കൊച്ചി : കൊറോണ വൈറസിനെ തുടര്‍ന്ന് മാലിദ്വീപില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചി തീരത്തണയും. 497 പുരുഷന്മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് ഇന്ന് രാജ്യത്ത് തിരിച്ചെത്തുന്നത്. സംഘത്തില്‍ ആറ് ഗര്‍ഭിണികള്‍ ഉണ്ട്. ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി കപ്പല്‍ കൊച്ചിയിലെത്തുന്നത്.
കപ്പലില്‍ തിരിച്ചെത്തുന്നവരില്‍ 568 പേര് മലയാളികളാണ്. ബാക്കി 15 പേര് തമിഴ്നാട് സ്വദേശികളും, തെലങ്കാന, ലക്ഷദ്വീപ് സ്വദേശികളുമാണ്. മടങ്ങിയെത്തുന്നവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചശേഷം മാത്രമേ വീടുകളിലേക്ക് പോകാന്‍ അനുവദിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരിച്ച് നാട്ടില്‍ എത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി അബുദാബിയില്‍ നിന്നും 182 യാത്രക്കാരുമായി രണ്ടാം വിമാനവും തിരുവനന്തപുരത്തെത്തി. ഐഎക്സ്ഒ 538 നമ്പര്‍ വിമാനം രാത്രി 11:15 ന് ആണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇവരില്‍ 133 പുരുഷന്മാരും 37 സ്ത്രീകളും ഏഴ് കുട്ടികളും അഞ്ച് കൈ കുഞ്ഞുങ്ങളുമുണ്ട്.
വിമാനത്താവളത്തില്‍ കര്‍ശന ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് ഇവരെ പുറത്തിറക്കിയത്. അവരവരുടെ ജില്ലകളിലേക്ക് കെഎസ്ആര്‍ടിസി ബസ് സൗകര്യവും ഏര്‍പ്പെടുത്തി. ഗര്‍ഭിണികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ ഹോം ക്വാറന്റൈനിലും മറ്റുള്ളവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുമാണ് നിരീക്ഷണത്തില്‍ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: