കൊയിലാണ്ടി: വ്യാജഒപ്പിട്ട് സിപിഎം നേതാവ് ക്ഷേമ പെന്ഷന് തട്ടിയെടുത്തതിനെതിരെ പരാതി നല്‍കിയതിന് സിപിഎം ഭീഷണി നേരിടുന്ന ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സലീനയുടെ വീട് ഹിന്ദു ഐക്യവേദി നേതാക്കള്‍ സന്ദര്‍ശിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. ബിനീഷ് ബാബു, ജില്ല പ്രസിഡണ്ട് ദാമോദരന്‍ കുന്നത്ത്, ഷിജു വെങ്ങളം, കുഞ്ഞിരാമന് എന്നിവര്‍ സലീനയുടെ വീട്ടിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചു. സിപിഎം നേതാവ് സതീഷ് ചന്ദ്രന് വ്യാജ ഒപ്പിട്ട് സലീനയുടെ ക്ഷേമപെന്ഷന് തട്ടിയെടുത്തിരുന്നു. ഇതിനെതിരെ പരാതി നല്കിയ സലീനയെ സിപിഎം നേതാക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.
ഇതിനെതിരെ പോലീസില്‍ പരാതി നല്‍കാനെത്തിയ സലീനയോടും കൂടെയുണ്ടായിരുന്ന ഹിന്ദുഐക്യവേദി നേതാക്കളോടും കൊയിലാണ്ടി സിഐ അപമര്യാദയായാണ് പെരുമാറിയത്. പ്രായം ചെന്ന ഇവരെ ഒരു മണിക്കൂറോളം പുറത്തു നിര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയതിന് രസീത് ചോദിച്ച സലീനയോട് സിഐ തട്ടിക്കയറുകയും ചെയ്തു. പോലീസിന്റെ പെരുമാറ്റത്തിനെതിരെ ഉയര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: