ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് ഗൗതം ഗംഭീറിന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ അനില്‍ കുംബ്ലെ നയിക്കും. എം.എസ്. ധോണിയെയും വിരാട് കോഹ്ലിയെയും പിന്തള്ളിയാണ് ഗംഭീര്‍ കുംബ്ലെയെ നായകനാക്കിയത്.
സുനില്‍ ഗാവസ്കറും വീരേന്ദ്ര സേവാഗുമാണ് ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ വന്‍ മതില് രാഹുല്‍ ദ്രാവിഡ് ഇറങ്ങും. സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, കപില്‍ദേവ്, എം.എസ്. ധോണി എന്നിവരാണ് മധ്യനിരയെ നയിക്കുന്നത്. ക്യാപ്റ്റന്‍ കുംബ്ലെയും ഹര്ഭജന് സിങ്ങുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസ് നിരയെ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനുംനയിക്കും.
ഗൗതം ഗംഭീറിന്റെ ഇന്ത്യന്‍ ടീം: സുനില്‍ ഗാവസ്കര്‍, വീരേന്ദ്ര സേവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് േകാഹ്ലി, കപില്‍ ദേവ്, എം.എസ്. ധോണി, ഹര്ഭജന് സിങ്, അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍) സഹീര്‍ ഖാന്, ജവഗല്‍ ശ്രീനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: