മാഡ്രിഡ്: സ്പാനിഷ് ലീഗാ ലാ ലിഗ പുനരാരംഭിക്കാനുള്ള നീക്കത്തിന് തിരിച്ചടി. വിവിധ ലാ ലിഗ ടീമുകളിലെ ആറു കളിക്കാര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥീരികരിച്ചു. ജൂണ്‍ ഇരുപതിന് ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കാനിരിക്കെയാണ് കളിക്കാര്‍ക്ക് രോഗം ബാധിച്ചത്.
റിയല്‍ ബെറ്റിസ്, അത്ലറ്റിക്കോ മാഡ്രിഡ് ടീമുകളിലെ മൂന്ന് കളിക്കാര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. റയല്‍ സോസിഡാഡ്, ഗ്രാനഡ ടീമുകളിലെ കളിക്കാര്‍ക്കും രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. ലാ ലീഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് കളിക്കാരെ കൊറോണ പരിശോധനയ്ക്ക വിധേയരാക്കിയത്. കൂടുതല്‍ കളിക്കാര്‍ കൊറോണ ബാധിച്ചതായി അഭ്യൂഹമുണ്ട്.
കളിക്കാര്‍ക്ക് കൊറോണ ബാധിച്ചത് ലാ ലിഗ അധികൃതര്‍ക്ക് വെല്ലുവിളിയായി. ഒട്ടേറെ പഴുതുകള്‍ അടച്ചാലേ ലാ ലിഗ പുനരാരംഭിക്കാനാകൂ. കഴിഞ്ഞ ദിവസമാണ് സ്പാനിഷ് സര്‍ക്കാര്‍ ലാ ലിഗ ടീമുകള്‍ക്ക പരശീലനം നടത്താന്‍ അനുമതി നല്‍കിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ ജൂണ്‍ ഇരുപത് മുതല്‍ ജൂലൈ ഇരുപത്തിയാറുവരെ നടത്താനാണ് അധികൃതര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: