ന്യൂദല്‍ഹി: കോവിഡ് 19 നേരിടാനും പൊതുജനാരോഗ്യ മുന്നൊരുക്കം ശക്തിപ്പെടുത്താനും സഹായിക്കുന്നതിന് ഇന്ത്യാ ഗവണ്മെന്റും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കും (എഐഐബി) 500മില്യണ്‍ യുഎസ് ഡോളറിന്റെ ( 3780 കോടി രൂപ)”കോവിഡ് 19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റംസ് പ്രിപ്പയഡ്നസ് പ്രൊജക്ടില്‍ ” ഒപ്പുവച്ചു. എഐഐബി ഇന്ത്യന്‍ ആരോഗ്യമേഖലയ്ക്ക് നല്കുന്ന ആദ്യത്തെ സഹായമാണിത്.
ഈ സഹായം കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും രോഗബാധിതര്‍, രോഗസാധ്യതയുള്ളവര്‍, ആരോഗ്യ അടിയന്തിര സേവന ഉദ്യോഗസ്ഥരും, സേവന ദാതാക്കളും, ആരോഗ്യ പരിശോധന സൗകര്യങ്ങള്‍, മൃഗസംരക്ഷ ഏജന്‍സികള്‍ എന്നിവയുടെ ആവശ്യങ്ങള്‍ പരിഹരിക്കാം.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ധനകാര്യ അഡീഷണല്‍ സെക്രട്ടറി, സമീര്‍ കുമാര്‍ ഖാരെയും, എഐഐബി ഡയറക്ടര്‍ ജനറല്രജത് മിശ്ര എന്നിവരാണ് കരാര്‍ ഒപ്പിട്ടത്.
ഈ പദ്ധതിവഴി സ്വയംസുരക്ഷാ സംവിധാനം, ഓക്സിജന്‍ വിതരണ സംവിധാനങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ സംഭരണം കൂട്ടി രോഗം കണ്ടെത്താനുള്ള സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തിര പിന്തുണ നല്കി കോവിഡ് വ്യാപനം മന്ദഗതിയിലാക്കാനും കുറയ്ക്കാനും സഹായകമാവും. കോവിഡ് 19 ഉം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പകര്‍ച്ചവ്യാധികളും കൈകാര്യം ചെയ്യുന്നതിനുള്ള പൊതുജനാരോഗ്യസംവിധാനം, രോഗപ്രതിരോധം, രോഗിപരിപാലനം എന്നിവക്കുള്ള സംവിധാനങ്ങള്‍, കോവിഡ് 19 നെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെയും വിദേശസ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യും.
ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന് (എന്‍എച്ച്എം), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (എന്‍സിഡിസി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) എന്നിവ വഴി പദ്ധതി നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: