കൊച്ചി: നാല്‍പ്പത്തൊന്നു ദിവസത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ജില്ല ഗ്രീന്‍ സോണ്‍ ആയതിന്റെ ഇളവുകള്‍ ആഘോഷമാക്കി ആളുകള്‍ നിരത്തിലിറങ്ങി. ഇതോടെ ട്രാഫിക് ബ്ലോക് രൂക്ഷമായി. ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ പാലിക്കാതെയായിരുന്നു ആളുകളുടെ സഞ്ചാരം.
മാസ്ക്കുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലരും അവ ധരിച്ചില്ല, ഇരു ചക്രവാഹനനങ്ങളില് ഒന്നിലധികം ആളുകള്‍ യാത്ര ചെയ്തു. അറുപത്തഞ്ച് വയസിന് മുകളിലുള്ളവരും കുട്ടികളും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല. അതേസമയം ആളുകള്‍ കൂട്ടത്തോടെ എത്തിയതിന് തുടര്‍ന്ന് ബ്രോഡ് വേയിലെയും പള്ളരുത്തിയിലെയും കടകള്‍ പോലീസ് നിര്‍ബന്ധപൂര്‍വം അടപ്പിച്ചു.
ജില്ലയിലെ വിവിധ മേഖലകളില്‍ ആളുകള്‍ കൂട്ടമായി പുറത്തിറങ്ങി. ജില്ലയില്‍ ഒരു ഹോട്ട്സ്പോട്ട് ഉള്ള സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നിയമ ലംഘനങ്ങള്‍.
ലോക്ഡൗണ്‍ മൂന്നാംഘട്ടത്തിലേയ്ക്ക് നീങ്ങിയെങ്കിലും പെട്രോളിങ്ങും പരിശോധനയും കൊച്ചി പോലീസ് ശക്തമാക്കിയിട്ടുണ്ട്. 40 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 59 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 17 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാതെ പൊതുനിരത്തിലിറങ്ങിയതിന് 80 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോക്ഡൗണിനെതിരെ പോളക്കണ്ടം മാര്‍ക്കറ്റില്‍ പ്രതിഷേധം സംഘടിപ്പിച്ച ഒമ്പത് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളതാണ്.
ബ്രോഡ് വേയില്‍ കടകള്‍ അടപ്പിച്ചു
കൊച്ചി: ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ബ്രോഡ് വേയില്‍ തുറന്ന കടകള്‍ പോലീസ് എത്തി അടപ്പിച്ചു. കൂട്ടം ചേര്‍ന്നിരിക്കുന്ന കടകളായതിനാല്‍ ആളുകള്‍ ഒരുമിച്ചെത്തുകയും സാമൂഹിക അകലം പാലീക്കില്ലെന്നും എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. എംജി റോഡിലും മറ്റിടങ്ങൡലും തുറന്ന കടകളും പോലീസ് അടപ്പിച്ചു.
ഗ്രീന്സോണായതോടെ രാവിലെ ഏഴ് മുതല്‍ കടകള്‍ തുറന്ന് തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലും ആളുകള്‍ കുറവുള്ള മേഖലകളിലും കടകള്‍ തുറക്കാമെന്നായിരുന്നു പോലീസ് നിര്‍ദേശം. കടകള്‍ അടപ്പിച്ചതോടെ വ്യാപാരികള്‍ പ്രതിഷേധവുമായെത്തി. ആളുകള്‍ കൂട്ടമായെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറന്നാല്‍ അടപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: