Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

എഴുതിത്തള്ളല്‍ അല്ല,പിടിച്ചെടുക്കലാണ്

യുപിഎ ഭരിച്ചിരുന്ന 2006-2008 കാലയളവിലാണ് മോശം വായ്‌പകള്‍ കൂടുതലും നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2020, 03:00 am IST
inEditorial

രാജ്യത്തെ ബാങ്കിങ് മേഖലയില്‍ കോടികളുടെ നഷ്ടം വരുത്തിയ മെഹുല്‍ ചോക്‌സി, വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരില്‍ നിന്ന് കോടികളാണ് മോദി സര്‍ക്കാര്‍ കണ്ടുകെട്ടിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത്, അനിയന്ത്രിതമായി രാജ്യത്തെ വ്യവസായ പ്രമുഖന്മാര്‍ക്ക് വായ്‌പ നല്‍കുകയും തിരിച്ചടവ് മുടക്കിയവര്‍ക്കെതിര നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്തതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ വരുത്തിവച്ചിരുന്നു. അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കേന്ദ്ര നടപടി.

വാസ്തവം ഇതായിരിക്കെ സര്‍ക്കാരിനെ കരിവാരിത്തേയ്‌ക്കാന്‍ ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി എംപിയും പരിവാരങ്ങളും. ചില മാധ്യമങ്ങളും അത് ഏറ്റുപാടുന്നുണ്ട്. ഇതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അതും കണക്കുകള്‍ സഹിതം. വജ്രവ്യാപാരി ചോക്‌സി അടക്കം അമ്പതുപേരുടെ 68,607 കോടി രൂപയുടെ വായ്‌പകള്‍ എഴുതിത്തള്ളിയെന്ന രീതിയില്‍ നടക്കുന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ആര്‍ബിഐ നല്‍കിയ മറുപടിയിലാണ് ഈ തുക എഴുതിത്തള്ളിയെന്ന പരാമര്‍ശമുള്ളത്. റൈറ്റ് ഓഫ് എന്നാല്‍ വായ്‌പ എഴുതിത്തള്ളല്‍ അല്ല എന്നും ബാലന്‍സ് ഷീറ്റ് ക്രമീകരണം മാത്രമാണെന്നും മനസ്സിലാക്കാന്‍ കഴിയാത്തവരെക്കുറിച്ചു എന്തു പറയാന്‍! അവര്‍ സ്വന്തം വിവരക്കേട് വിളിച്ചു പറഞ്ഞു ആഘോഷമാക്കുകയാണ്. റൈറ്റ് ഓഫ് എന്നത് ഒരു സാങ്കേതികത്വം മാത്രമാണ്. തിരിച്ചടവ് മുടക്കിയവര്‍ക്കെതിരെ നടപടികള്‍ തുടരുക തന്നേ ചെയ്യും. അതിന്റെ ഭാഗമാണ് മേല്‍ പറഞ്ഞ കണ്ടുകെട്ടല്‍.  

യുപിഎ ഭരിച്ചിരുന്ന 2006-2008 കാലയളവിലാണ് മോശം വായ്‌പകള്‍ കൂടുതലും നല്‍കിയത്. അതും വായ്‌പാ തിരിച്ചടവുകളില്‍ നിരന്തരം വീഴ്ചവരുത്തിയവര്‍ക്ക്. പക്ഷെ, അന്നൊന്നും അത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, വായ്‌പാ കുടിശിക ഇനത്തില്‍ കോടികളുടെ ബാധ്യത വരുത്തിവയ്‌ക്കുകയായിരുന്നു യുപിഎ സര്‍ക്കാര്‍. 2009-2010, 2013-2014 കാലത്ത് 1,45,226 കോടി രൂപയുടെ വായ്‌പാ കുടിശികയാണ് ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത്. നീരവ്, ചോക്‌സി, മല്യ തുടങ്ങിയവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്ന റവന്യൂ റിക്കവറി ഉള്‍പ്പെടെ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനോടകം 18,332.7 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. കേന്ദ്രം നടപടി കടുപ്പിച്ചതോടെയാണ് മൂവരും രാജ്യം വിട്ടതും. അവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടുതുടങ്ങി.

കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെയാണ് വായ്‌പാ തട്ടിപ്പുകാര്‍ക്ക് ഒത്താശ ചെയ്തവര്‍ തന്നെ വ്യാജപ്രചാരണം നടത്തി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് എങ്ങനെയൊക്കെ മങ്ങല്‍ ഏല്‍പ്പിക്കാം എന്നതിനെപ്പറ്റിയല്ലാതെ, ഈ മഹാവ്യാധിയുടെ സമയത്തും ക്രിയാത്മകമായി ചിന്തിക്കാനോ, പെരുമാറാനോ അവര്‍ക്ക് സാധിക്കുന്നില്ല. 50 കോടി രൂപയ്‌ക്ക് മുകളില്‍ വായ്‌പാ കുടിശ്ശിക വരുത്തിയവരുടെ നിഷ്‌ക്രിയ ആസ്തികള്‍ കണ്ടുകെട്ടുന്നതിനുള്ള കര്‍ശന നടപടികളാണ് 2015 മുതല്‍ മോദി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. ഇതിനൊക്കെ പുറമെ നീരവ്, മല്യ, ചോക്‌സി തുടങ്ങിയ വായ്‌പാതട്ടിപ്പ് വീരന്മാരെ തിരികെ ഇന്ത്യയിലെത്തിച്ച്, ഉചിതമായ ശിക്ഷ നേടിക്കൊടുക്കുന്നതിനുള്ള നിയമ നടപടികളും ശക്തമാക്കിയിട്ടുണ്ട്. വന്‍കിടക്കാര്‍ക്ക് വായ്‌പ നല്‍കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം ബാങ്കുകള്‍ കാണിക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായ ‘ഫോണ്‍ എ ലോണ്‍ ‘അഴിമതിയിലൂടെ രാജ്യത്ത് നിഷ്‌ക്രിയ ആസ്തി കുന്നുകൂടിയെന്നും അത് എന്‍ഡിഎ സര്‍ക്കാരിന് അധിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കിങ് മേഖലയുടെ തകര്‍ച്ചയ്‌ക്ക് തന്നെ വഴിയൊരുക്കിക്കൊണ്ടുള്ള തീരുമാനമായിരുന്നു അത്. അതില്‍ നിന്നെല്ലാം കരകയറുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് മോദി സര്‍ക്കാര്‍.

ലോക്‌സഭയില്‍ കേവലം ഒരു കുട്ടിയുടെ ലാഘവത്തോടെ പെരുമാറുന്ന രാഹുല്‍ ഗാന്ധി എംപിക്ക് താന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്ന ചിന്തയൊന്നും ഇല്ല. അങ്ങനെയെങ്കില്‍ വായ്‌പ എഴുതിത്തള്ളലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ധനമന്ത്രി നല്‍കിയ മറുപടിയും അദ്ദേഹം ശ്രദ്ധിക്കുമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

Varadyam

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

പുതിയ വാര്‍ത്തകള്‍

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.