Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം; പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറക്കം

വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനം ഇന്നലെ ഒഴിഞ്ഞു കിടന്നു. പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം.

എം.എ. ഷാജിbyഎം.എ. ഷാജി
May 4, 2020, 09:56 am IST
inThrissur

തൃശൂര്‍: പകല്‍പ്പൂരവും ഉപചാരംചൊല്ലി പിരിയലും വെടിക്കെട്ടുമില്ലാതെ തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ ഉപചാരം ചൊല്ലല്‍ ചടങ്ങിന് വേദിയാകേണ്ട വടക്കുന്നാഥക്ഷേത്രം ശ്രീമൂലസ്ഥാനം ഇന്നലെ ഒഴിഞ്ഞു കിടന്നു. പ്രദക്ഷിണ വഴികളും ക്ഷേത്രമൈതാനവും ആളനക്കമില്ലാതെ ശൂന്യം.  

പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ താന്ത്രികച്ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആറാട്ട് നടത്തി. ക്ഷേത്രക്കുളത്തിലായിരുന്നു പാറമേക്കാവ് ഭഗവതിയുടെ ആറാട്ട്. ഇതിനു ശേഷം കൊടിയിറക്കി 25 കലശം നടത്തിയതോടെ പൂരച്ചടങ്ങുകള്‍ സമാപിച്ചു. തിരുവമ്പാടി ഭഗവതി വൈകിട്ട് നടുവില്‍ മഠത്തില്‍ പോയി ആറാട്ട് നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ തിരിച്ചെഴുന്നെള്ളിയതിനു ശേഷമായിരുന്നു കൊടിയിറക്കല്‍.  

അതിഥികളെ സത്ക്കരിക്കുന്നതിനിടെ പൂരം കാണാന്‍ പറ്റാത്ത തട്ടകനിവാസികളുടെ പൂരം ഇന്നലെയായിരുന്നു. രാവിലെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാരുടെ എഴുന്നള്ളിപ്പുകള്‍ തുടങ്ങുന്നതിനു മുമ്പേ സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരങ്ങള്‍ നഗരത്തിലേക്ക് പ്രവാഹം ആരംഭിച്ചിരിക്കും. ദേവസോദരിമാരായ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഇനി അടുത്ത പൂരത്തിന് കാണാമെന്ന് ഉപചാരം ചൊല്ലി പിരിയുന്ന വികാരനിര്‍ഭരമായ ചടങ്ങിന് ഓരോ തട്ടകക്കാരും ഈറനണിയുന്ന കണ്ണുകളോടെ സാക്ഷികളാവും. ഇത്തവണ ഇതെല്ലാം ഓര്‍മ മാത്രമായി.  

നെഞ്ചുരുകി വീടുകളിലിരിക്കുമ്പോഴും പൂരപ്പറമ്പിലായിരുന്നു തട്ടകത്തിലുള്ളവരുടെ മനസ്. രാവിലെ മുതല്‍ തട്ടകത്തെ വീട്ടുകാര്‍ പൂരവിശേഷങ്ങള്‍ പരസ്പരം പങ്കിട്ട് ആശ്വാസം കൊണ്ടു. കടുത്ത വേദനയോടെ ഓരോ തട്ടകനിവാസികളും വികാരതീവ്രമായ ആ മുഹൂര്‍ത്തം ഇന്നലെ മനസുകൊണ്ട് ഏറ്റുവാങ്ങി. അടുത്ത മേടത്തിലെ പൂരം നാളിനായി കാത്തിരിപ്പ് തുടങ്ങി തട്ടകക്കാര്‍. ഇപ്രാവശ്യത്തെ സങ്കടം അടുത്ത പൂരത്തിന് നികത്താമെന്ന ദൃഢനിശ്ചയത്തോടെ.

Tags: തൃശൂര്‍ പൂരം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

Kerala

വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ലേസര്‍ ഷോ ഓണം മുതല്‍

വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലം (ഇടത്ത്) വടക്കുന്നാഥ ക്ഷേത്രം (വലത്ത്)
Kerala

തൃശൂര്‍ പുരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രത്തിലെ കൂത്തമ്പലവും കിഴക്കേ ഗോപുരനടയും മുഖംമിനുക്കും; പുരാവസ്തുവകുപ്പിന്റെ അനുമതിയായി

പുതിയ വാര്‍ത്തകള്‍

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.