പേൾ ഷെൽ മീഡിയയുടെ ബാനറിൽ കെ.വി.സുരേഷ് സംവിധാനം ചെയ്ത “സമറിട്ടൻ” ഷോർട്ട് ഫിലിം സാജു നവോദയ യൂട്യൂബിൽ റിലീസ് ചെയ്തു. ലോക്ക് ഡൗൺ സമയത്ത് മദ്യം കുടിക്കാനായി രണ്ടു യുവാക്കൾ ശ്രമിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം.
വീക്കെയെസ് ഇലാംപിലാഡ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഛായാഗ്രഹണം നിർമ്മിച്ചിരിക്കുന്നത് വിനീത് സി.ടി.യാണ്. ഷിഫാസ് ഹുസൈനാണ് ഈ ചിത്രത്തിന്റെ സൗണ്ട് എഫെക്റ്റ്സും, ശബ്ദ മിശ്രണവും, പശ്ചാത്തലസംഗീതവും ചെയ്തിരിക്കുന്നത്. ഛായാഗ്രഹണ സഹായി അമൽ കെ.എം ആണ്. മിമിക്രി കലാരംഗത്തു കൂടി കടന്നു വന്ന് ഒട്ടേറെ സിനിമകളിൽ അഭിനയിച്ചും,നിർമ്മാണ നിയന്ത്രണവും നിർവ്വഹിച്ചിട്ടുള്ള സുബിൻ സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്.
പ്രജീഷ് ഗോപാലകൃഷ്ണൻ, കെ.വി.സുരേഷ്, രാധാ സുകുമാരൻ, ബിനേഷ് സേവ്യർ, വിനീത് സി.ടി യും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: