഥതയും പരിശീലിപ്പിക്കുന്ന എല്ലാ അത്ലറ്റുകളോടും അവര്‍ കാണിച്ചിരുന്നു.

പക്ഷേ പ്രധാന വ്യത്യാസം വേറെയാണ്. തന്റേതായ ശൈലിയില്‍ പരിശീലനം മുന്നോട്ടുകൊണ്ടുപോകുമ്പോഴും മറ്റു പരിശീലകര്‍ ആവിഷ്‌ക്കരിച്ചതും ഗുണകരവുമായ രീതികള്‍ പരീക്ഷിച്ചുനോക്കാന്‍ എന്നും തയ്യാറായിരുന്നു കോച്ച് ഭാട്യ. ഫിസിേയോളജി ടെസ്റ്റ് അടക്കമുള്ള ഏതൊരു പുതിയ ശാസ്ത്രീയ പരിശോധനാ സമ്പ്രദായങ്ങളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനു മടിയില്ലായിരുന്നു

Tags: പി ടി ഉഷ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

പി.ടി. ഉഷ, സുലത ദിയോ, ഡോ.ഫൗസിയ ഖാന്‍, എസ്.ഫാങ്നോണ്‍ കൊന്യാക്
India

ചരിത്രപരമായ തീരുമാനം; പി.ടി. ഉഷ അടക്കം നാലു വനിത അംഗങ്ങള്‍ രാജ്യസഭ ഉപാധ്യക്ഷര്‍; എല്ലാവരും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങളായവര്‍

India

ഇളയരാജ, ഷാരൂഖ് ഖാന്‍, രജനീകാന്ത്, പി.ടി.ഉഷ, അക്ഷയ് കുമാര്‍…പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയെ അനുമോദിച്ച് പ്രമുഖര്‍

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

India

മാതൃകയായി പി ടി ഉഷ: പ്രാദേശിക വികസന ഫണ്ട് 100% ചെലവിട്ടു; 90% ഹാജര്‍

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.