തിരുവനന്തപുരം: കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടക്കിക്കൊണ്ടു വരുന്ന പ്രവാസികള്‍ക്ക് നടത്തേണ്ട കോവിഡ് പരിശോധനയില്‍ ഇരട്ടത്താപ്പുമായി മുഖ്യമന്ത്രി പിണറായി വിജിയന്. ഒരേ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച ഇരട്ടമുഖങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. നിയമസഭയില്‍ പ്രവാസികളുടെ മടക്കം സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ.
11-03-2020 നിയമസഭയില്‍
പ്രവാസികള്‍ക്ക് ഇപ്പോള്‍ ഒരു പ്രശ്നം ഉയര്‍ന്നു വന്നിരിക്കുകയാണ്. കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിക്കൂ എന്നു പറഞ്ഞുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യക്കാരായ കുറേ പേര് ഇറ്റലിയിലും മറ്റും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. അവര്‍ ചികിത്സയും മുന്‍കരുതലും സ്വീകരിക്കണം എന്നതു ശരിതന്നെ, പക്ഷേ അവര്‍ സ്വന്തം രാജ്യത്തേയ്ക്ക് വരാന്‍ പാടില്ല എന്നു പറയുന്നത് അനീതിയാണ്. ഇന്ത്യന്‍ പൗരന്മാര് ഇവിടേയ്ക്ക് വരാന്‍ പാടില്ല എന്ന് ഇന്ത്യയിലെ ഗവണ്മെന്റ് പറയുന്നത് ശരിയായ സമീപനമല്ല. ഈ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും സന്ദേശമയച്ചിട്ടുണ്ട്.
ഇതേവിഷയത്തില്‍ ഇന്നലെ (05-054-2020) മുഖ്യമന്ത്രി പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍
കേന്ദ്ര ഗവണ്മെന്റ് അറിയിച്ചതനുസരിച്ച് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കുന്ന രീതിയാണ്. ഒരു വിമാനത്തില്‍ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇത് ഇടയാക്കിയേക്കും. ഇത് രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമായ കാര്യമാണ്. കേരളത്തില്‍ മാത്രമല്ല, എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത ഇത് വര്‍ധിപ്പിക്കും.
കേരളം പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ചിട്ടയോടുകൂടിയ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. എന്നാല്‍, ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ ഒരിളവും വരുത്തുന്നത് ശരിയല്ല. അത് അനുവദിക്കാനുമാവില്ല. വിദേശങ്ങളില്‍നിന്ന് ആളുകള്‍ വരുമ്പോള്‍ കോവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാന്‍ നമുക്ക് കഴിയില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട് പ്രത്യേക വിമാനങ്ങളില്‍ തിരിച്ചെത്തിക്കുന്നവരെ യാത്ര തിരിക്കും മുമ്പുതന്നെ പരിശോധന നടത്തണമെന്ന് കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: