Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

പേരെടുക്കാനല്ല പ്രവര്‍ത്തിക്കാന്‍ നോക്കണം

കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകളില്‍ക്കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്കു മാത്രമേ നാട്ടിലേക്കെത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം മലയാളികളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ സ്വന്തമായി വാഹനമുള്ളവര്‍ എത്രയുണ്ടെന്ന് അറിയുന്നില്ല. മുഴുവന്‍ മലയാളികളേയും നാട്ടിലേക്കെത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണമായി മനസ്സു വെക്കണം. ഇതില്‍ കാല്‍ശതമാനത്തിനു പോലും സ്വന്തം വാഹന സൗകര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ സ്ഥിതി ദയനീയമല്ലേ?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 6, 2020, 05:00 am IST
inEditorial

കൊറോണക്കാലത്ത് അന്യനാടുകളില്‍ പെട്ടുപോയവര്‍ക്ക് സ്വന്തം സ്ഥലത്ത് എത്തണമെന്ന് തോന്നുന്നത് സ്വാഭാവികം. പ്രത്യേകിച്ചും ഒരു മഹാമാരി ഇവ്വിധം ഘോര താണ്ഡവമാടുമ്പോള്‍. അവരെ യഥാസമയം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി താമസംവിനാ സ്വന്തം നാട്ടിലെത്തിക്കുകയെന്നതത്രേ കാര്യക്ഷമമായ ഒരു ഭരണകൂടത്തിന്റെ ചുമതല. സംഗതിവശാല്‍ കേരളത്തിന്റെ കാര്യത്തില്‍ അങ്ങനെ നടക്കുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്നാല്‍ പ്രചാരണങ്ങള്‍ക്ക് ഒരുകുറവുമില്ലതാനും.

കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തെ വിവിധ ചെക്‌പോസ്റ്റുകളില്‍ക്കൂടി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജനങ്ങള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരില്‍ സ്വന്തമായി വാഹനം ഉള്ളവര്‍ക്കു മാത്രമേ നാട്ടിലേക്കെത്താനാവൂ എന്ന സ്ഥിതിയാണുള്ളത്. ഏതാണ്ട് ഒന്നേമുക്കാല്‍ ലക്ഷം മലയാളികളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ സ്വന്തമായി വാഹനമുള്ളവര്‍ എത്രയുണ്ടെന്ന് അറിയുന്നില്ല. മുഴുവന്‍ മലയാളികളേയും നാട്ടിലേക്കെത്തിക്കണമെങ്കില്‍ സര്‍ക്കാര്‍ പൂര്‍ണമായി മനസ്സു വെക്കണം. ഇതില്‍ കാല്‍ശതമാനത്തിനു പോലും സ്വന്തം വാഹന സൗകര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കില്‍ സ്ഥിതി ദയനീയമല്ലേ?

ചെക്‌പോസ്റ്റിലെത്തി വാഹനസൗകര്യമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യം ഒരു തരത്തിലും ഉണ്ടായിക്കൂടാ. അത്തരക്കാരെ കൊണ്ടുവരാനായി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഏര്‍പ്പെടുത്താനാവും. ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളിയെന്ന് ഓമനപ്പേരു ചാര്‍ത്തി സകല സൗകര്യവും ചെയ്തുകൊടുക്കുന്ന സര്‍ക്കാരിന് തന്നാട്ടുകാരോട് എന്താണൊരു അകല്‍ച്ച. സ്വന്തം വാഹനം ഏര്‍പ്പെടുത്താന്‍ കഴിയാത്തവര്‍ പൊതുഗതാഗതം ശരിയാകുന്നതുവരെ അതാതിടങ്ങളില്‍ നില്‍ക്കണമെന്നാണോ? അതോ ഓരോ ചെക്‌പോസ്റ്റിലും തമ്പടിച്ചു കഴിയണമെന്നോ? നാഴികക്ക് നാല്‍പതുവട്ടം കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണമുന്നയിക്കാന്‍ കാണിക്കുന്ന ഔത്സുക്യത്തിന്റെ പത്തിലൊരു ശതമാനം താല്‍പര്യം ഇക്കാര്യങ്ങളിലൊന്നും കാണിക്കാത്തതെന്തേ? ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയാന്‍ കഴിയുന്നവ നിത്യേന വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി ഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് ഇത്രയും പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് നേരറിവൊന്നുമില്ലേ? അല്ല, അത്തരക്കാര്‍ എങ്ങനെയെങ്കിലും നാട്ടില്‍ എത്തുമെന്ന നിസ്സംഗ മനോഭാവമാണോ?

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ സ്വന്തം നാട്ടുകാരെ കൊണ്ടുവരാനായി കൃത്യമായ ആസൂത്രണത്തോടെ വിവിധ സംസ്ഥാനങ്ങള്‍ ട്രെയിന്‍ സൗകര്യത്തിന് കേന്ദ്രത്തെ സമീപിച്ചിട്ടും തങ്ങളൊന്നുമറിയില്ല എന്ന നിലപാടല്ലേ സംസ്ഥാന സര്‍ക്കാറിന്റേത്. എന്നിട്ട് അനാവശ്യ രാഷ്‌ട്രീയാരോപണങ്ങള്‍ വഴി ജനസമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നു. ഉപായം കൊണ്ട് ഓട്ട അടയ്‌ക്കുകയെന്ന നാട്ടുപ്രയോഗം സംസ്ഥാന സര്‍ക്കാറിന് തികച്ചും യോജിച്ചതാണെന്ന് പറയേണ്ടി വരും. കേരളം കോവിഡ് മുക്ത സംസ്ഥാനമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ പ്രശംസനീയമായ തരത്തില്‍ നടത്തുന്നുണ്ടെന്നു പറയുമ്പോള്‍ തന്നെ ഇവിടെ തിരിച്ചറിയപ്പെടാത്ത ഇരുനൂറോളം കോവിഡ് രോഗികളുണ്ടെന്ന പഠനം ആശങ്ക പരത്തുന്നുണ്ട്. കേരളത്തിലെയും വിവിധ രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നുള്ള നിഗമനമാണിത്. കോവിഡ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ക്ക് ഇങ്ങോട്ടു പോരാന്‍ അവസരം നല്‍കുമ്പോള്‍ സ്ഥിതിഗതികള്‍ എന്താവുമെന്ന് പറയാനാവില്ല. വരുന്നവരെ കൃത്യമായി പരിശോധിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുകയെന്ന് പ്രത്യേകം പറയേണ്ടതില്ല. കരുതലും കനിവും ക്രിയാത്മകമായ നടപടികളുമാണ് ഒരു സര്‍ക്കാറിനെ പ്രിയങ്കരമാക്കുന്നത്, ഉത്തരവാദിത്തമുള്ളവരും. ചാനല്‍ സാന്നിധ്യവും മറ്റും അതിന്റെ പിന്നിലേ വരൂ. ചെയ്യാനുള്ളത് മാറ്റി വെച്ചും പ്രാധാന്യം മറ്റു പലതിനു നല്‍കിയും കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ നമ്പര്‍വണ്‍ ആണെന്നു കാണിക്കാനുള്ള വിഫലശ്രമം ബോധവാന്മാരായ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഓര്‍ത്താല്‍ നന്ന്.

Tags: തീവണ്ടിലോക്ഡൗണ്‍Corona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.